twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിഐഡി മൂസയുടെ സാഹസങ്ങള്‍

    By Staff
    |

    സിഐഡി മൂസയുടെ സാഹസങ്ങള്‍

    ഒരു പൊലീസ് ഓഫീസറാവുക എന്നത് സഹദേവന്റെ ജീവിതാഭിലാഷമായിരുന്നു. എന്നാല്‍ സഹദേവന്റെ ശത്രുക്കള്‍ ആഗ്രഹസഫലീകരണത്തിന് തടസം നിന്നു.

    ഒരു തവണ അയാള്‍ സ്വപ്നസാഫല്യത്തിന് അരികിലെത്തിയതാണ്. പൊലീസ് ഓഫീസറാവുന്നതിനുള്ള എഴുത്തുപരീക്ഷ പാസായി. എന്നാല്‍ ശാരീരികക്ഷമതാ പരീക്ഷയില്‍ അയാള്‍ക്ക് കയറിക്കൂടാനായില്ല. അയാളോട് വിദ്വേഷമുള്ള ഒരു പൊലീസ് ഓഫീസര്‍ സഹദേവന് വിഘ്നം സൃഷ്ടിച്ചു.

    എന്നാല്‍ അതുകൊണ്ടൊന്നും സഹദേവന്‍ തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്മാറിയില്ല. ഒരു സ്വകാര്യ ഇന്‍വെസ്റിഗേറ്റിംഗ് ഏജന്‍സി തുടങ്ങിയ സഹദേവന്‍ പല കേസുകളും തെളിയിച്ചു. പൊലീസിനെ പോലും ചില ഘട്ടങ്ങളില്‍ അയാള്‍ സഹായിച്ചു.

    കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമലതലയേറ്റ രവിമേനോന്റെ ജീവന്‍ രക്ഷിച്ചതോടെയാണ് സിഐഡി മൂസ എന്നറിയപ്പെടുന്ന സഹദേവന്‍ പ്രശസ്തനായത്. ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ മുസ്തഫയ്ക്ക് രവിമേനോനോട് വിരോധമുണ്ട്. മുസ്തഫ രവിമേനോനെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി.

    കൊച്ചിയില്‍ രവിമേനോന് ഏര്‍പ്പെടുത്തിയ സ്വീകരണസ്ഥലത്ത് വച്ച് മുഖ്യമന്ത്രിക്കെതിരെ ബോംബേറുണ്ടാവുമെന്ന് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സുരക്ഷ ശക്തമാക്കി. രവിമേനോനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ പൊലീസിന് ഒന്നും ചെയ്യാനായില്ലെങ്കിലും മൂസ അവരെ കീഴ്പ്പെടുത്തി.

    അതോടെ മൂസ പ്രശസ്തനായി. പൊലീസ് വകുപ്പ് പല കേസുകള്‍ക്കും മൂസയുടെ സഹായം തേടാന്‍ തുടങ്ങി. സി ഐ ഡി എന്ന നിലയില്‍ അയാള്‍ അംഗീകരിക്കപ്പെട്ടു.

    സംഭവബഹുലമായി ജീവിതത്തിനിടയിലാണ് സഹദേവന്‍ മീനയെ പരിചപ്പെടുന്നത്. മുംബൈയില്‍ നിന്നെത്തിയ മീനയുമായുള്ള കണ്ടുമുട്ടല്‍ അയാളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി.

    ദിലീപ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ്.സി ഐ ഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മീനയായെത്തുന്നത് ഭാവനയാണ്.

    കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, അബു സലിം, നാരായണന്‍കുട്ടി, മച്ചാന്‍ വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, ആശിഷ് വിദ്യാര്‍ഥി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, പറവൂര്‍ ഭരതന്‍, സുവലക്ഷ്മി, സുകുമാരി, ബിന്ദു പണിക്കര്‍ തുടങ്ങിയവരും സി ഐ ഡി മൂസയില്‍ അഭിനയിക്കുന്നു.

    രചന ഉദയ്കൃഷ്ണ, സിബി കെ. തോമസ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് വിദ്യാസാഗറാണ്. ഛായാഗ്രഹണം സാലു ജോര്‍ജ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X