twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാമ്പസ് കഥ പിന്നെയും

    By Super
    |

    ക്യാമ്പസ് കഥകള്‍ നിലയ്ക്കുന്നില്ല. മാസ് മൂവീസിന്റെ ബാനറില്‍ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന സ്വര്‍ണമെഡല്‍ രണ്ട് പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാമ്പസ് ചിത്രമാണ്.

    കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ യുവജനോത്സവത്തിന് ഒന്നാം സമ്മാനം നേടിയ അനു ജോസഫാണ് സ്വര്‍ണമെഡലിലെ നായിക. അന്‍സില്‍ നായകനും. ക്യാമ്പസ് കഥയോടൊപ്പം തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥനും അയാളുടെ മകളും തമ്മിലുള്ള അസാധാരണമായ വാത്സല്യത്തിന്റെ കഥയും സ്വര്‍ണമെഡല്‍ പറയുന്നു.

    പൊലീസ് കമ്മീഷണര്‍ ബാലകൃഷ്ണന്റെ മകന്‍ വിഷ്ണുവും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്റെ സഹോദരി മായയും കൊളേജില്‍ സഹപാഠികളാണ്. തരം കിട്ടിയാല്‍ പരസ്പരം പോരാടുകയാണ് ഇവര്‍ ചെയ്യാറ്. തിരഞ്ഞെടുപ്പിന് എതിരാളികള്‍ പോലുമായി. വീറും വാശിയും വൈരാഗ്യവും പ്രണയവും ക്യാമ്പസ് ദിനങ്ങളെ സംഭവബഹുലമാക്കുന്നു. ക്യാമ്പസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനരംഗങ്ങള്‍ അതീവഹൃദ്യമാണ്.

    സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്റെ മകള്‍ ചിന്നുവിന് അച്ഛനെ ജീവനാണ്. തിരിച്ച് അച്ഛനും അങ്ങനെ തന്നെ. സത്യസന്ധനും ആദര്‍ശശാലിയുമായ മാര്‍ട്ടിന്റെ ആകസ്മിക മരണം ചിന്നുവിന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ സ്വര്‍ണമെഡലിന്റെ കാതലായ മറ്റൊരു അംശമാണ്.

    സിഐ മാര്‍ട്ടിനായി വിജയരാഘവനും ഭാര്യ റീനയായി ചാര്‍മിളയും വേഷമിടുന്നു. സഹോദരി മായയെ അനുജോസഫും വിഷ്ണുവിനെ അന്‍സിലും അവതരിപ്പിക്കുന്നു. ബേബി ശ്രുതിയാണ് മകള്‍ ചിന്നുവിനെ അവതരിപ്പിക്കുന്നത്. ക്യാപ്റ്റന്‍ രാജു, രാജന്‍ പി. ദേവ്, എന്‍.എഫ്. വര്‍ഗീസ്, ടി.എസ്. രാജു, ലാല്‍, ക്യാപ്റ്റന്‍ രാജു, മാമുക്കോയ, ജനാര്‍ദ്ദനന്‍, സ്ഫടികം ജോര്‍ജ്, സലിം കുമാര്‍, പൊന്നമ്മ ബാബു എന്നിവരും അഭിനയിക്കുന്നു.

    കഥയും തിരക്കഥയും സംവിധായകന്‍ മമ്മി സെഞ്ച്വറി തന്നെ എഴുതുന്നു. ആന്റണി കുണ്ടുപറമ്പില്‍ ആണ് സംഭാഷണം എഴുതുന്നത്. എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് ഷക്കീര്‍ ജാക്സണ്‍ ഈണം പകരുന്നു. ഛായാഗ്രഹണം എം.ഡി. സുകുമാരന്‍.

    Read more about: actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X