പ്രണയത്തിന്റെ നന്ദനം

By Staff

പ്രണയത്തിന്റെ നന്ദനം

പേരുകേട്ടതാണ് അമ്പലപ്പാട് തറവാട്. തറവാട്ടിലെ മുത്തശ്ശിക്ക് പ്രായമേറെയായി. മക്കളെല്ലാവരും നല്ല നിലയിലാണെങ്കില്‍ അവരൊന്നും ഇപ്പോള്‍ സമീപത്തില്ല. പ്രായത്തിന്റെ വല്ലായ്മയുള്ള മുത്തശ്ശിയെ നോക്കാന്‍ വേലക്കാരികളെത്തിയത് അങ്ങനെയാണ്.

പാറൂട്ടിയമ്മയും കാര്‍ത്യായനിയും വേഷാമണിയമ്മാളും മുത്തശ്ശിയെ പരിചരിക്കാന്‍ തറവാട്ടിലെത്തിയവരാണ്. എന്നാല്‍ മുത്തശ്ശിഅവരെ പരിചരിക്കണമെന്ന സ്ഥിതിയായി. പ്രായം ഈ പരിചാരികകളെയും അലട്ടുന്നുണ്ടായിരുന്നു. എല്ലാവരും അറുപത് പിന്നിട്ടവര്‍. രോഗങ്ങളും വല്ലായ്മകളുമുള്ള അവര്‍ക്ക് മുത്തശ്ശിയെ നോക്കാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല.

അങ്ങനെയാണ് ബാലാമണി ആ തറവാട്ടിലെത്തുന്നത്. നൃത്തവും പാട്ടുമെല്ലാമറിയുന്ന ബാലാമണിയ മുത്തശ്ശിയുടെ മനസില്‍ ഇടം കണ്ടെത്തിയത് വളരെ പെട്ടെന്നായിരുന്നു. ഒരു വേലക്കാരി എന്നതിലപ്പുറത്താണ് ബാലാമണിയെ മുത്തശ്ശി കണ്ടത്. നന്നായി പാടും, ആടും. കാണാന്‍ നല്ല ഐശ്വര്യവും.

ബാലാമണിക്ക് മുത്തശ്ശിയെ മാത്രം നോക്കിയാല്‍ പോര. പാറൂട്ടിയമ്മയെയും കാര്‍ത്യായനിയെയും വേഷാമണിയമ്മാളിനെയും നോക്കണം. വേലക്കാരായി തറവാട്ടിലെത്തിയവരാണെങ്കിലും അവര്‍ ആ വീട്ടിലെ അംഗങ്ങളായി കഴിഞ്ഞു.

അതിനിടയിലാണ് ഇളയ മകളായ തങ്കവും മകന്‍ മനുവും വീട്ടില്‍ വരുന്നുവെന്നറിയിച്ചത്. ബാഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് മനു. മുത്തശ്ശിക്ക് ആറ് മക്കളുണ്ടെങ്കിലും പെണ്ണായി തങ്കം മാത്രമേയുള്ളൂ. അതുകൊണ്ടാവാം തങ്കത്തോടും മനുവിനോടും അവര്‍ക്ക് വാത്സല്യം അല്പം കൂടുതല്‍ തന്നെയാണ്.

മനു വരുന്നുവെന്നറിഞ്ഞതോടെ ആ തറവാട്ടില്‍ ഉത്സവാന്തരീക്ഷമായി. അവനെ സ്വീകരിക്കാന്‍ ആ തറവാടൊരുങ്ങി. മുത്തശ്ശിക്ക് ഏത് നേരവും മനുവിനെ കുറിച്ച് പറയാനേ നേരമുള്ളൂ. മനുവിനെ ബാലാമണി കേട്ടിട്ടില്ല. മനുവിനെ പറ്റി കേട്ടുകേട്ട് അവള്‍ക്കും മനുവിനെ കാണണമെന്ന മോഹമുണ്ടായി.

മനു അമേരിക്കയിലേക്ക് പോവുകയാണ്. അതിനിടെ മുത്തശ്ശിയെ കാണാനായെത്തിയതാണ് അവന്‍. രണ്ടാഴ്ച അവന്‍ അവിടെ താമസിക്കും.

അവിടത്തെ ദിവസങ്ങള്‍ക്കിടയില്‍ ബാലാമണി അവന്റെ ഹൃദയത്തില്‍ കുടിയേറി. അവളെ അവന് ഏറെ ഇഷ്ടപ്പെട്ടു. അവന്റെ പ്രണയം അവളോട് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മുത്തശ്ശിയുടെ പേരമകനെ തനിക്ക് പ്രണയിക്കാമോ എന്ന ആശങ്കയി ലായിരുന്നു ബാലാമണി.

അമേരിക്കയിലേക്ക് പോവുന്നതിന് മുമ്പ് മനുവിനെ വിവാഹം കഴിപ്പിക്കാന്‍ മുത്തശ്ശിയും അമ്മയും ചേര്‍ന്ന് തീരുമാനിച്ചു. അവര്‍ ഇക്കാര്യം അവന്റെ മുന്നില്‍ അവതരിപ്പിച്ചു. മനുവിന്റെ മനസില്‍ ബാലാമണിയാണുള്ളതെന്ന് അപ്പോഴാണ് അവര്‍ അറിഞ്ഞത്. അത് തറവാട്ടില്‍ കുറെ പ്രശ്നങ്ങളുണ്ടാക്കി.

മനുവിന്റെയും ബാലാമണിയുടെയും പ്രണയത്തിന്റെ കഥ പറയുന്ന രഞ്ജിത്തിന്റ നന്ദനത്തിന്റെ നായികാ നായകന്മാരായി അഭിനയിക്കുന്നത് പൃഥ്വിരാജും നവ്യാ നായരുമാണ്. മുത്തശ്ശിയായി അഭിനയിക്കുന്നത് കവിയൂര്‍ പൊന്നമ്മയും തങ്കത്തെ അവതരിപ്പിക്കുന്നത് രേവതിയും.

ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, എന്‍. എഫ്. വര്‍ഗീസ്, ശ്രീരാമന്‍, സിദ്ദിക്ക്, സാദിക്ക്, സുബൈര്‍, ജഗന്നാഥവര്‍മ, അഗസ്റിന്‍, നാരായണന്‍ നായര്‍, സീനത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് രവീന്ദ്രനാണ്. യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ചിത്ര, സുജാത, രാധികാ തിലക് എന്നിവര്‍ പാടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X