»   » പാഞ്ചിയുടെ തരികിടകള്‍

പാഞ്ചിയുടെ തരികിടകള്‍

Posted By: Super
Subscribe to Filmibeat Malayalam

പേര് പാഞ്ചി. ശരിക്കുളള പേര് ഫ്രാന്‍സിസ്. ജോലി മോഷണം, തട്ടിപ്പ്, തരികിടകള്‍. ജയിലുകള്‍ ഇവന് പുത്തരിയല്ല. പൊലീസിനെ പേടിയുമില്ല. അകത്താകുമ്പോള്‍ മര്യാദക്കാരന്‍. പുറത്തു വന്നാല്‍ ഒപ്പിക്കുന്നത് അടുത്ത തവണയും അകത്താകാനുളള പണികള്‍.

പണിയെടുത്തു ജീവിക്കുക എന്നു കേള്‍ക്കുന്നതേ പാഞ്ചിക്ക് കലിയാണ്. അധ്വാനിക്കുക എന്ന പദത്തിന് മോഷ്ടിക്കുക എന്നതിനപ്പുറം ഒരര്‍ത്ഥം പാഞ്ചിക്കില്ല. ഈയൊരു പണി ചെയ്താല്‍ തന്നെ അടിച്ചു പൊളിച്ച് ജീവിക്കാനുളള വകയുണ്ടാക്കാമെന്ന് വന്നാല്‍ പിന്നെയെന്തിന് പകലന്തിയോളം കഷ്ടപ്പെട്ട് തടിചീത്തയാക്കണമെന്നാണ് ഇവന്റെ ചോദ്യവും തത്ത്വശാസ്ത്രവും.

പാഞ്ചിയെ സഹായിക്കാന്‍ ചെന്ന വഴി പാവം ഫ്രാങ്കോയും ജയിലിലായി. സഹോദരി ജെന്നിഫറിന്റെ പേരില്‍ കൊച്ചിയില്‍ ഒരു വര്‍ക്ക്ഷോപ്പിട്ട് നന്നായി അധ്വാനിച്ച് ജീവിക്കുന്നവനാണ് ഫ്രാങ്കോ. അധ്വാനിക്കുക എന്ന വാക്കിന് മെയ്യനങ്ങി പണിയെടുക്കുക എന്നതാണ് ഫ്രാങ്കോ നല്‍കിയിരിക്കുന്ന നിര്‍വചനം. മിടുക്കനായ മെക്കാനിക്ക്. ആവശ്യത്തിന് സമ്പത്തും പ്രശസ്തിയും.

മോഷണക്കുറ്റത്തിന് ഫ്രാങ്കോയെ പൊലീസു പിടിച്ചുവെന്ന വാര്‍ത്ത കേട്ടവര്‍ക്കാര്‍ക്കും വിശ്വസിക്കാനായില്ല. കാരണം അവനതിന്റെ കാര്യമില്ലെന്ന് അവനെയറിയുന്നവര്‍ക്ക് നല്ല ഉറപ്പുണ്ട്. പിന്നെങ്ങനെ ഫ്രാങ്കോ പൊലീസിന്റെ പിടിയിലായി.

പണിയൊപ്പിച്ചത് പാഞ്ചിയാണ്. ആളറിയാതെ ഫ്രാങ്കോ പാഞ്ചിയെ സഹായിച്ചു. പൊലീസ് പിടിച്ചപ്പോള്‍ തന്നെ സഹായിച്ചത് ഫ്രാങ്കോയാണെന്ന് നിഷ്കളങ്കനായ പാഞ്ചി പറഞ്ഞു പോയി. ഏതായാലും പൊലീസുകാര്‍ക്ക് കാര്യം മനസിലായപ്പോള്‍ ഫ്രാങ്കോ കുറ്റവിമുക്തനായി.

ഫ്രാങ്കോയുടെ സഹോദരി ജെന്നിഫര്‍ ആളൊരു സുന്ദരിയാണെന്നറിഞ്ഞപ്പോള്‍ മോഷണം മതിയാക്കാന്‍ പാഞ്ചി തീരുമാനിച്ചു. തരികിടയെല്ലാം മതിയാക്കിയെന്നും തനിക്കൊരു ജോലി തന്ന് സഹായിക്കണമെന്നും ഫ്രാങ്കോയുടെ കാലില്‍ വീണ് പാഞ്ചി അപേക്ഷിച്ചു. പശ്ചാത്താപവിവശനായ ഒരു മനുഷ്യാത്മാവിനെ സഹായിക്കാന്‍ തന്നെ ഫ്രാങ്കോ തീരുമാനിച്ചു. തന്റെ വര്‍ക്ക്ഷോപ്പില്‍ അവനൊരു പണി കൊടുത്തു.

പണി കിട്ടിയ പാഞ്ചി അടുത്ത പണി തുടങ്ങി. ഫ്രാങ്കോയുടെ സഹോദരി ജെന്നിഫറിനെ വളയ്ക്കുക. എന്നുവെച്ചാല്‍ പ്രേമിക്കുക. താന്‍ പണി കൊടുത്തവന്‍ തനിക്കിട്ട് പണിയുകയാണെന്ന് വിവരമൊന്നും പാവം ഫ്രാങ്കോ അറിഞ്ഞില്ല. കാരണം അവനുമുണ്ടായിരുന്നു ഒരു പ്രണയം.

തന്റെ പെങ്ങളുടെ ബദ്ധശത്രുവിനെയാണ് ഫ്രാങ്കോ പ്രേമിക്കുന്നത്. കാമുകിയെക്കുറിച്ച് പെങ്ങള്‍ക്കുളള തെറ്റിദ്ധാരണകള്‍ മാറ്റി, കാര്യങ്ങള്‍ ഒരുവഴിക്കടുപ്പിക്കാനുളള തത്രപ്പാടിനിടയില്‍ പാഞ്ചി വിരിച്ചിരിക്കുന്ന വലയെക്കുറിച്ച് അവനെങ്ങനെ അറിയും...

Read more about: lollypop, prithviraj, jayasurya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam