ആനമുറ്റം തറവാട്ടിലെ അതിഥികള്‍

By Staff

ആനമുറ്റം തറവാട്ടിലെ അതിഥികള്‍

അതിപുരാതനമായ തറവാടാണ് ആനമുറ്റം. അണുകുടുംബത്തിന്റെ ഇക്കാലത്തും ആനമുറ്റത്ത് കൂട്ടുകുടുംബവ്യവസ്ഥ തന്നെയാണ് പുലരുന്നത്. തറവാടു ഭരണവും തറവാട്ടുവക നിയന്ത്രണമുള്ള ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ചുള്ള വിളക്കെടുപ്പും തമ്മില്‍ ബന്ധമുണ്ട്.

ഉത്സവത്തോടനുബന്ധിച്ച് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിളക്കെടുപ്പാണ് പ്രധാന ചടങ്ങ്. വിളക്കെടുക്കേണ്ടത് ആനമുറ്റം തറവാട്ടിലെ അംഗങ്ങളും. ഇതിനായി ഓരോ തവണയും ജോത്സ്യവിധി പ്രകാരം ആളെ നിശ്ചയിക്കും.

വിളക്കെടുപ്പിന് അര്‍ഹനാകുന്നയാള്‍ക്ക് ആയിരിക്കും അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള തറവാടിന്റെ ഭരണം. ഈ ഭരണാവകാശമാണ് തറവാട്ടംഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയിലേക്കെത്തിക്കുന്നത്.

ഇത്തവണ വിളക്കെടുക്കാന്‍ ജോത്സ്യന്‍ വിധിച്ചത് 22 വര്‍ഷങ്ങള്‍ക്കു മുമ്പ് തറവാട് വിട്ടുപോയി അന്യമതത്തില്‍പ്പെട്ട പെണ്ണിനെ വിവാഹം കഴിച്ച ശിവശങ്കരമേനോനെയാണ്. സ്വന്തം ഇഷ്ടപ്രകാരം അന്യമതത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് മേനോനെ തറവാട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. മേനോന്‍ ഇപ്പോള്‍ താമസിക്കുന്നത് ബാംഗ്ലൂരിലാണ്.

പക്ഷെ വിളക്കെടുപ്പിനായി മകളോടൊപ്പം പുറപ്പെട്ട മേനോന്റെ മരണവാര്‍ത്തയാണ് തറവാട്ടിലെത്തുന്നത്. പിന്നീട് തറവാട്ടിലെ അവകാശം സ്ഥാപിക്കുവാനായി മേനോന്റെ മകള്‍ ജയലക്ഷ്മി ആനമുറ്റത്തെത്തുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം മമത മേനോന്‍ എന്ന പേരില്‍ മറ്റൊരു കുട്ടിയും അവകാശവാദവുമായെത്തുന്നതോടെ കഥയുടെ ഗതിയാകെ മാറുന്നു.

ആനമുറ്റം തറവാട്ടിലെ ക്ഷേത്രോത്സവ നടത്തിപ്പും അതിനോടനുബന്ധിച്ച് കുടുംബാംങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന സ്പര്‍ദ്ധയും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ആനമുറ്റത്തെ ആങ്ങളമാര്‍. നവാഗതനായ അനില്‍ മേടയിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മാതു, ശ്രീജയ എന്നിവരാണ് ജയലക്ഷ്മിയെയും മമത മേനോനെയും അവതരിപ്പിക്കുന്നത്. നെടുമുടി വേണു ശിവശങ്കര മേനോനെയും. ജഗദീഷ്, ജഗതി, സ്ഫടികം ജോര്‍ജ്ജ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, തെസ്നിഖാന്‍, ഫിലോമിന, വത്സലാമേനോന്‍ എന്നിവരും അഭിനയിക്കുന്നു.

രാജേഷ് നാരായണന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജി.എ. ലാലാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ ഈണം നല്‍കുന്നു. യേശുദാസും ചിത്രയുമാണ് ഗായകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X