twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയപൂര്‍വം വിദ്യാധരന്‍: വിദ്യാധരന്‍ പിടിച്ച പുലിവാല്

    By Super
    |

    ചെറിയ ചെറിയ ആഗ്രഹങ്ങളുമായി ലളിത ജീവിതം നയിച്ചു വന്നവനാണ് വിദ്യാധരന്‍. അറിയപ്പെടുന്ന ഒരു ബാങ്കിലെ ഉദ്യോഗസ്ഥനായ വിദ്യാധരന് വലിയ ജീവിതസ്വപ്നങ്ങളൊന്നുമില്ല. സാധാരണക്കാരെപ്പോലെ ജീവിക്കണം... മരിക്കണം... അത്ര തന്നെ.

    കുറച്ച് വൈകിയാണെങ്കിലും വിദ്യാധരനും പെണ്ണു കെട്ടി. ബാങ്കിലെ മാനേജരായതു കൊണ്ട് നഗരത്തില്‍ ജനിച്ചു വളര്‍ന്ന സുന്ദരിയായ ശാലിനിയെത്തന്നെ ഭാര്യയായി ലഭിക്കുകയും ചെയ്തു. അതോടെ വിദ്യാധരന്റെ ജീവിതത്തിന്റെ പ്രഷര്‍ കൂടുകയാണ്.

    വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ ജീവിച്ച വിദ്യാധരന്‍ ഭാര്യയെ സംതൃപ്തയാക്കാന്‍ വേണ്ടി ആഡംബര വസ്തുക്കളുടെ പിന്നാലെ ഓട്ടം തുടങ്ങി. ആദ്യം തന്നെ ഒരു അടിപൊളി വീടാണ് ഇഷ്ടന്‍ ശരിയാക്കിയത്. പിന്നീട് സ്കൂട്ടര്‍, കാര്‍, കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍... അങ്ങനെ പോകുന്നു ആ പട്ടിക.

    നാഗരജീവിതത്തിന്റെ മാസ്മരികതയില്‍ കുടുങ്ങിപ്പോയ വിദ്യാധരന് ഏറെക്കഴിയുന്നതിനു മുമ്പുതന്നെ സമാധാനം നഷ്ടപ്പെട്ടു തുടങ്ങി. ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടുപോയിരുന്ന വിദ്യാധരന്റെ ജീവിതം ആകെ പ്രശ്നകലുഷിതമായി. തന്നെ വിടാതെ പിന്തുടരുന്ന പ്രശ്നങ്ങളില്‍ പെട്ടുഴലുന്ന വിദ്യാധരനെയാണ് പിന്നെ നമുക്ക് കാണാന്‍ കഴിയുന്നത്.

    ഈ ഊരാക്കുടുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാധരന്‍ ഒട്ടേറെ തന്ത്രങ്ങളാവിഷ്കരിക്കുന്നു... ആ തന്ത്രങ്ങളുടെ നര്‍മ്മമധുരമായ ആവിഷ്കരണമാണ് കെ.ബി. മധു സംവിധാനം ചെയ്യുന്ന വിനയപൂര്‍വം വിദ്യാധരന്റെ കഥാതന്തു.

    അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍, തോവാളപ്പൂക്കള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ജഗതി ശ്രീകുമാറിന് ലഭിക്കുന്ന നായകവേഷമാണ് വിദ്യാധരന്റേത്. ഭാര്യ ശാലിനിയായി സുകന്യ രംഗത്തെത്തുന്നു. ജഗദീഷ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, കവിയൂര്‍ പൊന്നമ്മ, വത്സല മേനോന്‍, പൊന്നമ്മ ബാബു തുടങ്ങിയവരും അഭിനയിക്കുന്നു. തന്റെ വരികള്‍ക്ക് കൈതപ്രം തന്നെ സംഗീതം പകര്‍ന്നിരിക്കുന്നു.

    Read more about: jagathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X