ഒരു ത്രികോണ പ്രേമത്തിന്റെ കഥ

By Super

കൊച്ചു കുറുപ്പിന്റെ ജാതകത്തില്‍ പ്രേമിച്ച് ഒളിച്ചോടിയേ കല്യാണം കഴിക്കൂ എന്നുണ്ട്. അതുകാരണം മകന്റെ കാര്യം ആലോചിക്കുമ്പോള്‍ പാലത്തിങ്കല്‍ കുറുപ്പിന് എപ്പോഴും ആധിയാണ്. നാട്ടിലെ ഓരോ പെണ്ണിന്റെയും കല്യാണം നടക്കുമ്പോള്‍ കുറുപ്പ് ആശ്വസിക്കും - ആ പെണ്ണിന്റെ കൂടെ തന്റെ മകന്‍ ഒളിച്ചോടിയില്ലല്ലോ.

കുറുപ്പിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ഉണ്ണിത്താന്റെ മകളാണ് സരസു. ഇവള്‍ കൊച്ചുകുറുപ്പിന്റെ സുഹൃത്തായ മണിക്കുട്ടനുമായി പ്രേമത്തിലായി. പേടിത്തൊണ്ടനായ മണിക്കുട്ടനുവേണ്ടി സരസുവിനെ രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവരുന്ന കാര്യം കൊച്ചുകുറുപ്പ് ഏറ്റെടുത്തു. പക്ഷെ ഉണ്ണിത്താന്‍ കൊച്ചുകുറുപ്പിനെ കൈയോടെ പിടികൂടി.

അതോടെ നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതായ കൊച്ചുകുറുപ്പ് നേരെ വിട്ടത് ബാംഗ്ലൂരിലേക്കാണ്. കോളേജില്‍ തന്റെ കൂട്ടുകാരനായ അനിയന്‍ കുട്ടിയുടെ അടുത്തേക്ക്. ഇഷ്ടന്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ അടിപൊളി ജീവിതം നയിക്കുകയാണത്രെ.

അങ്ങനെ ഇരുവരും ബാംഗ്ലൂരില്‍ അടിച്ചുപൊളിച്ച് കഴിയുന്നതിനിടയ്ക്കാണ് പത്മജ എന്ന പത്മിനി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സുന്ദരിയായ പത്മജയുമായി അടുക്കാന്‍ അനിയന്‍കുട്ടി ശ്രമം തുടങ്ങി. പക്ഷേ, പത്മജ സ്നേഹിച്ചത് കൊച്ചുകുറുപ്പിനെയാണ്. അതും പരസ്പരം കാണാതെ തന്നെ.

അതോടെ ഒരു ത്രികോണ പ്രേമത്തിന് കളമൊരുങ്ങി. പത്മജയും കൊച്ചുകുറുപ്പും തമ്മില്‍ കാണുന്നത് ഇല്ലാതാക്കാന്‍ അനിയന്‍കുട്ടി തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. ഓരോ തവണയും ഇവരുടെ കൂടിക്കാഴ്ചകള്‍ അനിയന്‍കുട്ടി പൊളിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ പത്മജയുടെ വിവാഹമുറപ്പിച്ചെങ്കിലും അനിയന്‍കുട്ടി അണുവിട വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നില്ല.

രാജസേനന്‍ സംവിധാനം ചെയ്യുന്ന ഡാര്‍ലിംഗ് ഡാര്‍ലിംഗ് അതോടെ തീര്‍ത്തും രസകരമായ മേഖലയിലേക്ക് പ്രവേശിക്കുകയാണ്. മുഴുനീള ഹാസ്യചിത്രമായ ഈ ചിത്രത്തില്‍ അനിയന്‍ കുട്ടിയെ അവതരിപ്പിക്കുന്നത് ദിലീപാണ്. കൊച്ചുകുറുപ്പെന്ന സുഭാഷ് ചന്ദ്രബോസായി എത്തുന്നത് വിനീതും. കാവ്യാ മാധവനാണ് പത്മജ. ശരത് മണിക്കുട്ടനെയും ജനാര്‍ദ്ദനന്‍ ഉണ്ണിത്താനെയും സി.ഐ. പോള്‍ പാലത്തിങ്കല്‍ കുറുപ്പിനെയും അവതരിപ്പിക്കുന്നു.

Read more about: kavya madhavan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X