»   » ഫ്രാങ്കോയെ പാഞ്ചി വഞ്ചിക്കുമോ?

ഫ്രാങ്കോയെ പാഞ്ചി വഞ്ചിക്കുമോ?

Posted By: Staff
Subscribe to Filmibeat Malayalam

ചോക്ക്ലേറ്റിനു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ലോലിപ്പോപ്പ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് ഫ്രാങ്കോയും പാഞ്ചിയും ജെന്നിഫറുമൊക്കെ. ഫ്രാങ്കോയെ പ്രിഥ്വിരാജും പാഞ്ചിയെന്ന ഫ്രാന്‍സിസിനെ ജയസൂര്യയും ജെന്നിഫറിനെ റോമയും അവതരിപ്പിക്കുന്നു.

പ്രിഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രങ്ങള്‍ കാമ്പസ് പ്രേക്ഷകര്‍ക്ക് എന്നും ഹരമാണ്. കമലിന്റെ സ്വപ്നക്കൂടും ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സും ഷാഫിയുടെ തന്നെ ചോക്ക്ലേറ്റുമൊക്കെ ഇതിനുദാഹരണങ്ങളാണ്. പഴയ മോഹന്‍ലാല്‍, ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ഹൃദയഹാരിയായ ചില ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ടീമാണ് പ്രിഥ്വിരാജും ജയസൂര്യയും. പരസ്പരം അല്ലറചില്ലറ പാരയുമായി കാണികളെ ആകര്‍ഷിക്കുന്ന ഈ ടീം, ലാല്‍ - ശ്രീനി ടീമിന്റെ സുവര്‍ണകാലത്തിന്റെ ആധുനിക പതിപ്പായി വളരുന്നു.

ബെന്നി പി നായരമ്പലമാണ് ലോലിപ്പോന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. വയലാര്‍ ശരത് - അലക്സ് പോള്‍ ടീം ഗാനങ്ങളൊരുക്കുന്നു.

ഭാവന, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, നാരായണന്‍ കുട്ടി, രാജന്‍ പി ദേവ്, കീരിക്കാടന്‍ ജോസ്, ലക്ഷ്മി പ്രിയ, മങ്കാമഹേഷ് എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

സംവിധായകന്‍ ഷാഫി, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എ ബി എസ് കമ്പയിന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ തയ്യാറാകുന്ന ലോലിപ്പോപ്, മുളകുപാടം റിലീസ്

Read more about: lollypop, prithviraj, jayasurya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam