പുതിയ കാമ്പസിന്റെ മുഖവുമായി നമ്മള്‍

By Staff

പുതിയ കാമ്പസിന്റെ മുഖവുമായി നമ്മള്‍

ശ്യാമും ശിവനും സുഹൃത്തുക്കളാണ്. വിദ്യാര്‍ഥി നേതാക്കളുമാണ് അവര്‍. കാമ്പസിലെ വിദ്യാര്‍ഥികളെല്ലാം അവരെ അംഗീകരിക്കുന്നു. എങ്കിലും അവര്‍ക്കൊരു പ്രതിയോഗിയുണ്ടായി- റെജി. കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശ്യാം-ശിവന്‍ ഗ്രൂപ്പുമായി സംഘര്‍ഷത്തിലാണ് റെജിയുടെ ഗ്രൂപ്പ്.

എല്ലാവരെയും കളിയാക്കുന്ന ഒരു ദുശ്ശീലമുണ്ട് ശ്യാം-ശിവന്‍ ജോടിയ്ക്ക്. അതുതന്നെയാണ് റെജിയെ അവരുടെ ശത്രുവാക്കിയത്. കാമ്പസില്‍ പുതുതായെത്തിയ അപര്‍ണയെയും ശ്യാം-ശിവന്‍ ജോടി വെറുതെ വിട്ടില്ല.

അപര്‍ണയ്ക്ക് അല്പം അഹങ്കാരമുണ്ട്. അതിന് ഇടയ്ക്കിടെ അവര്‍ ചികിത്സ നല്‍കികൊണ്ടിരുന്നു. ശ്യാമിന്റെ കുസൃതി സഹിക്കാനാവാതെ വന്നപ്പോള്‍ അപര്‍ണ റെജിയുടെ സഹായം തേടി. അത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.

സംഘം ചേര്‍ന്ന് വെട്ടുകിളികളെ പോലെയാണ് ശ്യാമും കൂട്ടരും എത്തുക. ഒരിക്കല്‍ ശ്യാമിന്റെ സംഘത്തില്‍ പെട്ട വിഷ്ണുവിനെ കൂട്ടുകാര്‍ ക്ലാസിലേക്ക് തലയിലെടുത്തുകൊണ്ടുവന്നു. വിഷ്ണു ക്ലാസില്‍ വെച്ച് ഒരു കഥ പറഞ്ഞു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അപര്‍ണ ശ്യാമിനെ ചുംബിച്ചുവെന്ന കഥ. ഇതോടെ ആകെ ബഹളമായി.

കമല്‍ സംവിധാനം ചെയ്യുന്ന നമ്മളിലെ ഒരു സജീവരംഗമാണ് ഇത്. പുതിയ ക്യാമ്പസിന്റെ എല്ലാ ഭാവങ്ങളും കമല്‍ നമ്മളില്‍ ഒരുക്കുന്നുണ്ട്.

മൂന്ന് വര്‍ഷം മുമ്പെടുത്ത നിറം എന്ന ചിത്രത്തിന് ശേഷം കമല്‍ വീണ്ടും ക്യാമ്പസിലേക്ക് മടങ്ങുകയാണ്. നിറം പോലെ നമ്മളും സൗഹൃദങ്ങളുടെ കഥയാണ് പറയുന്നത്. കാമ്പസിന്റെ സാഹസികതയും പ്രണയവും കുസൃതിയും കുറുമ്പുമെല്ലാം കമല്‍ നമ്മളിലേക്ക് ആവാഹിക്കുന്നുണ്ട്. പുതിയ കാമ്പസിന്റെ കഥയാണ് കമല്‍ പറയുന്നത്. സാഹിത്യവും കവിതയും കലയുമൊക്കെ അപ്രത്യക്ഷമായി പകരം പാശ്ചാത്യ സംഗീതവും ഫാഷനും സ്ഥാനം പിടിച്ച മുഖം മാറിയ കാമ്പസിന്റെ കഥ.

സിദ്ധാര്‍ഥ് ശ്യാമിനെയും ജിഷ്ണു ശിവനെയും അവതരിപ്പിക്കുന്നു. രേണുകാ മേനോനാണ് അപര്‍ണയായി അഭിനയിക്കുന്നത്. വിജീഷ് റെജിയാവുന്നു.

ഏഷ്യാനെറ്റിലെ അവതാരകനായ പ്രശാന്ത്, ജമേഷ് കോട്ടയ്ക്കല്‍, ദിനേശ്, ശ്രീകുമാര്‍ തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. കോളജ് പ്രിന്‍സിപ്പലായി സുഹാസിനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നസെന്റിന്റെ ഓട്ടോ ഡ്രൈവര്‍ വറീതും ഒരു പ്രധാന കഥാപാത്രമാണ്. ശില്പ, കാര്‍ത്തിക, മച്ചാന്‍ വര്‍ഗീസ്, സാലു കൂറ്റനാട്, ശ്രീദേവി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഇഷ്ടത്തിലൂടെ ശ്രദ്ധേയനായ കലവൂര്‍ രവികുമാറാണ് കഥയും തിരക്കഥയും രചിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.

ചിങ്കു അച്ചു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്വര്‍ഗചിത്ര തിയേറ്ററുകളിലെത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X