twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേപ്പട്ടിയെ പിടിക്കാനെത്തുന്ന ഉടുമ്പുവാസു

    By Super
    |

    ഗ്രാമത്തില്‍ പേപ്പട്ടിയുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ അതൊരു രാഷ്ട്രീയവിഷയമാക്കാന്‍ പ്രതിപക്ഷനേതാവ് ചെമ്പോത്ത് ദാസപ്പന്‍ ശ്രമിച്ചു. ഈ പ്രശ്നം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡണ്ട് രാഘവന്‍ നായരെ കെട്ടുകെട്ടിക്കാനായിരുന്നു ദാസപ്പന്റെ ശ്രമം. പക്ഷെ പഞ്ചായത്ത് പ്രസിഡണ്ട് പേപ്പട്ടി ശല്യം ഇല്ലാതാക്കാന്‍ ഉടുമ്പു വാസുവിനെ ഗ്രാമത്തിലെത്തിച്ചു.

    എന്നാല്‍ ഗ്രാമത്തില്‍ വാസു ഏറെ അടുത്തത് നാഥന്മാരാരുമില്ലാത്ത ഒരു കുടുംബത്തോടായിരുന്നു. പ്രായം ചെന്നൊരു മുത്തശ്ശിയും ശ്രീദേവിയും മാത്രമുള്ള കുടുംബം. ഈ ശ്രീദേവിയെച്ചൊല്ലി അവരുടെ കുടുംബശത്രുവായ വാളയാര്‍ മാണിക്യത്തോട് ഉടുമ്പ് വാസുവിന് എതിരിടേണ്ടിവന്നു.

    ഏതു തെമ്മാടിത്തത്തിനും കൈയറപ്പില്ലാത്ത മനുഷ്യനാണ് വാളയാര്‍ മാണിക്യം. കഴുകനെപ്പോലുള്ള അയാളുടെ കണ്ണുകള്‍ക്ക് മുന്നില്‍ നന്മയും ദയയുമില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒറ്റ മെമ്പറുടെ ഭൂരിപക്ഷത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുന്ന രാഘവന്‍ നായരുടെ വലംകൈ കൂടിയാണ് മാണിക്യം.

    ഇതോടെ വി.എം. വിനു സംവിധാനം ചെയ്യുന്ന ആകാശത്തിലെ പറവകളിലെ ഉടുമ്പുവാസുവിന്റെയും വാളയാര്‍ മാണിക്യത്തിന്റെയും ശ്രീദേവിയുടെയും ദാസപ്പന്റെയും രാഘവന്റെയും ജീവിതത്തിന് താളവും മുറുക്കവും ലഭിക്കുകയായി. ഉടുമ്പുവാസിനെ അവതരിപ്പിക്കുന്നത് കലാഭവന്‍ മണിയാണ്. വാളയാര്‍ മാണിക്യം എന്ന ദുഷ്ടകഥാപാത്രത്തെ ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ അവതരിപ്പിക്കുന്നു. ശാന്തത്തിനു ശേഷം വിജയനു ലഭിച്ച വ്യത്യസ്തതയുള്ള കഥാപാത്രം. നായിക ശ്രീദേവിയാകുന്നത് സിന്ധുമേനോനും. ദാസപ്പനെ ജഗതിയും രാഘവന്‍ നായരെ സിഐ പോളും അവതരിപ്പിക്കുന്നു.

    Read more about: sindhu menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X