twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജമീന്ദാര്‍ പുത്രിയുടെ സ്വയംവരം

    By Staff
    |

    ജമീന്ദാര്‍ പുത്രിയുടെ സ്വയംവരം

    മാര്‍ത്താണ്ഡപുരം കൊട്ടാരത്തിലുള്ളവര്‍ പാരമ്പര്യമായി ദാനശീലരാണ്. തമിഴ്നാട്ടില്‍ കഴിയുന്ന മലയാളികളാണ് ഈ കുടുംബത്തിലുള്ളവര്‍. കാരണവരായ വാസുദേവന്‍ നമ്പൂതിരി, മകന്‍ പുരുഷോത്തമന്‍, പുരുഷോത്തമന്റെ മകന്‍ പാര്‍ഥസാരഥി എന്നിവര്‍ ആ നാട്ടിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരും ബഹുമാനവുമുള്ളവരുമാണ്.

    ജനങ്ങള്‍ക്ക് സ്വത്തുക്കളെല്ലാം ഉദാരമായി ദാനം ചെയ്യുകവഴി മാര്‍ത്താണ്ഡപുരം കൊട്ടാരത്തിലുള്ളവരുടെ സാമ്പത്തിക പ്രൗഢി നഷ്ടമായെന്ന് മാത്രമല്ല, അവര്‍ കടബാധ്യതയിലുമായി. വെറും മുപ്പതേക്കര്‍ ഭൂമിയാണ് ഇന്നവര്‍ക്കുള്ളത്.

    കടബാധ്യത തീര്‍ക്കാനായി അടുത്ത നാട്ടിലെ ജമിന്ദാറായ ധര്‍മരാജയോട് സഹായം ചോദിക്കാന്‍ അവര്‍ തീരുമാനിച്ചു. മാര്‍ത്താണ്ഡപുരം കൊട്ടാരത്തോട് കൂറുള്ള ധര്‍മരാജയോട് പണം ചോദിക്കാനായി പാര്‍ഥസാരഥിയും കൂട്ടരും ചെന്നു.

    അന്നുതന്നെ ആ വീട്ടില്‍ ഒരു ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. ധര്‍മരാജന്റെ മകള്‍ സൗന്ദര്യയുടെ വരനെ കണ്ടെത്തുന്നതിനായി നടക്കുന്ന ചടങ്ങ്. പാരമ്പരാഗതമായി നടന്നുപോരുന്ന രീതിയനുസരിച്ച് കായികബല പരീക്ഷണത്തില്‍ വിജയിക്കുന്നയാള്‍ക്കാണ് സൗന്ദര്യയെ വേള്‍ക്കാനുള്ള യോഗ്യത ലഭിക്കുക.

    മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചാല്‍ ധാരാളം പണത്തിന് ഉടമയാവുമല്ലോ എന്നതുകൊണ്ട് ഒരു കൈ നോക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പാര്‍ഥസാരഥിയെ നിര്‍ബന്ധിച്ചു. കൂടെയുണ്ടായിരുന്നവരുടെ നിര്‍ബന്ധം മൂലം താത്പര്യമില്ലാതിരുന്നിട്ടും പാര്‍ഥസാരഥി ഈ മത്സരത്തില്‍ പങ്കെടുത്തു.

    വിജയം പാര്‍ഥസാരഥിയുടേതായിരുന്നു. സൗന്ദര്യയുമായുള്ള പാര്‍ഥസാരഥിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ആ വിവാഹനിശ്ചയത്തെ തുടര്‍ന്നുണ്ടായത് അപ്രതീക്ഷിതസംഭവങ്ങളാണ്. ആ സംഭവങ്ങളാണ് ഹരിദാസ് സംവിധാനം ചെയ്യുന്ന ജമിന്ദാറിന്റെ വഴിത്തിരിവ്.

    പാര്‍ഥസാരഥിയായി സുരേഷ് ഗോപിയും സൗന്ദര്യയായി ദിവ്യ ഉണ്ണിയുമാണ് അഭിനയിക്കുന്നത്. ജനാര്‍ദനന്‍, സി. ഐ. പോള്‍, ക്യാപ്റ്റന്‍ രാജു, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍ എന്നിവരും അഭിനയിക്കുന്നു.

    ഉദയകൃഷ്ണനും സിബി കെ തോമസും ചേര്‍ന്നാണ് രചന. എസ്. രമേശന്‍നായരുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു. കൊട്ടാരക്കര ഫിലിംസിന്റെ ബാനറില്‍ ഗണേഷ് കൊട്ടാരക്കരയാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X