ലാല്‍ എന്ന ഫോട്ടോഗ്രാഫര്‍; കര്‍ഷകനും

By Staff

ലാല്‍ എന്ന ഫോട്ടോഗ്രാഫര്‍; കര്‍ഷകനും

ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ഒരു ചിത്രം. അതില്‍ കൂടി ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നു- പറയുന്നത് രഞ്ജന്‍ പ്രമോദാണ്. മോഹന്‍ലാല്‍ നായകനാവുന്ന ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍.

ഒരു നേച്വര്‍ ഫോട്ടോഗ്രാഫറുടെ കാഴ്ചകളിലൂടെ കഥ വികസിക്കുമ്പോള്‍ അത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മുത്തങ്ങ സംഭവം ചിത്രത്തില്‍ പശ്ചാത്തലമായി വരുന്നു. എന്നാല്‍ ഇതൊരു രാഷ്ട്രീയ ചിത്രമായിരിക്കില്ലെന്നും പൂര്‍ണമായും കുടുംബ ചിത്രമായിരിക്കുമെന്നും രഞ്ജന്‍ പ്രമോദ് പറയുന്നു.

ഡിജോ ജോണ്‍ എന്ന നേച്വര്‍ ഫോട്ടോഗ്രാഫറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ആന്ത്രപ്പോളജിയിലും നിയമത്തിലും ബിരുദമുള്ള ഡിജോ ജോണിന് പക്ഷേ ഫോട്ടോഗ്രാഫിയിലാണ് താത്പര്യം. അയാളുടെ ക്യാമറ പ്രകൃതിക്കാഴ്ചകളുടെ വിസ്മയങ്ങള്‍ തേടിക്കൊണ്ടിരുന്നു.

സത്യവതിയാണ് ഡിജോയുടെ ഭാര്യ. ശരണ്‍ എന്നൊരു മകനുമുണ്ട്. സത്യവതി ബ്രാഹ്മണ യുവതിയാണ്. ഡിജോ ക്രൈസ്തവ കുടുംബത്തില്‍ പെട്ടയാളും. വിവാഹത്തെ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തു. അതോടെ തങ്ങളുടെ കുടുംബങ്ങളുമായി അവര്‍ക്ക് അകലേണ്ടിവന്നു.

പിന്നീട് മുത്തങ്ങയില്‍ ആദിവാസികള്‍ക്കു നേരെ നടന്ന വെടിവയ്പ് ഡിജോയുടെ കുടുംബത്തെയും ബാധിച്ചു. ആ സംഭവം ഡിജോയുടെയും സത്യവതിയുടെയും കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിന് വഴിതെളിച്ചു.

ഫോട്ടോഗ്രാഫിയില്‍ ഏറെ താത്പര്യമുള്ള നടനാണ് മോഹന്‍ലാല്‍. മികച്ച ഫോട്ടോകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. സിനിമയില്‍ ആദ്യമായി ഫോട്ടോഗ്രാഫറായി വേഷമിടാനുള്ള അവസരമാണ് ലാലിന് ലഭിച്ചിരിക്കുന്നത്. ലാല്‍ ഇരട്ടവേഷത്തിലെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഫോട്ടോഗ്രാഫര്‍ക്കൊപ്പം കര്‍ഷകനായും മോഹന്‍ലാല്‍ വേഷമിടുന്നു.

കന്നഡ നടിയായ നീതാശ്രീയാണ് സത്യവതിയായി വേഷമിടുന്നത്. ശരണ്‍ എന്ന ബാലനായി സംവിധായകന്‍ രഞ്ജന്‍ പ്രമോദിന്റെ മകന്‍ സൗഗന്ധാണ് അഭിനയിക്കുന്നത്.

മനോജ് കെ. ജയന്‍, ബിജു മേനോന്‍, വേണു നാഗവള്ളി, മാമുക്കോയ, ഗണേഷ്, രാമചന്ദ്രന്‍, ഭാരതി, വിഷ്ണുവര്‍ദ്ധന്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X