മാടമ്പിയെ പരുന്ത് റാഞ്ചുമോ?
ഇരു ചിത്രങ്ങളിലും അഭിനയിക്കുന്ന താരങ്ങളാണ് ജഗതിയും വെഞ്ഞാറമൂട് സുരാജും. മാടമ്പിയില്‍ അഡ്വക്കേറ്റ് മോഹന്‍ കുമാര്‍ എന്ന കഥാപാത്രമാകുമ്പോള്‍ പരുന്തില്‍ ഹേമന്ത് ഭായ് എന്ന വേഷമാണ് ജഗതിക്ക്. ജഗതിയുടെ കഥാപാത്രങ്ങള്‍ക്ക് പക്ഷേ യാതൊരു സാമ്യവുമില്ല.
കേസു ജയിപ്പിക്കാനറിയാത്ത വക്കീലാണ് മാടമ്പിയിലെ മോഹന്‍കുമാര്‍. നായകന്‍ ഗോപാലകൃഷ്ണ പിളളയുടെ സന്തത സഹചാരി.
എന്നാല്‍ പരുന്തിലെ ഹേമന്ത് ഭായി ജന്മം കൊണ്ട് ഗുജറാത്തിയാണ്. കോഴിക്കോട്ടെത്തി കച്ചവടം ചെയ്യുന്ന വ്യാപാരി. പലിശക്കാരുടെ ഇടയില്‍ പെട്ട് ബിസിനസും ജീവിതവും തകര്‍ന്ന മനുഷ്യന്‍. ഇരു ചിത്രങ്ങളിലെയും നായക കഥാപാത്രങ്ങള്‍ പലിശക്കാരാണെന്നു കരുതി ചിത്രങ്ങള്‍ തമ്മില്‍ ഒരു സാമ്യവുമില്ലെന്നു തന്നെയാണ് ജഗതിയും പറയുന്നത്.
പരുന്തില്‍ ചെറുകിട പലിശക്കാരനായ മഹേന്ദ്രനായാണ് സുരാജ് വരുന്നത്. വമ്പന്‍ പലിശക്കാര്‍ അപ്രാപ്യരായ സാധാരണക്കാരന്റെ ആശ്രയമാണ് മഹേന്ദ്രന്‍. മാടമ്പിയിലാകട്ടെ കീടം വാസുവെന്നാണ് സുരാജിന്റെ കഥാപാത്രത്തിന്റെ പേര്.
ജീവിതത്തില്‍ നിന്ന് കണ്ടെടുത്ത കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളുമാണ് തങ്ങളുടെ ചിത്രത്തിലേതെന്ന് ഇരു സംവിധായകരും കഥാകൃത്തുക്കളും അവകാശപ്പെടുന്നു.
ജൂലായ് 11നാണ് മാടമ്പിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അതിനു ശേഷമേ പരുന്ത് പറന്നിറങ്ങുകയുളളൂ.
ഏതായാലും ഇരു ചിത്രങ്ങളുടെയും അണിയറ പ്രവര്‍ത്തകര്‍ക്ക് ചങ്കിടിപ്പുണ്ടെന്ന് സാരം. ഏത് പലിശക്കാരനാണ് ഏറ്റവും നല്ലവനെന്നുളള ചര്‍ച്ച ഇരു ഫാന്‍സുകാരും തമ്മില്‍ തുടങ്ങിയിട്ടുമുണ്ട്. ഏതായാലും ഈ പോരാട്ടത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരും ആഗ്രഹിക്കുന്നില്ല. മാടമ്പിയെ നെഞ്ചേറ്റാന്‍ ലാലിന്റെ ആരാധകര്‍ രണ്ടും കല്‍പ്പിച്ചിറങ്ങുമ്പോള്‍ പരുന്തിന്റെ ചിറകുകള്‍ക്ക് കരുത്താകാന്‍ മമ്മൂക്കയുടെ ഫാന്‍സും ഇറങ്ങും.
ഈ പ്രതീക്ഷയില്‍ മെഗാ വിജയം പ്രതീക്ഷിക്കുകയാണ് ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളും.


Click it and Unblock the Notifications