രാജമാണിക്യം എന്ന ബില്ലാരിരാജ

By Staff

രാജമാണിക്യം എന്ന ബില്ലാരിരാജ

ബില്ലാരിരാജ എന്നറിയപ്പെടുന്ന കോടീശ്വരനാണ് രാജമാണിക്യം. കേരളത്തില്‍ നിന്നും കര്‍ണാടകത്തിലെ ബില്ലാരിയിലെത്തിയ രാജമാണിക്യം ഇന്ന് എല്ലാ അര്‍ഥത്തിലും അവിടെ ഒരു രാജാവിനെ പോലെ കഴിയുകയാണ്.

ബില്ലാരിയിലെ ഏറ്റവും വലിയ കന്നുകാലി കച്ചവടക്കാരനാണ് രാജമാണിക്യം. മനുഷ്യരേക്കാള്‍ വിശ്വസിക്കാവുന്നത് നാല്‍ക്കാലികളെയാണെന്ന് രാജമാണിക്യം പറയും. ബില്ലാരിയില്‍ നിന്നും ആയിരക്കണക്കിന് നാല്‍ക്കാലികളെ കയറ്റിയയ്ക്കുന്ന രാജമാണിക്യത്തെ ഉയര്‍ച്ചയിലെത്തിച്ചത് ഈ കന്നുകാലി കച്ചവടമാണ്.

കന്നുകാലികളോടാണ് കൂടുതല്‍ സഹവാസമെന്നതു കൊണ്ടാവാം രാജമാണിക്യത്തിന്റെ സ്വഭാവത്തിനും പെരുമാറ്റത്തിനും ചില പ്രത്യേതകതളുണ്ട്. ജുബ്ബയും കൈലിയുമുടുത്താണ് എപ്പോഴും രാജമാണിക്യത്തെ കണ്ടിട്ടുള്ളത്. എന്നാല്‍ വലിയ ധനികനായതു കൊണ്ടുതന്നെ ചില ഭ്രമങ്ങളും ഇഷ്ടങ്ങളും അയാള്‍ക്ക് കൂട്ടിന് കിട്ടിയിട്ടുണ്ട്. സദാം കൂളിംഗ് ഗ്ലാസ് വച്ചുനടക്കുന്ന രാജമാണിക്യത്തിന് സ്വര്‍ണാഭരണങ്ങളില്‍ വലിയ കമ്പമാണ്.

രാജമാണിക്യം സ്കൂളില്‍ പോയിട്ടില്ല. ബുദ്ധിയുറക്കുന്ന കാലത്തേ തൊഴില്‍ തേടി ബില്ലാരിയിലെത്തിയവനാണ് രാജമാണിക്യം. ഇന്നുള്ളതെല്ലാം രാജമാണിക്യത്തിന് നേടിക്കൊടുത്തത് ബില്ലാരിയാണ്. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിക്കുന്നതിനിടയില്‍ പലരെയും അയാള്‍ കൂടെ കൂട്ടിയിട്ടുണ്ട്. അയാള്‍ക്കു വേണ്ടി എന്തിനും തയ്യാറായി അവരിപ്പോഴും കൂടെയുണ്ട്.

രാജമാണിക്യത്തെ ഒരു പരുക്കന്‍ മനുഷ്യനാക്കി മാറ്റിയത് ജീവിതത്തില്‍ അയാള്‍ കടന്നുപോയ വഴികള്‍ തന്നെയാണ്. തനിക്കു മുന്നില്‍ പ്രതിബന്ധമായെത്തുന്ന എന്തിനെയും അയാള്‍ തട്ടിനീക്കും. അതാണ് രാജമാണിക്യത്തിന്റെ രീതി.

ഉദയകോവി ഗ്രാമത്തിലെ വ്യവസായ പ്രമുഖനായ രാജരത്നപിള്ളയും അയാളുടെ രണ്ടു മക്കളും പുതിയ ചില അനുഭവങ്ങളിലേക്കാണ് രാജമാണിക്യത്തെ നയിച്ചത്. സ്വത്തിനെ മാത്രം സ്നേഹിക്കുന്ന രാജരത്നപിള്ളയുടെ രണ്ട് മക്കള്‍ സ്വത്ത് കൈക്കലാക്കാനായി എന്തിനും തയ്യാറാവുന്ന ഘട്ടത്തിലാണ് അവരുടെ ജീവിതത്തിലേക്ക് രാജമാണിക്യമെത്തുന്നത്. സ്നേഹമെന്തെന്ന് അവരെ അയാള്‍ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു.

ഇതിനിടയിലാണ് മല്ലി എന്ന പൂക്കച്ചവടക്കാരി രാജമാണിക്യത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതോടെ ജീവിതത്തില്‍ അറിയാത്ത ചിലതൊക്കെ സുഖകരമായ അനുഭവമായി അയാള്‍ കണ്ടെത്തുകയായിരുന്നു. ഒപ്പം അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങളുമുണ്ടായി.

അയാളുടെ ജീവിതത്തിലെ വഴിത്തിരിവുകളിലൂടെയാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന രാജമാണിക്യം തുടര്‍ന്നു കടന്നുപോകുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന രാജമാണിക്യം എന്ന തകര്‍പ്പന്‍ കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുകയാണ് ഈ ചിത്രത്തില്‍.

പത്മപ്രിയയാണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയന്‍, സായികുമാര്‍, റഹ്മാന്‍, രഞ്ജിത്ത്, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, സുരേഷ് കൃഷ്ണ, ബാബുരാജ്, ഭീമന്‍ രഘു, വിമല്‍രാജ്, കലാഭവന്‍ ഷാജോണ്‍, നാരായണന്‍കുട്ടി, സിന്ധുമേനോന്‍, കുയിലി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ടി.എ.ഷാഹിദാണ്. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. സംഗീതം അലക്സ്പോള്‍. സിറാജ് വലിയവീട്ടില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X