സ്മാര്‍ട്ട് സിറ്റിയിലെ മാധവന്‍

By Staff

കൊച്ചി ഇന്ന് അധോലോക രാജാവ് മാധവന്റെ കാല്‍ക്കീഴിലാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. മാധവനാണ് ഇന്ന് അവിടെ എല്ലാം തീരുമാനിക്കുന്നത്. അയാള്‍ അറിയാതെ കൊച്ചിയില്‍ ഒരു വന്‍ ഇടപാടും ആര്‍ക്കും നടത്താനാവില്ല.

ശത്രുക്കള്‍ മാധവന്റെ നിഴലിനെ പോലും ഭയക്കുന്നുണ്ട്. മാധവനോട് പൊരുതി നേടാനാവില്ലെന്ന് അറിയാവുന്നതു കൊണ്ട് അയാളോട് നേരിട്ടൊരു ഏറ്റുമുട്ടലിന് അവര്‍ മുതിരാറില്ല.

ആരുമില്ലാത്തവന്റെ ജീവിതത്തിലെ ദൈന്യങ്ങളില്‍ നിന്ന് ഒരു വലയിലും കുടുങ്ങാത്ത കൊച്ചിയിലെ വമ്പന്‍ സ്രാവായി വളര്‍ന്നവനാണ് മാധവന്‍. പന്ത്രണ്ടാമത്തെ വയസിലാണ് സ്വര്‍ണക്കള്ളക്കടത്തുകാരനായ ചന്ദ്രശേഖരന്റെയടുക്കല്‍ മാധവന്‍ ചെന്നുപെട്ടത്. മാധവന് ആരുമില്ലെന്നറിഞ്ഞ് ചന്ദ്രശേഖരന്‍ അവനെയും അവന്റെ കുഞ്ഞുപെങ്ങളെയും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അയാള്‍ അവരെ മക്കളെ പോലെ വളര്‍ത്തി. വളര്‍ന്നപ്പോള്‍ ചന്ദ്രശേഖരേനേക്കാള്‍ വലിയ അധോലോക രാജാവായി മാധവന്‍.

ചന്ദ്രശേഖരന്‍ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തിരുന്നെങ്കില്‍ മാധവന്‍ അതിന് തയ്യാറായിരുന്നില്ല. കടുത്തതായിരുന്നു അയാളുടെ തീരുമാനങ്ങള്‍. എന്നാല്‍ കരുത്തനായൊരു ശത്രുവിനെ നേരിടേണ്ടി വന്നതോടെ പ്രശ്നങ്ങള്‍ സങ്കീര്‍ണമായി.

സിറ്റിയില്‍ പുതുതായി ചാര്‍ജെടുത്ത അരുണ്‍ നമ്പ്യാര്‍ വടക്കേ ഇന്ത്യയിലെ തീവ്രവാദി ഗ്രൂപ്പുകളെ അടിച്ചമര്‍ത്തി പേരെടുത്തയാളാണ്. കൊച്ചിയിലെ അധോലോകത്തെ നശിപ്പിക്കാനും നമ്പ്യാര്‍ തീരുമാനിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ നമ്പ്യാര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അതോടെ നമ്പ്യാര്‍ തന്റെ രീതികള്‍ മാറ്റി.

ഒരു ഭാഗത്ത് ചര്‍ച്ചകള്‍. മറുഭാഗത്ത് വമ്പന്‍ സ്രാവുകളുടെ ശക്തികേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം. അത് മാധവനു നേര്‍ക്കുമെത്തി. രണ്ട് മദയാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടക്കമായിരുന്നു അത്.

മാധവനായി സുരേഷ് ഗോപിയും അരുണ്‍ നമ്പ്യാരായി സിദ്ദിഖുമാണ് വേഷമിടുന്നത്. ഗോപിക, ലക്ഷ്മി ഗോപാലസ്വാമി, മുരളി, മനോജ് കെ.ജയന്‍, ജയസൂര്യ, രാജന്‍ പി.ദേവ്, സഞ്ജയ് മിശ്ര, ഷമ്മി തിലകന്‍, സുബൈര്‍, സാദിഖ്, ബാബുരാജ്, ടി.പി.മാധവന്‍, വിജയകുമാര്‍, പി.ശ്രീകുമാര്‍, സന്തോഷ് ജോഗി മാസ്റര്‍ തേജസ് എന്നിവരാണ് മറ്റു പ്രമുഖതാരങ്ങള്‍.

തിരക്കഥാകൃത്ത് ബി. ഉണ്ണിക്കൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X