വേദികയെ സ്വന്തമാക്കാന്‍ തേജാഭായി

അധോലോക രാജാവായ തന്നെ ശരിക്കും മനസ്സിലാക്കുമ്പോള്‍ എന്തായിരിക്കും അവരുടെ പ്രതികരണമെന്നും അയാള്‍ക്ക് ഉത്കണ്ഠയുണ്ട്. എന്നാലും ഒന്നും അയാള്‍ തടസ്സമായി കാണുന്നില്ല. സ്വപ്നങ്ങള്‍ നെയ്തുകൂട്ടികൊണ്ട് തേജാഭായ് മുന്നോട്ട് തന്നെ കുതിക്കുകയാണ്.
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നേരിടുന്ന പ്രതിസന്ധികളെ രസകരമായ് ചിത്രം അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തും മലേഷ്യയിലുമായാണ് ചിത്രം പൂര്‍ത്തികരിച്ചത്.
ഹാസ്യത്തിന് കരുത്തു പകരാന്‍ രാജഗുരു മഹാഋഷി വശ്യവചസ് എന്ന കഥാപാത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂടും ജഗതി, ജഗദീഷ് എന്നിവരുമുണ്ട്. ഇവരെ കൂടാതെ പ്രധാന കഥാപാത്രങ്ങളായ് എത്തുന്നത് നെടുമുടിവേണു, അശോകന്‍, ഭീമന്‍രഘു, സലീംകുമാര്‍ ,കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, കൊല്ലം തുളസി, നന്ദു, ബിന്ദുപണിക്കര്‍, മങ്കാമഹേഷ്, ശോഭാമോഹന്‍, കൃഷ്ണ പ്രിയ, കുളപ്പുള്ളിലീല എന്നിവരാണ്.
പൃഥ്വിരാജിനെ പുതിയ ഗെറ്റപ്പില്‍ പ്രതീക്ഷിക്കാവുന്ന തേജാഭായ് ആന്റ്ഫാമിലി മുരളിഫിലിംസ്പ്രദര്‍ശനത്തിനെത്തിക്കുന്നത്. ബോക്‌സ്ഓഫീസില്‍ ദിലീപിന്റെ ഓണച്ചിത്രമായ മിസ്റ്റര്‍ മരുമകനായിരിക്കും തേജാഭായിയുടെ പ്രധാന വെല്ലുവിളി.
ആദ്യപേജില്‍


Click it and Unblock the Notifications