മാനേജിംഗ് ഡയറക്ടറായി മുകേഷ്

By Staff

മാനേജിംഗ് ഡയറക്ടറായി മുകേഷ്

മലയാള ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് എന്നും ഇഷ്ടപ്പെട്ട ലൊക്കേഷന്‍ ഊട്ടിയാണ്. ഇപ്പോള്‍ പക്ഷേ ഭാഗ്യ ലൊക്കേഷനുകള്‍ പൊള്ളാച്ചിയും തെങ്കാശിയുമാണെന്നാണ് ചലച്ചിത്ര ലോകത്തെ സംസാരം.

എന്നാല്‍ പതിനൊന്നില്‍ വ്യാഴം എന്ന ചലച്ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വീണ്ടും ഊട്ടി തന്നെ ലൊക്കേഷനായി തിരഞ്ഞെടുത്തിരിയ്ക്കുകയാണ്. ഊട്ടിയിലെ ബെഡ്ഫോര്‍ഡ് എന്ന സ്ഥലത്തെ ഒരു മനോഹരമായ ബംഗ്ലാവാണ് ഇതിനായി തിരഞ്ഞെടുത്തിരിയ്ക്കുന്നത്. മുകേഷ് മന്യ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

ഊട്ടിയിലെ ഒരു കമ്പനിയിലെ മാനേജിംഗ് ഡയറക്ടറായാണ് മുകേഷ് അഭിനയിയ്ക്കുന്നത്. മന്യ, പുതുമുഖം അര്‍ച്ചന, സിദ്ദിഖ് എന്നിവരും ഷൂട്ടിംഗിന് തയ്യാറാവുകയാണ്. കലാ സംവിധായകന്‍ ബാലു ജോര്‍ജ്ജ് ബംഗ്ലാവില്‍ ഒരു ഓഫീസ് മുറി തയ്യാറാക്കി കഴിഞ്ഞു. എല്ലാപേരും ഷൂട്ടിംഗിനായി അണിനിരന്നു.

രോഷത്തോടെ മുകേഷിന്റെ മുറിയിലേയ്ക്ക് ഇരച്ചെത്തുന്ന മന്യ മേശപ്പുറത്തേയ്ക്ക് ഒരു കടലാസ് വലിച്ചെറിയുന്നു. തുടര്‍ന്ന് ശാന്തനായിരിയ്ക്കുന്ന മുകേഷിനോട് കയര്‍ക്കുന്നു. മുകേഷ് ജോലിയ്ക്ക് ചേര്‍ന്നിട്ട് അധികം ദിവസമായിട്ടില്ല. കമ്പനിയിലെ ഒരു ജനറല്‍ മാനേജരെ സസ്പന്റ് ചെയ്ത ഉത്തരവാണ് മന്യ മുകേഷിന്റെ മേശപ്പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. മന്യ ആയിരുന്നു നേരത്തേ മുകേഷിന്റെ കസേരയില്‍ ഇരുന്നിരുന്നത്.

എന്നോട് ദേഷ്യം ഉണ്ടെങ്കില്‍ നേരിട്ട് തീര്‍ത്തോളൂ. അല്ലാതെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന വരെ പുറത്താക്കുകല്ല അതിന് ചെയ്യേണ്ടത്. മന്യ കയര്‍ക്കുകയാണ്

താങ്കളോട് എങ്ങനെയാണ് ദേഷ്യം തീര്‍ക്കേണ്ടതെന്ന് ഒന്ന് പറഞ്ഞുതരാമോ? മയത്തില്‍ അപ്പുക്കുട്ടനെന്ന മുകേഷ് ചോദിയ്ക്കുന്നു.

നിങ്ങള്‍ അതിരു കടക്കുകയാണ്. വീണ്ടും മന്യയുടെ ആക്രോശം.

എന്നെ അതിരുകള്‍ പഠിപ്പിയ്ക്കാന്‍ താനാരാ? നിലത്ത് നിന്നാല്‍ മതി. ഏറെ പൊങ്ങണ്ട. സിന്‍സിയറിറ്റി, ഒണസ്റി , പിന്നെ എന്ത് ഇറ്റിയാണ് നീ പറഞ്ഞത് ഓ .. ഓ... ഇന്റഗ്രിറ്റി. ഇത്തരം ജാഡകളൊന്നും എന്നോട് വേണ്ട. അപ്പുക്കുട്ടന്റെ പ്രതികരണം മന്യയെ കൂടുതല്‍ ചൊടിപ്പിയ്ക്കുകയാണ്.

താനെന്തുപറഞ്ഞാലും ഈ സസ്പന്‍ഷന്റെ കാരണം എനിയ്ക്കറിയണം. മന്യ വീണ്ടും മുന്നോട്ട് തന്നെ. ഒരു നിമിഷം ആലോചിച്ച് അപ്പുക്കുട്ടന്‍ പറയുന്നു. - മിസ് അപ്രോപ്രിയേഷന്‍.

ഇത്രയുമായപ്പോല്‍ സംവിധായകന്‍ സുരേഷ് കൃഷ്ണ കട്ട് പറയുന്നു. വീണ്ടും ഒരു ടേക്ക് കൂടി എടുക്കാനായി.

കമ്പനി പുതിയ ഉടമസ്ഥര്‍ വാങ്ങിയതിനെ തുടര്‍ന്നാണ് അപ്പുക്കുട്ടന്‍ അവിടെ മാനേജിംഗ് ഡയറക്ടറായി എത്തുന്നത്. മറ്റൊരു കമ്പനിയില്‍ ഡയറക്ടറായിരുന്നു അപ്പുക്കുട്ടന്‍. ചന്ദ്രപ്രഭാ കമ്പനിയിലെ മാനേജിംഗ് ഡയറക്ടറെ മാറ്റിയിട്ടാണ് അപ്പുക്കുട്ടനെ ആ സ്ഥാനത്ത് നിയമിച്ചത്. ചന്ദ്രന്‍ പിള്ളയാണ് കമ്പനിയുടെ ഉടമസ്ഥന്‍. മീനാക്ഷി അദ്ദേഹത്തിന്റെ മകളും. കഥാതന്തു ഇതാണ്. പിന്നെ നാടകീയമായ സംഭവങ്ങളും.

കോമടികള്‍ വിജയിയ്ക്കാന്‍ തുടങ്ങിയതോടെ മലയാളത്തില്‍ കോമടികളുടെ വേലിയേറ്റമാണ്. പതിനൊന്നില്‍ വ്യാഴവും കോമടി തന്നെ.

ഒട്ടെല്ലാ കോമടി താരങ്ങളും ഇതിലുണ്ട്. ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി. നെടുമുടി വേണു, സി ഐ പോള്‍ എന്നിവരൊക്കെയാണ് താരങ്ങള്‍.

മഹേഷ് മിത്രയാണ് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ ചിത്രം ഊട്ടിയില്‍ പുരോഗമിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X