twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാജിക്ലാംപിലെ പ്രണയക്കുരുക്ക്

    By Staff
    |

    മേനോന്‍ മഠം പഴയ സമ്പന്നമായ തറവാടാണ്. മേനോന്‍ മഠത്തിലെ അംഗമായ അനുപമയുടെ അഛനമ്മമാര്‍ നേരത്തെ മരിച്ചുപോയിരുന്നു. മുത്തഛന്‍ അച്ചുതമേനോന്‍ അവളെ വളര്‍ത്തിയത് എല്ലാ സ്വാതന്ത്യ്രവും നല്‍കിയാണ്.

    പഠനം കഴിഞ്ഞ് ബാംഗ്ലൂരില്‍ എയര്‍ഹോസ്റസായി അനുപമ അടിച്ചുപൊളിച്ചു ജീവിക്കാന്‍ തുടങ്ങി. അനുപമയുടെ സ്വത്തില്‍ നോട്ടമുണ്ടായിരുന്ന അമ്മാമന്‍മാരായ അനന്തനും ബാലനും ഈ അടിപൊളി ജീവിതം അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല.

    സ്വത്ത് കൈക്കലാക്കാനായി അനന്തന്റെ മകന്‍ മോഹനകൃഷ്ണനെയോ ബാലന്റെ മകന്‍ ഓമനക്കുട്ടനെയോ അനുപമയെ കൊണ്ട് വിവാഹം കഴിപ്പിക്കാനായി ഇവരുടെ ശ്രമം. അങ്ങനെ കൈവരുന്ന സ്വത്തിന്റെ പകുതി വിവാഹം കഴിക്കാത്ത മുറച്ചെറുക്കന് നല്‍കണമെന്നായിരുന്നു അമ്മാവന്‍മാരും മക്കളും ചേര്‍ന്നുള്ള കരാര്‍.

    ഇവരുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അനുപമ ഒരു വഴിയേ കണ്ടുള്ളൂ- ഒരാളുമായി പ്രണയത്തിലാണെന്ന് ഇവരെ ബോധ്യപ്പെടുത്തുക. പക്ഷേ അത് സൃഷ്ടിച്ച പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല. രൂപസാദ്യശ്യമുള്ള മൂന്ന് പേര്‍ ഈ പ്രണയനാടകത്തില്‍ ഉള്‍പ്പെട്ടതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. മൂന്ന് പേരുടെയും ജീവിതത്തില്‍ ഇത് പ്രശ്നങ്ങളുണ്ടാക്കാനിടയാക്കുന്നു.

    ജയറാം ത്രിബിള്‍ റോളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സാഹിത്യകാരനായ ചന്ദ്രസേനന്‍, ഫിസിക്കല്‍ എജുക്കേഷന്‍ ട്രെയിനിംഗ് മാസ്റര്‍ സണ്ണി കുരുവിള, ഡോ.നന്ദകുമാര്‍ എന്നീ കഥാപാത്രങ്ങളെയാണ് ജയറാം അവതരിപ്പിക്കുന്നത്.

    അനുപമയായി മീനയാണ് വേഷമിടുന്നത്. കൂടാടെ ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, അഗസ്റിന്‍, കെ. പി.എ.സി ലളിത, ദിവ്യാ ഉണ്ണി, രസിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്ഉദയകൃഷ്ണനും സിബി.കെ.തോമസും ചേര്‍ന്നാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഔസേപ്പച്ചന്‍. പി.ടി.ഹാരിസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X