സകലകലാവല്ലഭനായ സായ്വര്‍ തിരുമേനി

By Staff

സകലകലാവല്ലഭനായ സായ്വര്‍ തിരുമേനി

മഴമംഗലത്ത് ഭവത്രാതന്‍ നമ്പൂതിരിപ്പാട്... അറിവിന്റെ ഉറവിടം. വള്ളുവനാടിന്റെ പ്രശസ്തി വളര്‍ത്തിയ ജ്ഞാനി. അന്ധനാണെങ്കിലും ഉള്‍ക്കണ്ണ് തീഷ്ണവും നിശിതവുമാണ്.

മക്കളും പ്രശസ്തരാണ്. കലാമണ്ഡലം കേശവന്‍ നമ്പൂതരിപ്പാട് കഥകളിയില്‍ ബഹുകേമന്‍. മഴമംഗലത്ത് നാരായണന്‍ നമ്പൂതിരി പ്രശസ്തനായ കവി. തലമുറകള്‍ അങ്ങിനെ സംസ്കാരത്തിന്റേയും കലയുടേയും വിജ്ഞാനത്തിന്റേയും പാരമ്പര്യം നിലനിര്‍ത്തുന്നു.

മക്കളുടെ മക്കള്‍... മാറിയ കാലത്തിനൊത്ത് കര്‍മ്മവും മാറിയവര്‍. ബിസിനസ്സിലാണ് ശ്രദ്ധ എങ്കിലും ആ കര്‍മ്മത്തിലും പാരമ്പര്യത്തിന്റെ വീക്ഷണവും തേജസ്സും ദീര്‍ഘദര്‍ശനവും എല്ലാം നിഴലിച്ചു നില്‍ക്കുന്നു. നാരായണന്‍ നമ്പൂതിരിയുടെ ആണ്‍മക്കള്‍ കുഞ്ഞുകുട്ടന്‍, ദേവദത്തന്‍, മകള്‍ ഭാമ. ദേവദത്തന്‍ സകലകലാവല്ലഭനാണ്. കലയിലും സാഹിത്യത്തിലും നിപുണന്‍. ആധുനിക മാനേജ്മെന്റ് വിദ്യകളില്‍ വിജയിക്കുന്നവന്‍, കാരുണ്യവും ദയയും കൈമുതലായുള്ളവന്‍, പാരമ്പര്യത്തോട് ബഹുമാനവും ആദരവും കാണിക്കുന്നവന്‍... ദേവദത്തന്‍ എല്ലാംകൊണ്ടും നന്മയുടെ ആള്‍രൂപം.

മക്കളില്ലാത്ത കേശവന്‍ നമ്പൂതിരിയുടെ വളര്‍ത്തുമകനാണ് മിത്രന്‍. ഒരു ബിസിനസ് മീഡിയേറ്ററായ മിത്രന് എന്നും യാത്രയാണ്. ദേവദത്തന്‍ നമ്പൂതിരിയുടെ ആത്മമിത്രവുമാണ്. ഇവരിരുവരും ഭവത്രാതന് ഏറ്റവും പ്രിയപ്പെട്ടവരുമാണ്.

ദേവദത്തന്‍ ഒരു സൗമ്യനികേതന്‍ നടത്തുന്നുണ്ട്. മന്ദബുദ്ധികള്‍ക്കായുള്ള സ്ഥാപനം. ഏട്ടന്‍ കുഞ്ഞുകുട്ടന്റെ മകള്‍ മന്ദബുദ്ധിയായപ്പോഴാണ് ദേവദത്തന് ഇങ്ങനെയൊരു സ്ഥാപനം നടത്താന്‍ തോന്നിയത്. കലാമണ്ഡലത്തില്‍ പഠിക്കുന്ന ആനി ജോസഫുമായി ദേവദത്തന്‍ അടുപ്പത്തിലാണ്. സഹോദരി ഭാമ വഴിയാണ് ദേവദത്തന്‍ ആനിയെ പരിചയപ്പെടുന്നത്. മതവ്യത്യാസം ആദ്യം ഇവരുടെ ബന്ധത്തിന് തടസ്സമായെങ്കിലും ഇപ്പോള്‍ ഇരുകുടുംബക്കാരും ഇവരുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന നിലയിലുമാണ്.

എന്നാല്‍ ഈയവസരത്തിലാണ് ശ്രീക്കുട്ടി എന്ന പെണ്‍കുട്ടിയുമായി ദേവദത്തന്‍ പരിചയപ്പെടുന്നത്. ഈ ബന്ധം മഴമംഗലം തറവാട്ടില്‍ കൊടുങ്കാറ്റുണ്ടാക്കി. ആത്മമിത്രമായിരുന്ന മിത്രന്റെ സ്വഭാവം മാറി. ദേവദത്തന്‍ തറവാട്ടിനു പുറത്തായി. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സായ്വര്‍ തിരുമേനിക്ക് അങ്ങനെ മുറുക്കം കൂടിവരുന്നു.

ദേവദത്തന്‍ നമ്പൂതിരിയെ സുരേഷ് ഗോപിയും ആനി ജോസഫിനെ സംയുക്താവര്‍മ്മയും അവതരിപ്പിക്കുന്നു. മിനിസ്ക്രീനില്‍ സുപരിചിതയായ സംഗീത മോഹനാണ് വിവാദ നായിക ശ്രീക്കുട്ടിയായെത്തുന്നത്. ദേവദത്തന്റെ സഹോദരി ഭാമയായി രഹ്ന വേഷമിടുന്നു.

ഒരിടവേളയ്ക്കു ശേഷം മനോജ് കെ. ജയന് ലഭിക്കുന്ന ശക്തമായ കഥാപാത്രമായിരിക്കും സായ്വര്‍ തിരുമേനിയിലെ മിത്രന്‍. അല്പം നെഗറ്റീവ് ടച്ചുള്ള ഈ കഥാപാത്രം മനോജിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയേക്കും. ഭവത്രാതന്‍ നമ്പൂതിരിപ്പാടിനെ അവതരിപ്പിക്കുന്നത് നെടുമുടി വേണുവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X