കുട്ടനാടന്‍ ജീവിതക്കാഴ്ചകള്‍

By Staff

കുട്ടനാടന്‍ ജീവിതക്കാഴ്ചകള്‍

കഥകളിക്കോപ്പുണ്ടാക്കുന്നതില്‍ പ്രഗത്ഭനായിരുന്ന ഒരച്ഛന്റെ മകനാണ് മാധവന്‍. കുട്ടനാട്ടിലെ ഒരു സാധാരണ കൃഷിക്കാരന്‍. ഒരു ഗ്രാമീണന്റെ എല്ലാ നന്മകളും കുടികൊള്ളുന്ന മനുഷ്യന്‍. നഗരവാസിയുടെ കുതന്ത്രങ്ങള്‍ അറിയാത്ത തന്റെ ജീവിതത്തിന്റെ ചെറുവട്ടത്തില്‍ ആഹ്ലാദിച്ചുകഴിയുന്ന സാധാരണക്കാരന്‍.

കളിക്കോപ്പുണ്ടാക്കിയിരുന്ന അച്ഛനെ പോലെ ചില കൗതുകങ്ങള്‍ മാധവനിലുമുണ്ട്. മാധവന്റെ കൗതുകം സിനിമയോടായിരുന്നു. സാധാരണക്കാരനായ ഒരു കൃഷിക്കാരന്റെ ജീവിതം നയിക്കുന്ന മാധവന്‍ തന്റെ സിനിമാമോഹങ്ങളെ തൃപ്തിപ്പെടുത്തിയത്16 എംഎം സിനിമകള്‍ ഉത്സവപ്പറമ്പുകളിലും പള്ളിപ്പറമ്പുകളിലും പ്രദര്‍ശിപ്പിച്ചാണ്. 16 എംഎം സിനിമ പ്രദര്‍ശിപ്പിക്കുന്ന പ്രൊജക്ടുമായി അയാള്‍ പള്ളിപ്പറമ്പുകളിലും ഉത്സവസ്ഥലങ്ങളിലും അലയും. മാര്‍ക്കറ്റില്‍ പ്രൊജക്ട് സൂക്ഷിക്കാന്‍ അയാള്‍ ഒരു ഓഫീസ് തരപ്പെടുത്തിയിട്ടുണ്ട്.

സിനിമ പ്രദര്‍ശിപ്പിക്കാനായി ഒരു ഉത്സവപറമ്പില്‍ എത്തിയപ്പോഴാണ് യാദൃശ്ചികമായി മാധവന്‍ പവന്‍ എന്ന ഗുജറാത്തി ബാലനെ കണ്ടുമുട്ടുന്നത്. ഉത്സവപ്പറമ്പിലെ സിനിമാപ്രദര്‍ശത്തിന് ശേഷം മടങ്ങുന്നതിനിടയില്‍ തന്നോടൊപ്പം കൂടിയ ബാലനോട് അറിയാതെ മാധവന് ഒരു അടുപ്പം തോന്നി.

ഏതോ ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നിന്നും കുട്ടനാട്ടിലെത്തിയതാണ് അവന്‍. അവന്‍ പറയുന്നത് ആര്‍ക്കും മനസിലായില്ല. എന്നാല്‍ എന്തോ ഒരിഷ്ടം മാധവന് അവനോട് തോന്നി. മാധവന് മാത്രമല്ല ഭാര്യ ലക്ഷ്മിക്കും മകള്‍ക്കും അവനെ ഇഷ്ടമായി. അവന്റെ സംരക്ഷണം അവര്‍ ഏറ്റെടുത്തു.

പതുക്കെ അവന്‍ ആ ഗ്രാമത്തിന്റെ തന്നെ പ്രിയം പിടിച്ചുപറ്റി. ആ നാട്ടിലാകെ ശ്രദ്ധ നേടിയ ഒരു സംഭവത്തിന് പവന്‍ കാരണക്കാരനായതോടെയാണ് അവന്‍ ഗ്രാമത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയത്. അതോടെ അവനെ സ്വന്തമാക്കാനായി പലരുടെയും ശ്രമം. രാഷ്ട്രീയക്കാരും മറ്റ് ചില സ്വാര്‍ഥമോഹികളും പവനില്‍ കണ്ണുവച്ചു. അവന്റെ സംരക്ഷകനായ മാധവനെ അവര്‍ ഒരു ശത്രുവിനെ പോലെ കാണാന്‍ തുടങ്ങി. അതോടെ മാധവന്റെ ജീവിതം പതുക്കെ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങി.

പവനില്‍ കണ്ണുവച്ചവര്‍ അവനെ സ്വന്തമാക്കാന്‍ പല ശ്രമങ്ങളും നടത്തി. സ്വാര്‍ഥതാത്പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന കളികള്‍ക്കിടയില്‍ അവര്‍ ആ കുട്ടിയുടെ ജീവിതം കൊണ്ട് പന്താടി. അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അവനെ ജുവനൈല്‍ ഹോമിന്റെ ഇരുട്ടറയിലേക്ക് കൊണ്ടുചെന്നെത്തിച്ചു. മാധവനും ഭാര്യയുയും മകളും അവനെയോര്‍ത്ത് വേദനിച്ചു.

മാധവന്റെയും അയാളുടെ സ്നേഹസമ്പന്നമായ കുടുംബത്തിന്റെയും പവന്റെയും കഥ പറയുന്ന കാഴ്ച ഒരുക്കുന്നത് ബ്ലെസ്സിയാണ്. മാധവനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. പവനെ ഗുജറാത്തി ബാലനായ യാഷ് അവതരിപ്പിക്കുന്നു. മാധവന്റെ ഭാര്യ ലക്ഷ്മിയായി അഭിനയിക്കുന്നത് പത്മപ്രിയയാണ്. വേണുനാഗവള്ളി, കലാഭവന്‍ മണി, ഇന്നസെന്റ്, അഗസ്റിന്‍, ശ്രീഹരി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ബ്ലസ്സി തന്നെയാണ് കാഴ്ചയുടെ രചന നിര്‍വഹിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം സംഗീതം നല്‍കുന്നു. ഛായാഗ്രഹണം അഴകപ്പന്‍. എന്‍എക്സ് വിഷന്റെ ബാനറില്‍ നൗഷാദും സേവി മനോജ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X