»   » മനോഹരമായ ക്ലൈമാക്‌സുമായി ഇന്ന് രാവും പകലും

മനോഹരമായ ക്ലൈമാക്‌സുമായി ഇന്ന് രാവും പകലും

Posted By:
Subscribe to Filmibeat Malayalam
Innu Ravum Pakalum
ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാം പ്രസാദ് ആദ്യമായി ചലച്ചിത്രസംവിധായകനാകുന്നു. പച്ച ഫിലിം ഫാമിലിയുടെ ബാനറില്‍ ഫര്‍സാന നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇന്നു രാവും പകലുമെന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് വ്യത്യസ്ത കഥകള്‍ സമര്‍ത്ഥമായി കൂട്ടിയോജിപ്പിച്ചുകൊണ്ടാമ് ചിത്രത്തിന്റെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. വേറിട്ട പരിസരങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ക്ലൈമാക്‌സില്‍ ഒരു യാത്രയിലുടെ അവസാനിക്കുകയാണ്.

വേറിട്ട കഥകള്‍ കൂട്ടിയിണക്കി സിനിമകള്‍ മുമ്പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. രഞ്ജിത്തിന്റെ കേരളകഫെ പത്തുകഥകളുടെ കൂട്ടമായിരുന്നു. അടൂരിന്റെ ചിത്രങ്ങളിലും ഈ പ്രത്യേകത കണ്ടിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് പേരൊന്നുമില്ലെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയായി
പറയാവുന്നതാണ്.

ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഭാര്യ കണ്ടെത്തുന്ന മാര്‍ഗ്ഗം കാമുകനുമൊത്ത് റിസോട്ടില്‍ മുറിയെടുത്ത് താമസിക്കുക എന്നതാണ്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളാല്‍ ഏറെക്കാലമായ്
പരസ്പരം അകന്നു ജീവിക്കുന്ന സ്ത്രീ കാമുകനിലൂടെ ഭര്‍ത്താവിനെ തോല്പിച്ചു എന്ന് അഹങ്കരിക്കുമ്പോഴാണ് വലിയൊരു ചതിയിലാണ് താനകപ്പെട്ടതെന്ന് മനസ്സിലാക്കുന്നത്.

ഭര്‍ത്താവിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ അവള്‍ക്ക് വലിയ അടിയാണ് സമ്മാനിച്ചത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍ സ്ത്രീയും അവളുടെ കാമുകനുമാണ്. രണ്ടാമത്തെ കഥ പോലീസിന്റേയും കള്ളന്റേയുമാണ്. കള്ളനെ പിന്‍തുടര്‍ന്ന് വരുന്ന പോലീസ് റിസോര്‍ട്ടിലെത്തുന്നു. സ്ത്രീയ്ക്കും കാമുകനും ഇത് പ്രശ്‌നങ്ങളുണ്ടാക്കുന്നു.

മൂന്നാമത്തെ കഥയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയും അതിലെ വ്യത്യസ്ത തരക്കാരായ യാത്രികരുമാണ്. കാഴ്ചക്കാരുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളരുന്ന ഒരു ക്‌ളൈമാക്‌സ് ലോറിയാത്രയില്‍ സംഭവിക്കുന്നു. പ്രമേയത്തിലും അവതരണത്തിലും പുതുമ സൃഷ്ടിക്കാനുള്ള ശ്രമം രാം പ്രസാദ് സിനിമയില്‍ നടത്തുന്നുണ്ട്.

സ്ത്രീയായ് കനിയും കാമുകനായ് ഡോ.ബിനിയും വേഷമിടുന്നു. കൂടാതെ സൈജുകുറുപ്പ്, അലന്‍ സിയര്‍, മണ്‍സൂര്‍, ബാബു, ഗോപാലന്‍, സരിത എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. പ്രതാപാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്‌റ്
പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്.

English summary
Innu Ravum Pakalum is a different movie, the director of this movie is Ram Prasad who is wellknown fore Short Films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam