സിനിമയ്ക്കുള്ളിലെ സിനിമയുമായി ആക്ട്രസ്

അവസരം ലഭിച്ചു. സിനിമയുടെ പൊതുസ്വഭാവം വെളിപ്പെടുത്തുന്ന പ്രമേയം രസകരമായി ആവിഷ്‌കരിക്കുകയാണ് ആക്ട്രസ് എന്ന ചിത്രത്തിലൂടെ.
ശ്വേത മേനോന്‍ നായികയാവുന്ന ആക്ട്രസ് ശ്വേത ക്രിയേഷന്‍സിന്റെ ബാനറില്‍ മോഹനകൃഷ്ണന്‍ സംവിധാനം ചെയ്യുന്നു. മോഹനകൃഷ്ണന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് സംജദ് നാരായണനാണ്. തന്റെ പ്രഥമ ചിത്രമായ മകന്റെ അച്ഛന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട സംജദിന്റെ രണ്ടാമത്തെ സംരഭമാണ് ആക്ട്രസ്.മലര്‍വാടിക്കൂട്ടം ഫെയിം ഭഗത് മാന്വല്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഹ്യൂമറിന്റെ മേമ്പൊടിയില്‍ ഒരുങ്ങുന്നു.
രഞ്ജിത്തിന്റെ തിരക്കഥയ്ക്ക് ശേഷം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ട്രെന്റ് മലയാളത്തില്‍ കൂടിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ നിരവധി ചിത്രങ്ങള്‍ ഈ വിധം ഒരുങ്ങുന്നു. സീന്‍ നമ്പര്‍ 001, ജയരാജിന്റെ നായിക, കെ.കെ ഹരിദാസിന്റെ ജോസേട്ടന്റെ ഹീറോ എന്നീ ചിത്രങ്ങളെല്ലാം സിനിമയ്ക്കുള്ളിലെ സിനിമ തന്നെ പ്രമേയമാക്കി ഒരുങ്ങുന്നവയാണ്.
ഒട്ടുമിക്ക ആളുകളേയും സിനിമയുടെ ലാവണത്തിലെത്തുന്നത് അഭിനയമോഹവുമായിട്ടാണ്. ഒന്നുമുഖം കാണിക്കാനുള്ള അവരുടെ മോഹത്തിനു മുമ്പില്‍ ഏതു വേഷവും കെട്ടാന്‍ തയ്യാറാവുന്ന അവസ്ഥ.
നളചരിതം നാലാം ദിവസം എന്ന ചിത്രത്തിനു ശേഷം മോഹനകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ആക്ട്രസും ഇത്തരത്തിലൊരു കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യവാരം എറണാകുളത്ത് ആരംഭിക്കും. മനോ നാരായണനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം
നല്കുന്നു.
കലാസംവിധാനം ശ്രീനി, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം സജി കുന്നംകുളം . ഭഗത്, ശ്വേതമേനോന്‍, എന്നിവര്‍ക്കു പുറമേ പ്രധാന വേഷങ്ങളിലെത്തുന്നത്. ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ധനന്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍ , ശ്രീഹരി, കൊച്ചുപ്രേമന്‍, സര്‍വ്വജിത്, റിയാസ്ബക്കര്‍, തുടങ്ങിയവരാണ്.


Click it and Unblock the Notifications











