»   » ചിരിക്കൂട്ടുമായ് തെമ്മാടിക്കൂട്ടം

ചിരിക്കൂട്ടുമായ് തെമ്മാടിക്കൂട്ടം

Posted By:
Subscribe to Filmibeat Malayalam
തമാശപടങ്ങള്‍ക്ക് ടീം വര്‍ക്കുകള്‍ എന്നും പ്രചോദനമായിരുന്നിട്ടുണ്ട്. മിമിക്‌സ്പരേഡ് തൊട്ടുതുടങ്ങുന്ന ഈ കൂട്ടങ്ങളുടെ മസാലകോമഡികള്‍ ഏറെക്കുറെ വിറ്റുപോയിട്ടുമുണ്ട്. താരങ്ങള്‍ മാത്രമെ മാറുന്നുള്ളൂ, തമാശകളും സാഹചര്യങ്ങളുമൊക്കെ സമാനതകളുള്ളവയാണ്.

നേത്രാക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന തെമ്മാടിക്കൂട്ടം നവാഗതനായ ജെ.സുജിത്ത് സംവിധാനം ചെയ്യുന്നു. വിദ്യാസമ്പന്നരായ നാല് ചെറുപ്പക്കാര്‍ തൊഴിലൊന്നും കിട്ടാതെ മേസ്തിരി
പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.

എല്ലാവിധ ലൊട്ടുലൊടുക്കു വേലകളും കാട്ടികൂട്ടുന്ന ഇവരെ നാട്ടുകാര്‍ തെമ്മാടിക്കൂട്ടമെന്നാണ് വിശേഷിപ്പിക്കാറ്. അയല്‍പക്കത്തെ നന്ദിനി എന്ന പെണ്‍കുട്ടിയോട് ഇവരില്‍ ഒന്നുരണ്ടുപേര്‍ക്കു പ്രണയംതോന്നുന്നതോടെ കാര്യങ്ങള്‍ കടുപ്പമായി.

നാട്ടില്‍ നില്ക്കാനാവാത്ത സ്ഥിതി വന്നപ്പോള്‍ തെമ്മാടിക്കൂട്ടം നാടുവിട്ടു. കാട്ടാക്കട ശശിയുടെ ചായക്കടയിലാണിവര്‍ അഭയം തേടി എത്തുന്നത്. കലാകരനും, സഹൃദയനും, സര്‍വ്വോപരിപൊങ്ങച്ചക്കാരനുമായ ശശി ചെറുപ്പക്കാരെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി.

നേരത്തിന് ഭക്ഷണവും കിടന്നുറങ്ങാനുള്ള ഇടവും കിട്ടിയപ്പോള്‍ ചെറുപ്പക്കാരുടെ മട്ടും ഭാവവും മാറി തുടങ്ങി.ശശിയുടെ അടുത്ത് ഇതുവല്ലതും നടക്കുമോ...........? കാട്ടാക്കട ശശിയും ചെറുപ്പക്കാരും ഉണ്ടാക്കുന്ന രസകരമായ സന്ദര്‍ഭങ്ങളിലൂടെ ഒരു കോമഡിമസാല തന്നെ ഒരുങ്ങുന്നു.

കാട്ടാക്കട ശശിയുടെ വേഷം ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുമ്പോള്‍, ശശാങ്കന്‍, സല്ലു, സ്വപ്നന്‍, ടിന്റുമോന്‍, എന്നിവരായി അനൂപ് ചന്ദ്രന്‍, ബെന്നി, രഞ്ജിത്, മനീഷ്, തുടങ്ങിയവര്‍ വേഷമിടുന്നു.

അനില്‍ കൊല്ലം, സാജോ, ഗോപിക പാലാട്ട്, ദേവു, കുളപ്പുളളി ലീല, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍, തിരക്കഥ, സംഭാഷണം- പ്രവീണ്‍, തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി തെമ്മാടിക്കൂട്ടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

English summary
Debut director K Sujith's film Themmadikkoottam is a comedy movie. Jagathi Sreekumar doing a prominant charector in this film with a group of yougsters

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam