»   » യുവാക്കളുടെ കഥയുമായ് കിളിപ്പാടും ഗ്രാമം

യുവാക്കളുടെ കഥയുമായ് കിളിപ്പാടും ഗ്രാമം

Posted By:
Subscribe to Filmibeat Malayalam
Clap Board
മലയാളസിനിമയുടെ പുതിയ ട്രെന്റ് യൂത്ത് ഓറിയന്റഡ് പ്രമേയങ്ങളാണ്. ഏറ്റവും കൂടുതല്‍ നവാഗത സംവിധായകര്‍ രംഗത്തുവന്ന ഈ വര്‍ഷത്തെ ലിസ്റ്റിലേക്ക് ഒരാള്‍കൂടി ചേക്കേറുന്നു, കിളിപ്പാടും ഗ്രാമം എന്ന ചിത്രവുമായി വരുന്ന നവാഗത സംവിധായകന്‍ വി എം അനില്‍ പ്രശസ്ത സംവിധായകന്‍ വി എം വിനുവിന്റെ ഇളയസഹോദരനാണ്. നിരവധി ആല്‍ബങ്ങളും ടെലിസിനിമകളും നിര്‍മ്മിച്ച അനിലിന് സിനിമ പരിചയമുള്ള തട്ടകം തന്നെ.

നഗരത്തില്‍ ജനിച്ചുവളര്‍ന്ന നാലുയുവാക്കള്‍ ജീവിതത്തിലെ ഒരു പ്രത്യേകസാഹചര്യത്തില്‍ നാട്ടുംമ്പുറത്തെത്തുന്നതും അവിടെ അനുഭവിക്കേണ്ടിവരുന്ന ചിലയാഥാര്‍ഥ്യങ്ങളുമാണ് ഹൃദയസ്പര്‍ശിയായരൂപത്തില്‍ കുടുംബപശ്ചാത്തലത്തില്‍ പ്രമേയവല്‍ക്കരിക്കുന്നത്. എം ബി എം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ അനില്‍തന്നെയാണ് എഴുതിയിരിക്കുന്നത്.

രമേശ് മാധവന്‍ തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന കിളിപ്പാടും ഗ്രാമം കോഴിക്കോട്, പാലക്കാട്, ഒറ്റപ്പാലം, കൊല്ലംങ്കോട് ഭാഗങ്ങളിലായിരിക്കും ചിത്രീകരിക്കുക. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഉദയന്‍ അമ്പാടി. യക്ഷിയും ഞാനും ഫെയിം ഗൌതം കൃഷ്ണ, നിര്‍മാല്യം ഫെയിം പ്രമീളയുടെ മകള്‍ നക്ഷത്ര എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കലാഭവന്‍ മണി, ജഗതി, സലീംകുമാര്‍, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, സുധീഷ്, ഇന്ദ്രന്‍സ്, ഭീമന്‍ രഘു, മീര വാസുദേവ്, മന്ത്ര, സീമ ജി നായര്‍, മായമൌഷ്മി, രാജി, അതുല്യ, വല്‍സലാമേനോന്‍ തുടങ്ങി നീണ്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. കൈതപ്രം, ഷാജി പണിക്കര്‍ എന്നിവരുടെ വരികള്‍ക്കു മോഹന്‍ സിത്താര ഈണം പകരുന്നു. ഒരു ഗാനം ചിട്ടപ്പെടുത്തിയത് മോഹന്‍ സിത്താരയുടെ മകന്‍ വിച്ചു ശരത്താണ്.

English summary
V.M. Anil, brother of director V.M Vinu, is directing the film Kili Paadum Gramam'. Story is also penned by Anil. Story revolves around four friends, who live in a city. Later they reach in a village. It is from there they realise the difficulties of life. Ramesh Madhavan has penned the dialogue and screenplay. Main cast includes Gautham Krishna, Kalabhhavan Mani, Salim Kumar, Jagathy, Suraj, Mamukoya, Kottayam Nazeer, Indrans, Sudhev, Manthra, Maya Maushmi and others.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam