സിഐ മഹാദേവനെ ഒതുക്കാന്‍ തന്ത്രങ്ങളൊരുങ്ങുന്നു...

By Staff

സിഐ മഹാദേവനെ ഒതുക്കാന്‍ തന്ത്രങ്ങളൊരുങ്ങുന്നു...

ഗൗരവക്കാരനായ പൊലീസുദ്യോഗസ്ഥനാണ് മഹാദേവന്‍. തന്റെ തൊഴിലിന്റെയും ഉത്തരവാദിത്തത്തിന്റെയും മഹത്വം അറിയാമെങ്കിലും മഹാദേവന്‍ സാധാരണ അറിയപ്പെടുന്നത് മണ്ടനും ഉഴപ്പനുമായിട്ടാണ്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കസേരയിലിരുന്ന് മണ്ടത്തരങ്ങള്‍ മാത്രം ചെയ്ത ഒരു ജന്മമാണ് മഹാദേവന്റേത്. ഇയാളെ പൊലീസിലെടുത്ത് ആരാണെന്നുള്ള മുറുമുറുപ്പ് പൊലീസ് സ്റേഷനകത്തും പുറത്തും സാധാരണയാണ്.

എന്നാല്‍ പൊലീസ് സ്റേഷനില്‍ വളരെ മാന്യനായ മഹാദേവന് ഒരു ഗുണമുണ്ട് - ആരോടും കൈക്കൂലി വാങ്ങില്ല. ഇതുവരെ കൈക്കൂലി വാങ്ങിയിട്ടില്ലെന്നു മാത്രമല്ല, കൊടുക്കാന്‍ തുനിഞ്ഞവനെ ആട്ടിപ്പായിച്ച ചരിത്രവും മഹാദേവനുണ്ട്. മഹാദേവന്‍ ഒരു വ്യഭിചാരിയോ മദ്യപാനിയോ അല്ല.

ഇത്രയൊക്കെയാണെങ്കിലും മഹാദേവന് സിനിമ പ്രാണനാണ്. ഒരു സിനിമയും വിടാതെ കാണുന്ന മഹാദേവന്റെ വലിയൊരാഗ്രഹം സിനിമയില്‍ അഭിനയിക്കണമെന്നതാണ്. കാക്കിക്കുള്ളിലെ കലാഹൃദയത്തിന്റെ സ്മരണയ്ക്കായി ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചതിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഫ്രെയിമിട്ടു വെച്ചിട്ടുണ്ട്.

ഒരിക്കല്‍ ഒരു ബാങ്ക് കവര്‍ച്ചയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാങ്കില്‍ ചെന്നപ്പോള്‍ അവിടെ ഒരു സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. യൂണിറ്റുകാരുടെ വസ്ത്രങ്ങള്‍ തയ്യാറാക്കിയ വണ്ടി എത്തിച്ചേരാന്‍ വൈകിയതു കൊണ്ട് സിഐ ആയി അഭിനയിക്കേണ്ട ഒരു നടന് തന്റെ യൂണിഫോം തന്നെ ഊരിക്കൊടുത്തവനാണ് മഹാദേവന്‍.

തന്റെ സിനിമാപ്രേമം മഹാദേവനെ പലപ്പോഴും ഊരാക്കുടുക്കുകളിലെത്തിച്ചിട്ടുണ്ട്. മഹാദേവന്റെ കൈക്കൂലിയോടുള്ള വിരോധം അറിയാവുന്നവര്‍ അദ്ദേഹത്തിന്റെ സിനിമാപ്രേമം ഉപയോഗിച്ചാണ് കാര്യം സാധിക്കുന്നത്. ഈ ദൗര്‍ബല്യത്തെ മുതലെടുക്കാന്‍ സഹപ്രവര്‍ത്തകരും മത്സരിക്കുകയാണ് പതിവ്.

ഇങ്ങനെയൊക്കെയായ സിഐ മഹാദേവന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടാകുന്ന സംഭവങ്ങള്‍ ഹാസ്യത്തോടെ അവതരിപ്പിക്കുകയാണ് കെ.കെ. ഹരിദാസ് സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ചില്‍.

കൊച്ചിന്‍ ഹനീഫയാണ് സിഐ മഹാദേവനെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് കൊച്ചിന്‍ ഹിനീഫ നായക വേഷമണിയുന്നത്. ശ്രുതിയാണ് കൊച്ചിന്‍ ഹനീഫയുടെ നായിക. മഹാദേവന്റെ ഭാര്യ ഡോക്ടര്‍ ലക്ഷ്മിയെ ശ്രുതി അവതരിപ്പിക്കുന്നു. ജഗതി, കലാഭവന്‍ മണി, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X