»   » സര്‍ക്കാര്‍ കോളനിയില്‍ മുകേഷും ദേവയാനിയും

സര്‍ക്കാര്‍ കോളനിയില്‍ മുകേഷും ദേവയാനിയും

Posted By:
Subscribe to Filmibeat Malayalam
Sarkar Colony
സര്‍ക്കാര്‍ ജീവനക്കാരുടെ സൈഡ് ബിസിനസ്സും കാശുണ്ടാക്കാന്‍ മുന്‍പിന്‍ നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്ന ശരാശരി മലയാളിയുടെ പ്രശ്‌നങ്ങളും രസകരമായ് അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍കോളനി എന്ന ചിത്രത്തില്‍.

ജയകൃഷ്ണ വി.എസ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മുകേഷും ദേവയാനിയും
പ്രധാന വേഷങ്ങളിലെത്തുന്നു. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരാണ് ശിവരാമകൃഷ്ണനും ഭാര്യ പത്മിനിയും.

പത്മിനി ഗസറ്റഡ് റാങ്കിലും ശിവരാമകൃഷ്ണന്‍ ക്‌ളാര്‍ക്ക് തസ്തികയിലുമാണ് ജോലിചെയ്യുന്നത്. തന്റെ
ജോലിയും ഉത്തരവാദിത്വങ്ങളിലും ശ്രദ്ധാലുവാണ് പത്മിനിയെങ്കില്‍ ശിവരാമകൃഷ്ണന്‍ എങ്ങിനെയെങ്കിലും കുറച്ച് കാശുണ്ടാക്കാനുള്ള പരിശ്രമത്തിലാണ്.

ഇതിന് അയാള്‍ കണ്ടെത്തിയ പുതിയമാര്‍ഗ്ഗം മണിചെയിന്‍ മാതൃകയിലുള്ള സൈഡ് ബിസിനസാണ്. സര്‍ക്കാര്‍ കോളനിയിലെ മിക്ക ആളുകളേയും ഈ വലയിലെ കണ്ണികളാക്കിയി്ട്ടുണ്ട് ഇയാള്‍.

അയാളുടെ ഓഫീസിലും കോളനി താമസക്കാരായ മിക്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത്തരം സൈഡ് ബിസിനസ്സുകളിലാണ് ശമ്പളം പറ്റുന്ന ജോലിയേക്കാള്‍ താല്പര്യം. പത്മിനിക്ക് ശിവരാമകൃഷ്ണന്റെ ഭ്രമങ്ങളോട് തീരെ താല്പര്യമില്ല.

ഇത് പുലിവാലാകുമെന്ന് അവള്‍ ഇടയ്ക്കിടെ മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്നാല്‍ ശിവരാമകൃഷ്ണനെ ഇതൊന്നും ബാധിക്കുന്നേയില്ല. പത്തുകാശുണ്ടാക്കിയേ അടങ്ങൂ എന്ന വാശിയിലാണയാള്‍.

സര്‍ക്കാര്‍ കോളനിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ നിമിത്തമാവുന്നത് കോളനിയിലെ ഡേകെയര്‍ ട്രെയിനിയായ് എത്തുന്ന കുഞ്ഞുബേബിയിലൂടെയാണ്. കുഞ്ഞുബേബിക്ക് വലിയ ശരീരമുണ്ടെങ്കിലും കുഞ്ഞുമനസ്സാണ് ഇപ്പോഴും.

ശിശുദിനത്തില്‍ ജനിച്ചതുകൊണ്ടാണത്രേയിത്. ഇയാള്‍ കോളനിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളിലൂടെ രസകരമായ് വികസിക്കുകയാണ് ചിത്രത്തില്‍. സുരാജ് വെഞ്ഞാറമൂടാണ് കുഞ്ഞുബേബിയായി എത്തുന്നത്.

ശിവരാമകൃഷ്ണനായി മുകേഷും പത്മിനിയായ് ദേവയാനിയും അഭിനയിക്കുന്നു. ശ്വേത ക്രിയേഷന്‍സ്
നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് വി.എസ്. അശോകാണ്.

ബിച്ചു തിരുമല, രാജീവ്ആലുങ്കല്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് എം.ജി ശ്രീകുമാര്‍ സംഗീതം നല്‍കുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, അശോകന്‍, ജാഫര്‍ഇടുക്കി, സാജന്‍ പള്ളുരുത്തി, കോട്ടയം നസീര്‍, ടിപി.മാധവന്‍, കൊച്ചുപ്രേമന്‍, നിമിഷ, സോണിയ, സോനാനായര്‍, ഗീതാനായര്‍, സീമാ ജി നായര്‍, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

English summary
Sarkar Colony portrays the lives of ordinary government servants who with their meagre wages, struggle to make both ends meet. Some of them turn to some extra business ventures to earn some quick money. Mukesh is doing the lead role and Devayani is acting as his wife

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam