twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കായംകുളം കണാരന്‍

    By Staff
    |

    കായംകുളം കണാരന്‍
    സബ് ഇന്‍സ്പെക്ടര്‍ സത്യപാലന് പരമമായി ഒരു ലക്ഷ്യമേയുള്ളൂ.ജോലിക്കയറ്റം. അതിന് വേണ്ടി ചെയ്യേണ്ടതെല്ലാം അയാള്‍ ചെയ്യും.

    കായംകുളം കണാരന്‍ വിചാരിച്ചാല്‍ തന്റെ ഉദ്ദേശ്യം നിഷ്പ്രയാസം സാധിക്കുമെന്ന് സത്യപാലന് അറിയാം. ജനപ്രതിനിധിയാണ് കായംകുളം കണാരന്‍. മുഖ്യമന്ത്രിയുമായി നല്ല അടുപ്പത്തിലാണ് അദ്ദേഹം. അദ്ദേഹം വിചാരിച്ചാല്‍ കാര്യങ്ങള്‍ നിഷ്പ്രയാസം നടക്കും. പക്ഷേ വിചാരിക്കില്ല. വഴിവിട്ടൊരു കാര്യവും ചെയ്യാന്‍ കായംകുളം കണാരനെ കിട്ടില്ല.

    കണാരനെ കണ്ട് തന്റെ ഉദ്യോഗ കയറ്റത്തിന്റെ കാര്യം പറയണമെന്നുണ്ട് സത്യപാലന്. പക്ഷേ ആളെ കിട്ടുന്നില്ല. കണാരനെ ഒന്ന് കാണാന്‍ തക്കം പാര്‍ത്തു നടക്കുകയാണ് സത്യപാലന്‍.

    അങ്ങനെ ഒരു തക്കം സത്യപാലന് കിട്ടി. ഒരു ദിവസം സത്യപാലന് ഒരു ടെലഫോണ്‍ കോള്‍ വന്നു. കണാരനാണ് ലൈനില്‍. പുള്ളിയുടെ ഒരാവശ്യം സത്യപാലന്‍ നിറവേറ്റി കൊടുക്കണം.

    സത്യപാലന്‍ ലോക്കപ്പില്‍ പിടിച്ചിട്ടിരിക്കുന്ന മിമിക്രിക്കാരായ ഹംസയെയും സുകുവിനെയും വിടണം. ഇരുവരെയും ഒരു അടിപിടിയുടെ പേരിലാണ് ലോക്കപ്പിലിട്ടിരിക്കുന്നത്. അവരെ വെറുതെ വിടണമെന്നാണ് കണാരന്‍ പറയുന്നത്.

    കണാരന്‍ പറയുന്നതെന്തും സത്യപാലന്‍ ചെയ്തുകൊടുക്കും. ഒരു ആവശ്യത്തിന് കണാരന്‍ തന്നെ ഇങ്ങോട്ടു വിളിച്ചല്ലോ. തന്റെ കാര്യസാധ്യത്തിനുള്ള ഒരു ചവിട്ടുപടിയല്ലേ അത്.

    സത്യപാലന്‍ രണ്ടുപേരെയും ഇറക്കിവിട്ടു. പിന്നെയും ചില കാര്യങ്ങള്‍ക്കായി കണാരന്‍ വിളിച്ചു. ആ വിളികളെല്ലാം സത്യപാലന് തേനമൃത്മഴ പോലെയായിരുന്നു. ഉദ്യോഗക്കയറ്റം അടുത്തെത്തിക്കഴിഞ്ഞെന്ന് അയാള്‍ സ്വപ്നം കണ്ടു.

    പക്ഷേ ഒരു തവണ കണാരനെ സത്യപാലന്‍ നേരില്‍ കണ്ടപ്പോള്‍ ജനപ്രതിനിധി യാതൊരു സൗഹൃദഭാവവും കാട്ടിയില്ല. സത്യപാലന് തന്റെ ആഗ്രഹം കണാരനോട് പറയാനും പറ്റിയില്ല. എം എല്‍ എയുടെ മട്ടും ഭാവവും കണ്ടപ്പോള്‍ സത്യപാലന്‍ ആകെ ആശയക്കുഴപ്പത്തിലായി.

    തന്നെ വിളിച്ചത് യഥാര്‍ഥത്തില്‍ കായംകുളം കണാരനല്ലെന്നും അത് മിമിക്രിക്കാരനായ അവരുടെ സുഹൃത്ത് കണാരന്റെ ശബ്ദത്തില്‍ തന്നെ വിളിച്ചതാണെന്നും സത്യപാലന്‍ അറിയുന്നത് പിന്നെയും ഏറെ വൈകിയാണ്.

    നര്‍മപ്രധാനമായ ഒരു കഥയാണ് കായംകുളം കണാരനില്‍ നിസാര്‍ പറയുന്നത്. കായംകുളം കണാരനായി ചിത്രത്തില്‍ അഭിനയിക്കുന്നത് ജനാര്‍ദനനാണ്. എസ് ഐ സത്യപാലനായി ജഗതി ശ്രീകുമാറും.

    കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ പ്രജോഷ്, വിജയരാഘവന്‍, മധുപാല്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, സിദ്ദിക്ക്, സജിത, ശ്രീദേവി മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    കോട്ടയം നസീറും കലാഭവന്‍ ഷാജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജയകേരള മൂവീസിന്റെ ബാനറില്‍ അനില്‍ മോനോനാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X