For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര്‍ച്ചന കൊച്ചിയുടെ അധോലോക'റാണി'

By Ravi Nath
|
Archana
ബോളിവുഡില്‍ ബോംബെ എന്ന പോലെയാണിപ്പോള്‍ മോളിവുഡ്ഡില്‍ കൊച്ചി. അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരം വികസനത്തിന്റെ സമ്മര്‍ദ്ദങ്ങളിലാണ്. ഹൈടെക്പടവുകള്‍ കയറുന്ന കൊച്ചിയുടെ വികസനത്തിന്റെ മുഖങ്ങള്‍ ബഹുസ്വരതയുടേതാണ്.

ഐടി, സ്മാര്‍ട്‌സിറ്റി, റിയല്‍ എസ്‌റേറ്റ് കോടികള്‍ മറിഞ്ഞുകൊണ്ടേയിരിക്കുന്ന നഗരത്തിന്റെ പിന്നാമ്പുറങ്ങളില്‍ വളര്‍ന്നുവരുന്ന അപകടകരമായ ചിലവസ്തുതകളുണ്ട് .ഒളിഞ്ഞും തെളിഞ്ഞും ജനജീവിതത്തിലിടപെട്ടുകൊണ്ടിരിക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിവലുതാക്കുന്ന രാഷ്ട്രീയ പിണിയാളുകള്‍ക്കും വലിയ തലവേദനയാകുന്നു.

കൊച്ചി നഗരത്തിന്റെ വെളുപ്പും കറുപ്പും മലയാളസിനിമയ്ക്ക് നിരവധി തവണ വിഷയമായിട്ടുണ്ട്. കൊച്ചി എന്ന പേരില്‍ തന്നെ ഇപ്പോഴിതാ ഒരു സിനിമ കൂടി. എസ് കിഷോര്‍ തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന കൊച്ചി റിലീസിംഗിന് ഒരുങ്ങുകയാണ്. പതിവുപോലെ ക്വട്ടേഷന്‍-ഗുണ്ടാസംഘപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഇടപെടലുമാണ് കൊച്ചിക്കും വിഷയമാകുന്നത്. റോസ്‌മേരി എന്ന അധോലോക ഗുണ്ടയുടെ കൊലപാതകത്തോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ഒരു പാട് ആളുകള്‍ക്ക് ആശ്വാസമായിരുന്നു ഇവരുടെ മരണമെങ്കിലും പകയുടെ ചൂടില്‍ സ്വന്തം അനുജത്തിയിലൂടെ പുതിയ മാഫിയ ഗ്രൂപ്പ് രംഗത്തുവരികയാണ്. ചേടത്തിയേക്കാള്‍ തന്റേടിയായ റാണി കൊച്ചിയെ കയ്യിലെടുത്തു അമ്മാനമാടുകയാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സ്രാവ് പരമേശ്വരന് കൂടുതല്‍ ഇണങ്ങുക ഗുണ്ട നേതാവിന്റെ പേരാണ്.

റാണിയും സ്രാവും തമ്മിലുള്ള തുറന്ന പോരിലേക്കുകാര്യങ്ങള്‍ നീങ്ങുമ്പോള്‍ ജനജീവിതത്തിലുംപ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. രാഷ്ട്രീയത്തിലെ കുശാഗ്രബുദ്ധിക്കാരനായ ആനത്തില്‍ വിശ്വനാഥന്റെ പിന്തുണയോടെ വിലസിയിരുന്ന സ്രാവിന്റെ നീക്കങ്ങള്‍ വലിയ പ്രശ്‌നങ്ങളായി മാറിയപ്പോള്‍ ഒതുക്കിതീര്‍ക്കാന്‍ ഇറങ്ങിയ നേതാവു തന്നെ കൊല്ലപ്പെടുകയാണ്. ഇതോടെ സ്രാവും റാണിയും തമ്മിലുള്ള പോരാട്ടം അതിന്റെ പാരമ്യതയിലേക്ക് കുതിക്കുന്നു.

ഈ വിധം സംഘര്‍ഷഭരിതമായി മുന്നേറുന്ന ചിത്രമാണ് കൊച്ചിയുടെ ഉള്ളറിയുന്ന കൊച്ചി. തന്റേടമുള്ള തോക്കെടുക്കുന്ന പെണ്ണായി റാണി എന്ന കഥാപാത്രത്തിലൂടെ എത്തുന്നത് മാനസപുത്രി സീരിയലിലൂടെ പ്രശസ്തയായ അര്‍ച്ചനയാണ്.

സീരിയലുകളില്‍ വില്ലത്തിയാവുന്ന അര്‍ച്ചനയ്ക്കുള്ള നോര്‍ത്ത് ഇന്ത്യന്‍ ലുക്കും കഥാപാത്രത്തിന്റെ മികവിന് മെച്ചമാകുന്നു. ആനത്തില്‍ വിശ്വനാഥനായ് ജഗദീഷും, സ്രാവ് പരമേശ്വരനായ് സംവിധായകന്‍ കിഷോറുമാണ് വേഷമിടുന്നത്.

വൈശാലി രാമചന്ദ്രന്‍ ,ചന്ദ്രു,കോട്ടയം സോമരാജ്, മീരവാസുദേവ്, ആരതി, ചിപ്പി, മാസ്‌റര്‍ ആകാശ് എന്നിവര്‍ മറ്റ്പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English summary
Popular television star Archana, who hit big time playing the lead role in the tele serial 'Maanasaputhry', will debut into films with the movie titled as 'Kochi'. Directed and Scripted by S Kishore after the flick 'Maniyarakallan', the movie will have Archana as Rani.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more