കളിയില്‍ കാര്യവുമായി സെവന്‍സ്

By Ravi Nath

Sevens
സൂപ്പര്‍താരങ്ങളില്‍ നിന്നും അകലം പാലിച്ച് മലയാളത്തിന്റെ സൂപ്പര്‍ ആക്ഷന്‍ സംവിധായകന്‍ സംവിധായകന്‍ ജോഷി പുതുമുഖങ്ങളെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സെവന്‍സ് ചിത്രീകരണം പൂര്‍ത്തിയായി. കോഴിക്കോടിന്റെ ഊടുംപാവും നെയ്യുന്ന ചിത്രത്തിന്റെ രചന ഇക്ബാല്‍ കുറ്റിപ്പുറമാണ് നിര്‍വ്വഹിക്കുന്നത്.

ദൈനംദിന ജീവിതത്തിന്റെ പ്രതിസന്ധികളോടേറ്റുമുട്ടി മുന്നോട്ട് നീങ്ങുന്ന ചെറുപ്പക്കാരുടെ ആശ്വാസം അവരുടെ കൂട്ടായ്മയാണ്. ശ്യാം, ഷൗക്കത്ത്, ശരത്, സൂരജ്, അരുണ്‍, സതീഷ്, പിന്റോ, ഇതാണ് സെവന്‍സ് ടീം. ശ്യാമാണ് ഇവരുടെ ലീഡര്‍. എല്‍പി സ്‌കൂള്‍ അദ്ധ്യാപികയുടെ മകനായ ഇയാള്‍ ഗൗരി എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്.

ഗുണ്ടാസംഘത്തിന്റെ പാര്‍ശ്വവര്‍ത്തിയായി നടക്കുന്ന അശോകന്റെ സഹോദരിയായ ഗൗരിയെ അശോകന്റെ തന്നെ സുഹൃത്തായ രമേശ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. ശ്യാമുമായുള്ള ഗൗരിയുടെ അടുപ്പം അയാളെ സംഘര്‍ഷത്തിലാക്കുന്നു. കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലിയുള്ള സൂരജ്, സൂപ്പര്‍വൈസര്‍ ശരത്, ഗായകനായ ഷൗക്കത്ത്, വര്‍ക്ക്‌ഷോപ്പ് മെക്കാനിക് സതീഷ്, കോളേജ് സ്‌റുഡന്റായ അരുണ്‍, തൊഴിലാന്വേഷിയായ പിന്റോ, ശ്യാമിന്റെ നേതൃത്വത്തിലുള്ള ഈ ടീമിന് അവിചാരിതമായ് കുസൃതിക്കിടയില്‍ സംഭവിച്ച കാര്യം ജീവിതം ഗതിതിരിച്ചുവിടുന്ന അവസ്ഥയോളമെത്തിച്ചു.

പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് വളരുന്ന അപകടകരമായ സാഹചര്യങ്ങള്‍. ഇതിനിടയില്‍ ബേപ്പൂര്‍ ശ്രീധരന്‍, അശോകന്‍,ര മേശ്, എന്നീ ഗുണ്ടാസംഘങ്ങളുമായി ഇടയേണ്ടി വരുന്നു. ഇവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ദിവ്യ കഥാഗതിയെ തിരിച്ചുവിടുന്നു.

ദിവ്യയായ് റീമ കല്ലിംഗലും ഗൗരിയായ് ഭാമയും നായിക വേഷത്തിലെത്തമ്പോള്‍ ശ്യാം കുഞ്ചാക്കോ ബോബനാണ്. നിവിന്‍ പോളി, ആസിഫ് അലി, രജിത് മേനോന്‍, വിജീഷ്, അച്ചുവര്‍ഗ്ഗീസ്,അമീര്‍ എന്നിവരാണ് സെവന്‍സ് ടീമിലെ മറ്റുള്ളവര്‍. ബേപ്പൂര്‍ ശ്രീധരനായ് തമിഴ് വില്ലന്‍ താരം സമ്പത്ത് റാം എത്തുന്നു. അശോകനായ് മിഥുനും രമേശായി ജോര്‍ജ്ജുമെത്തുമ്പോള്‍ നാദിയമൊയ്തു, പോലീസ്ഓഫീസര്‍ അമലാവിശ്വനാഥ് ആയി ശ്രദ്ധേയമായ റോളിലുണ്ട്. മണിയന്‍ പിള്ളരാജു ,വിനീത് കുമാര്‍, മാമുക്കോയ, മുരളിമേനോന്‍, ശിവജി ഗുരുവായൂര്‍, ബിന്ദുപണിക്കര്‍, ചേര്‍ത്തല ലളിത, ഗ്രീഷ്മ, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.

പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രം,സിയോണ്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സഞ്ജയ് സെബാസ്‌റ്യന്‍ എന്നിവരാണ് സെവന്‍സ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അജയ് വിന്‍സെന്റ്, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X