»   » ലിറ്റില്‍ മാസ്റ്ററില്‍ ലാല്‍

ലിറ്റില്‍ മാസ്റ്ററില്‍ ലാല്‍

Posted By:
Subscribe to Filmibeat Malayalam
Little Master
നവാഗതനായ എസ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിറ്റില്‍ മാസ്റ്ററായി ലാല്‍ എത്തുന്നു. ചിത്രത്തിലെ റാഫിമാസ്റ്റര്‍ ലാലിന്റെ കരിയറിലെ മറ്റൊരു തിളക്കമാര്‍ന്ന കഥാപാത്രമായിരിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

ഗോപിനാഥും കുടുംബവും ഗുജറാത്തിലായിരുന്നു. അവിടെ നടന്ന വര്‍ഗ്ഗീയലഹളയില്‍ ഗോപിനാഥ് കൊല്ലപ്പെട്ടപ്പോള്‍ ഭാര്യ രാജലക്ഷ്മി മകനേയും കൊണ്ട് സ്വന്തം നാട്ടിലേക്കു മടങ്ങി.ഒരു ജോലിക്കുവേണ്ടി അലഞ്ഞ രാജലക്ഷ്മിക്ക് പുരോഗമന ചിന്താഗതിക്കാരനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപകനുമായ റാഫി സ്‌ക്കൂളില്‍ അദ്ധ്യാപികയുടെ ജോലി ശരിയാക്കി കൊടുക്കുന്നു.

ക്രിക്കറ്റ് പ്‌ളെയര്‍ ആകണമെന്ന സ്വപ്നവുമായ് നടക്കുന്ന നന്ദുവിന് വേണ്ടി സ്‌ക്കൂളില്‍ ക്രിക്കറ്റ് ക്‌ളബ് സ്ഥാപിക്കുകയും അക്ഷീണ പരിശ്രമത്തിലൂടെ പരിശീലിപ്പിച്ചെടുത്ത സ്‌ക്കൂള്‍ ടീം പ്രശസ്ത ക്‌ളബിനെ തോല്‍പ്പിക്കുകയും ചെയ്തു. ഇതെല്ലാം റാഫി മാസ്‌ററുടെ സംഘാടകത്വത്തിന്റെ മികവായിരുന്നു. ജാതി മതകാഴ്ചപ്പാടുകള്‍ക്കതീതമായ് അദ്ദേഹം പുലര്‍ത്തിവന്ന നിലപാടുകളെ സ്വന്തം സമുദായം എതിര്‍ക്കുകയും തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ശക്തമായ് ചെറുക്കുകയും ചെയ്യുന്ന റാഫിമാസ്‌റര്‍ . വി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വന്ദനാ രാജേന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രം ലിറ്റില്‍മാസ്‌ററുടെ പ്രമേയം ഈ വിധമാണ് വികസിക്കുന്നത്.

രാജലക്ഷ്മിയായി ലക്ഷ്മിഗോപാലസ്വാമി എത്തുന്ന ചിത്രത്തില്‍ ജഗതി, മധുപാല്‍, മാസ്‌ററര്‍ ഷമാല്‍, ഇന്ദ്രന്‍സ്, മാളവിക, സുനിത, വിജയകുമാരി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേഷ് മിത്രയാണ് രചന നിര്‍വ്വഹിക്കുന്നത്. ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് എം.കെ അര്‍ജ്ജുനന്‍ ഈണം പകരുന്നു. രാമചന്ദ്രബാബുവാണ് ഛായാഗ്രാഹകന്‍.

English summary
Lal is acting as Rafimaster in S Rajendrans new movie titled Little Master.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam