സമ്മര്‍പാലസിലെ ദുരൂഹതകള്‍ തേടി

By Staff

സമ്മര്‍പാലസിലെ ദുരൂഹതകള്‍ തേടി

രാജകുടുംബത്തിന്റെ ഒഴിവുകാലവസതിയായിരുന്നു സമ്മര്‍പാലസ്. ഇപ്പോള്‍ അതിന്റെ നിയന്ത്രണം കാളീവനം എംപിയായ രവീന്ദ്രനാഥിന്റെ കൈയിലാണ്. അദ്ദേഹം ഇപ്പോള്‍ അത് ഒരു വേനല്‍ക്കാല വസതിയായാണ് ഉപയോഗിക്കുന്നത്.

വര്‍ഷത്തില്‍ എപ്പോഴെങ്കിലും എത്തുന്ന അതിഥികള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഈ പാലസ്. വാച്ച് മാന്‍ ചിന്നസ്വാമിയുടെയും സ്ഥിതി മറ്റൊന്നല്ല.

ഇത്തവണ പാലസില്‍ ഒഴിവുകാലം ആസ്വദിക്കാനെത്തിയത് രവീന്ദ്രനാഥിന്റെ മക്കളായ മായയും താരയും രശ്മിയുമാണ്. മായയുടേയും താരയുടേയും ഹണിമൂണ്‍ ട്രിപ്പു കൂടിയാണിത്. മായയുടെ ഭര്‍ത്താവ് ശങ്കര്‍ലാലും താരയുടെ ഭര്‍ത്താവ് രാജ്മോഹനും ഉല്ലാസതിമിര്‍പ്പിലാണ്. ഇവര്‍ക്കൊപ്പം വലിയ തമാശക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമ്മാവന്‍ ഡിറ്റക്ടീവ് ഹിച്ച്കോക്കുമുണ്ട്.

കൂട്ടില്ലാതെ ഒഴിഞ്ഞുമാറിയിരുന്ന രശ്മിക്ക് അപ്രതീക്ഷിതമായി ഒരു കൂട്ടുകുട്ടി. വാച്ച് മാന്‍ ചിന്നസ്വാമിയുടെ മകന്‍ ശംഭുവിനെ. വളരെ യാദൃച്ഛികമായാണ് അവര്‍ കണ്ടുമുട്ടിയതും പ്രേമത്തിലായതും.

എല്ലാംകൊണ്ടും ആഹ്ലാദകരമായ ദിനങ്ങള്‍ കൊഴിഞ്ഞു പോകവെയാണ് അവരുടെ ജീവിതത്തില്‍ ദുരന്തത്തിന്റെ കരിനിഴല്‍ വീണത്. രാജ്മോഹന്റെ പെരുമാറ്റത്തില്‍ പൊടുന്നനെ ചില മാറ്റങ്ങള്‍ കാണാനിടയായി. ഇതിനിടയില്‍ തന്നെ ശങ്കര്‍ലാല്‍ സംശയകരമായ സാഹചര്യത്തില്‍ മരിക്കുക കൂടി ചെയ്തപ്പോള്‍ എല്ലാവരും ഭയഭീതരായി. ശങ്കര്‍ലാലിന്റെ മരണത്തിന് രാജ്മോഹന്‍ തന്നെയാണ് കാരണക്കാരന്‍ എന്നറിഞ്ഞതോടെ മറ്റുള്ളവര്‍ തകരാനും തുടങ്ങി.

സംഭവം അറിഞ്ഞ ഉടന്‍തന്നെ രവീന്ദ്രനാഥ് സമ്മര്‍പാലസിലെത്തി. കൂടെ ദിവ്യശക്തികള്‍ വശമുള്ള പൊലീസ് കമ്മീഷണര്‍ ആദിശേഷനും ഉണ്ടായിരുന്നു. ആദിശേഷന്‍ തന്റെ ശക്തികള്‍ കൊണ്ട് സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ശ്രമിച്ചതോടെ പാലസില്‍ ആകെ അപ്രതീക്ഷതമായ ചലനങ്ങളുണ്ടായി. തടസ്സങ്ങളും മുന്നറിയിപ്പുകളും തട്ടിയെറിഞ്ഞ് ദുരൂഹതയുടെ ഉറവിടം കണ്ടെത്താന്‍ തന്നെ ആദിശേഷന്‍ തീര്‍ച്ചയാക്കി.

അരുവി ക്രിയേഷന്‍സിന്റെ ബാനറില്‍ പി.ജെ. ജോണ്‍ നിര്‍മ്മിച്ച് എം.കെ. മുരളി സംവിധാനം ചെയ്യുന്ന സമ്മര്‍പാലസില്‍ അനാവരണം ചെയ്യപ്പെടുന്നത് ഈ ദുരൂഹതകളാണ്. രവീന്ദ്രനാഥിനെ അവതരിപ്പിക്കുന്നത് ദേവനാണ്. ആദിശേഷനായി എത്തുന്നത് റിസബാവയും. കൃഷ്ണകുമാറും മനുരാജും യഥാക്രമം രാജ്മോഹനേയും ശങ്കര്‍ലാലിനേയും അവതരിപ്പിക്കുന്നു. താര, മായ എന്നിവരെ സിന്ധുവും സീനയും അവതരിപ്പിക്കുമ്പോള്‍ രശ്മിയായെത്തുന്നത് മയൂരിയാണ്. മയൂരിയുടെ കാമുകന്‍ ശംഭുവിനെ അവതരിപ്പിക്കുന്നത് അലൈപായുതേ ഫെയിം ഹരിനായരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X