twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കവര്‍സ്റോറി : വിജയിന്റെ സത്യാന്വേഷണങ്ങള്‍

    By Staff
    |

    കവര്‍സ്റോറി : വിജയിന്റെ സത്യാന്വേഷണങ്ങള്‍

    അനീതിക്കും അക്രമത്തിനും എതിരെ പോരാടുക എന്നത് ജീവിത ലക്ഷ്യമായി കണ്ടിരിക്കുന്നയാളാണ് വിജയ്. ഇതിനായി അദ്ദേഹം കണ്ടെത്തിയ മാധ്യമം ടിവിയാണ്. ട്രൂവിഷന്‍ ടെലിവിഷന്‍ ചാനലിന്റെ സ്റാഫ് റിപ്പോര്‍ട്ടറും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമാണ് വിജയ്.

    കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ വിപ്ലവത്തില്‍ ആകൃഷ്ടനായ വിജയിന് ടെലിവിഷന്‍ ചാനല്‍ തിന്മക്കെതിരായ യുദ്ധത്തിനുള്ള ഉപകരണമാവുകയായിരുന്നു. സത്യങ്ങളറിയുവാനും കണ്ടെത്തുവാനും അദ്ദേഹം ഏറെ സാഹസപ്പെട്ടു.

    സത്യം സത്യമായി പുറത്തുവിടുമ്പോള്‍ ശത്രുക്കള്‍ ഉണ്ടാകുമെന്നത് പറയേണ്ടതില്ലല്ലോ. വിജയിനും ഉണ്ടായി ശത്രുക്കള്‍... അബ്കാരി സച്ചിദാനന്ദനും ഐസക് ജോണുമായിരുന്നു അതില്‍ പ്രധാനികള്‍... പക്ഷെ പിന്തിരിഞ്ഞോടാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ബുദ്ധിയും ശക്തിയും കൈമുതലായുള്ള വിജയ് ശത്രുക്കള്‍ക്കെതിരെ യുദ്ധം തന്നെ പ്രഖ്യാപിച്ചു.

    തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തിന് വിജയിന് തുണയാകുന്നത് ടിവിയാണെങ്കില്‍ സുഹൃത്തായ ആനന്ദിന് പൊലീസ് ഭരണാധികാരമാണ്. പൊലീസ് കമ്മീഷണറാണ് ആനന്ദ്. വിജയിനെപ്പോലെ തന്നെ സത്യത്തിനും നീതിക്കും വേണ്ടി പോരാടാന്‍ തീരുമാനിച്ചുറച്ചയാള്‍...

    ഇവരിരുവരും തങ്ങളുടേതായ രീതില്‍ സത്യാന്വേഷണത്തിനു പുറപ്പെട്ടപ്പോഴാണ് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ജാസ്മിന്റെ വരവ്. അവളുടെ ഓരോ ചുവടുവെപ്പിലും അളന്നുകുറിച്ച കണക്കുകളുണ്ട്. കണക്കുകൂട്ടലുകളാണ് അവളെ ഇവിടേക്കെത്തിച്ചതും. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ ജാസ്മിന്‍ വിജയിനും ആനന്ദിനും ഒരു പോലെ കൗതുകമായി.

    ആയിടയ്ക്കാണ് ജാസ്മിന്‍ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാവുന്നത്. അതോടെ സിനിമ ആകെ മാറുകയാണ്... അത്യന്തം ദുരൂഹതകള്‍ നിറഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലറിലേക്ക്...

    ജി.എസ്.് വിജയന്‍ സംവിധാനം ചെയ്യുന്ന കവര്‍സ്റോറിയില്‍ വിജയിനെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. മസില്‍ പവറും വാചക കസര്‍ത്തും ഒഴിവായ ഒരു സുരേഷ് ഗോപി ചിത്രം... ഇവിടെ ബുദ്ധിയാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തെ നയിക്കുന്നത്. പൊലീസ് കമ്മീഷണര്‍ ആനന്ദിനെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു. ജാസ്മിനായെത്തുന്നത് ഉത്തരേന്ത്യന്‍ നടി താബുവാണ്.

    ഐ.വി. ശശിയുടെ ശ്രദ്ധയില്‍ തീവ്രവാദിയെ അവതരിപ്പിച്ച് പ്രശസ്തനായ അനു ആനന്ദ് കവര്‍ സ്റോറിയിലും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയിന്റെ അടുത്ത സഹായിയായ ക്യമാറാമാന്‍ ഫ്രെഡ്ഡി.

    എന്‍.എഫ്. വര്‍ഗ്ഗീസ്, നെടുമുടിവേണു, സിദ്ദിഖ്, പി. ശ്രീകുമാര്‍, അഗസ്റിന്‍, മേഘനാദന്‍, പൊന്നുമ്മ ബാബു, ശാലു വേണുഗോപാല്‍ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

    ജലമര്‍മ്മരത്തിലൂടെ ദേശീയ പുരസ്കാരം നേടിയ ബി. ഉണ്ണിക്കൃഷ്ണനാണ് കവര്‍ സ്റോറിക്ക് തിരക്കഥ തയ്യാറാക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങള്‍ രചിക്കുന്നു. സംഗീതം ശരത്. യേശുദാസ്, എം.ജി ശ്രീകുമാര്‍, ചിത്ര എന്നിവര്‍ പാടിയിരിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X