twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശീതളിന് ഗോപന്റെ ഗ്രീറ്റിംഗ്സ്

    By Staff
    |

    ശീതളിന് ഗോപന്റെ ഗ്രീറ്റിംഗ്സ്

    ആത്മാര്‍ഥസുഹൃത്തുക്കളെ പോലെയാണ് അരവിന്ദാക്ഷനും മകന്‍ ഗോപനും ഇടപഴകുന്നത്. മകന്റെ എല്ലാ കുസൃതികളെ കുറിച്ചും അരവിന്ദാക്ഷന് അറിയാം. അതൊക്കെ അയാള്‍ക്ക് ഇഷ്ടവുമാണ്.

    ചുമരുകളില്‍ പോസ്റര്‍ ഒട്ടിക്കാനുള്ള ടെന്റര്‍ എടുത്തും മറ്റുമാണ് ഇരുവരും വരുമാനമാര്‍ഗം കണ്ടെത്തുന്നത്. ഉള്ള വരുമാനം കൊണ്ട് ആര്‍ഭാടമായി കഴിയുന്ന അവര്‍ ചിരിച്ചും കളിച്ചും ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോവുന്നു.

    ഇവരുടെ ജീവിതത്തിലേക്കാണ് ദില്ലിയില്‍ നിന്നും ശീതള്‍ എന്ന പെണ്‍കുട്ടി കടന്നുവരുന്നത്. ഇവരുടെ വീട്ടില്‍ പേയിംഗ് ഗസ്റായി താമസിക്കാനെത്തിയ ശീതള്‍ ഗോപന്റെ ഉറക്കം കെടുത്തി. അവളോട് അടുക്കാനുള്ള ശ്രമത്തിലായി അവന്‍.

    മധു, ഹരി, നിവാസ് എന്നീ മൂന്ന് പേര്‍ ഗോപന്റെ സന്തതസഹചാരികളാണ്. ഗോപന്റെ വീട്ടില്‍ താമസിക്കാനെത്തിയ ശീതള്‍ അവര്‍ക്ക് ഒരു ഹരമായി. അവളുമായി സംസാരിക്കാന്‍ അവര്‍ ഒരവസരം നോക്കിനിന്നു. ദില്ലിയിലെ ആധുനികനഗരജീവിതം പരിചയിച്ച ശീതളിന് അവരുടെ വിക്രിയകള്‍ ഞരമ്പുരോഗമായാണ് തോന്നിയത്. അവസരം കിട്ടുമ്പോഴൊക്കെ അവര്‍ക്ക് അവള്‍ കണക്കിന് മറുപടി കൊടുത്തു.

    അയല്‍വാസികളായ രണ്ട് അഭിഭാഷകര്‍ ശീതളിന് ഒരു കൗതുകമായി മാറി. ഒരേ ബാറില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് രംഗസ്വാമി അയ്യങ്കാറും അഡ്വക്കറ്റ് കസ്തൂരിയും ശത്രുക്കളെ പോലെയാണ്. തൊഴില്‍പരമായ ശത്രുത അവര്‍ വ്യക്തിജീവിതത്തിലും സൂക്ഷിച്ചു. പരസ്പരം പാരവയ്ക്കാന്‍ന കിട്ടുന്ന ഒരു സന്ദര്‍ഭവും ഇവര്‍ വെറുതെ കളയില്ല. ശീതളിന് ഇവരുടെ പ്രവൃത്തികള്‍ വിചിത്രമായി തോന്നി. ഒപ്പം കൗതുകകരവും.

    ദില്ലിയില്‍ നിന്നും കൊച്ചിയിലെത്തിയ ശീതളിന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിനായുള്ള ശ്രമങ്ങളിലായിരുന്നു അവള്‍. ശീതളിനോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ച ഗോപന് അവള്‍ക്ക് ചുറ്റും ദുരൂഹത നിറഞ്ഞുനില്‍ക്കുന്നതായി അനുഭവപ്പെട്ടു. ശീതളിന് ചില നിഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അവന്‍ മനസിലാക്കി.

    തന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച് മടങ്ങിപ്പോകാനൊരുങ്ങിയ ശീതളിന് തിരിച്ചുപ്പോക്ക് അത്ര എളുപ്പമായില്ല. അവള്‍ ഗോപനുമായി ആദ്യമൊക്കെ മല്ലിട്ടെങ്കിലും പിന്നീട് അവള്‍ അവനുമായി ഏറെ അടുത്തിരുന്നു. അവനെ വിട്ടുപിരിയാന്‍ അവള്‍ക്കായില്ല. അവര്‍ ഒന്നിക്കുന്നതിന് ഗോപന്റെ അഛനായ അരവിന്ദാക്ഷന്‍ വേണ്ടതെല്ലാം ചെയ്തുകൊടുത്തു.

    ശീതളിന്റെയും ഗോപന്റെയും കഥ പറയുന്ന ഗ്രീറ്റിംഗ്സ് സംവിധാനം ചെയ്യുന്നത് ഷാജൂണ്‍ കാര്യാലാണ്. ശീതളായി കാവ്യാ മാധവനും ഗോപനായി ജയസൂര്യയുമാണ് അഭിനയിക്കുന്നത്. അരവിന്ദാക്ഷിനെ ഇന്നസെന്റ് അവതരിപ്പിക്കുന്നു. രംഗസ്വാമി അയ്യങ്കാരായി സിദ്ദിക്കും കസ്തൂരിയായി ഗീതയും വേഷമിടുന്നു. അബാസ്, അരുണ്‍ഘോഷ്, സലിംകുമാര്‍, ശ്രുതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    മണി ഷൊര്‍ണൂരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രനാണ് ഈണം പകരുന്നത്. പി. സുകുമാറിന്റെ പ്രധാനസഹായിയായിരുന്ന സുധി ആദ്യമായി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്രഛായാഗ്രാഹകനാവുന്നു. ജ്യോത്സന, ആശാമേനോന്‍, പ്രതാപന്‍, എം. ജി. ശ്രീകുമാര്‍ എന്നിവര്‍ പാടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X