twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയകാന്തന്‍ നാട്ടിലേക്ക് വന്നതെന്തിന്?

    By Staff
    |

    ജയകാന്തന്‍ നാട്ടിലേക്ക് വന്നതെന്തിന്?

    എത്രയോ കാലം മുമ്പുതന്നെ വേരുകള്‍ നഷ്ടപ്പെട്ട സ്ഥിതിക്ക് ജയകാന്തന്‍ എന്ന ചെറുപ്പക്കാരനും ഉടന്‍ തന്നെ നാട്ടിലേക്ക് വരേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ വന്നു, ഗ്രാമത്തിന്റെ വിളി, മണ്ണിന്റെ വിളി തന്നെ.

    ജയകാന്തന്‍ വന്നപ്പോഴോ ഗ്രാമത്തില്‍ പലരും സംഭ്രാന്തിയിലായി. പലിശക്കാരന്‍ ഭാര്‍ഗവന്‍ തന്നെ അതില്‍ കൂടുതല്‍ അങ്കലാപ്പിലായത്. ജയകാന്തന്റെ സ്വത്ത് കൈക്കലാക്കി ചുളുവില്‍ ധനികനാവാന്‍ ശ്രമിച്ച ഭാര്‍ഗവന്‍ ജയകാന്തനെതിരെ കുതന്ത്രങ്ങള്‍ ഒരുക്കൂട്ടിത്തുടങ്ങി. വന്നകാര്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പോകാന്‍ ജയകാന്തനും കഴിഞ്ഞില്ല.

    നടന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയുമെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക നാട്ടിന്‍പുറത്തെ രാഷ്ട്രീയ കോലാഹലങ്ങളും കൊച്ചുകൊച്ചുകള്ളങ്ങളും വലിയവലിയ ചതികളും വിശാലമായ സൗഹൃദങ്ങളും തെളിനീര്‍ ഉറവപോലുള്ള നന്മയും എല്ലാം കലരുന്ന ഒരു കഥ പറയുകയാണ്.

    സമാന്തരമായി നീളുന്ന ഉപകഥകളാണ് ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച് ഒരു കഥയായി രൂപാന്തരപ്പെടുന്നത്. കുംഭകോണത്തു നിന്ന് ജന്മഗൃഹത്തിലെത്തുന്ന ജയകാന്തനെന്ന ചെറുപ്പക്കാരന്‍ തന്റെ പൈതൃകത്തിന്റെ വേരുകള്‍ അന്വേഷിക്കുന്നു. തന്നെ കാത്തിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ട് സ്നേഹബന്ധം ദൃഢമാക്കുന്നു. ഗ്രാമത്തിന്റെ വേദനകളിലും ആഹ്ലാദങ്ങളിലും ഒരുപോലെ പങ്കുചേരുന്നു. ഇത് മുഖ്യപ്രമേയം.

    ഇതിനുളളില്‍ സമൂഹത്തില്‍ ജനങ്ങള്‍ തമ്മില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ മതദ്വേഷവും കലാപ രാഷ്ട്രീയവും ഒരുക്കി സാധാരണ പൗരന്റെ ജീവിതം കലുഷമാക്കുന്ന രാഷ്ട്രീയ അവസ്ഥ വേറൊരു ധാരയാണ്. ഗ്രാമത്തിലെ ശാന്തമായ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കാന്‍ ചതികള്‍ കാണിച്ചും തെറ്റിദ്ധാരണകള്‍ പരത്തിയും ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളെക്കൂടി ഈ ചിത്രം അവതരിപ്പിക്കുന്നു.

    മൂന്നു വര്‍ഷംമുമ്പ് ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള നിര്‍മ്മിച്ച കരുണാകരനാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

    മുഖ്യ കഥാപാത്രങ്ങളും നടീനടന്മാരും

    ജയകാന്തന്‍ - കുഞ്ചാക്കോ ബോബന്‍
    പഞ്ചായത്ത് പ്രസിഡണ്ട് വിനോദിനി - സംയുക്താവര്‍മ്മ
    വെള്ളിക്കാലന്‍ (രാഷ്ട്രീയനേതാവ്) - ഇന്നസെന്റ്
    പലിശ ഭാര്‍ഗവന്‍ - ശ്രീനിവാസന്‍
    നക്സല്‍ വാസു - ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍

    ഇവര്‍ക്കു പുറമെ ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, കെ.പി.എ.സി. ലളിത, സുകുമാരി, ഭവാനി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം വിപിന്‍ മോഹനും സംഗീതം ജോണ്‍സനും നിര്‍വഹിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X