twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സസ്നേഹം സുമിത്ര

    By Staff
    |

    സസ്നേഹം സുമിത്ര
    നാവികസേനയില്‍ ഓഫീസറായിരുന്ന ബാലചന്ദ്രന്‍ ഇപ്പോള്‍ എസ്റേറ്റ് കാര്യങ്ങള്‍ നോക്കിനടത്തി കഴിയുകയാണ്. സുമിത്രയെ ബാലചന്ദ്രന്‍ വിവാഹം ചെയ്തത് അവര്‍ തമ്മിലുള്ള പ്രണയത്തിന് ശേഷമാണ്.

    സുമിത്രയുടെ മുറച്ചെറുക്കനായ കുമാറിന് അവളില്‍ ഒരു കണ്ണുണ്ടായിരുന്നു. അവന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചാണ് സുമിത്ര ബാലചന്ദ്രനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷവും കുമാര്‍ അവളെ കാണാനെത്തുമായിരുന്നു. അവന്‍ ഒരു ശല്യമായി തുടര്‍ന്നെങ്കിലും സുമിത്ര ഇക്കാര്യം ബാലചന്ദ്രനെ അറിയിക്കാന്‍ പോയില്ല.

    ഒരു അപകടത്തില്‍ സുമിത്ര കൊല്ലപ്പെട്ടു. സുമിത്ര മരിച്ച് അധികനാള്‍ കഴിയുന്നതിന് മുമ്പുതന്നെ ബാലചന്ദ്രന്‍ മറ്റൊരു വിവാഹം ചെയ്തു. സീതയെന്നാണ് ബാലചന്ദ്രന്റെ രണ്ടാമത്തെ ഭാര്യയുടെ പേര്. ബാലചന്ദ്രന്റെ ധൃതിയിലുള്ള രണ്ടാം വിവാഹം സുമിത്രയുടെ മരണത്തെ ചുറ്റിപ്പറ്റി സംശയങ്ങളുണര്‍ത്തി.

    ബാലചന്ദ്രന്റെ വീട്ടില്‍ അയാളെയും സീതയെയും കൂടാതെ ഒരാള്‍ കൂടി കഴിയുന്നുണ്ട്- മീനാക്ഷി. മരിച്ച സുമിത്രയുടെ കൂട്ടുകാരിയാണ് അവള്‍. സുമിത്രയായിരുന്നു അവള്‍ക്കെല്ലാം. സുമിത്ര മരിച്ചുവെന്ന് വിശ്വസിക്കാന്‍ തയ്യാറാവാതെ ഒരു സാങ്കല്പികലോകത്തിന്റ വിഭ്രമങ്ങളില്‍ കഴിയുകയാണ് മീനാക്ഷി.

    സുമിത്ര ഒരു യാത്ര പോയിരിക്കുകയാണെന്നും താമസിയാതെ വരുമെന്നും അവള്‍ വന്നാല്‍ സീതയെ ആ വീട്ടില്‍ നിന്ന് അടിച്ചുപുറത്താക്കുമെന്നും മീനാക്ഷി സീതയെ പറഞ്ഞ് പേടിപ്പിച്ചു. മാനസിക വിഭ്രമത്തില്‍ അവളോരോന്ന് പറയുന്നതാണെന്ന് പറഞ്ഞ് ബാലചന്ദ്രന്‍ സീതയെ സമാധാനിപ്പിച്ചു.

    ഇതിനിടയിലാണ് സുമിത്രയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ ബാലന്‍ സുമിത്രയെ കൊന്നുവെന്ന സംശയം ബലപ്പെട്ടു. ബാലചന്ദ്രന്റെ സഹോദരിയായ ഭാമക്കും ശേഖറിനും ഈ സംശയം തന്നെയാണുണ്ടായത്.

    സുമിത്ര കൊല്ലപ്പെട്ടതാണെങ്കില്‍ കൊന്നതാര് എന്ന ചോദ്യത്തിന്റെ ചുരുളഴിക്കുകയാണ് അമ്പാടി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സസ്നേഹം സുമിത്ര. ബാലചന്ദ്രനെ സുരേഷ് ഗോപിയും സീതയെ പുതുമുഖം രഞ്ജിനിയുമാണ് അവതരിപ്പിക്കുന്നത്. ലാലു അലക്സ്, സായികുമാര്‍, സിദ്ദിക്ക്, പൂര്‍ണിമ, ബിന്ദു പണിക്കര്‍, കലാശാല ബാബു, പീതാംബരന്‍ എന്നിവരും സസ്നേഹം സുമിത്രയില്‍ വേഷമിടുന്നു.

    സംവിധായകനായ അമ്പാടി കൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്. ആശാ മേനോനും ഗായത്രിയും പാടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X