രസികന്‍ ശിവന്‍കുട്ടി

By Staff

രസികന്‍ ശിവന്‍കുട്ടി

ദളവാതെരുവിലെ ഏവര്‍ക്കും പ്രിയപ്പെട്ടവനാണ് ശിവന്‍കുട്ടി. ദളവാതെരുവിന്റെ സന്തതി. തെരുവിലെ എല്ലാവര്‍ക്കും അവനെ വലിയ കാര്യമാണ്. എല്ലാവരെയും രസിപ്പിക്കുന്ന ഒരു രസികന്‍. ആര്‍ക്കും എന്തു സഹായത്തിനുമെത്തും. എന്തു പ്രശ്നത്താേേടും പ്രതികരിക്കും.

വെറുമൊരു സാധാരണക്കാരനാണ് അവന്‍. എന്നാലോ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന ആ തെരുവിന്റെ പ്രിയങ്കരനായ ശിവന്‍കുട്ടിക്ക് അവന്റേതായ ചില പ്രത്യേകതകളുണ്ടുതാനും.

അമ്മയോടും സഹോദരിയോയും അനന്തരവനോടും ഒപ്പമാണ് ശിവന്‍കുട്ടി താമസിക്കുന്നത്. അവര്‍ ശിവന്‍കുട്ടിയെ ആശ്രയിച്ചാണ് കഴിയുന്നത്. ഒരു വീട് നടത്തിക്കൊണ്ടുപോവാനായി അവന്‍ പല പണിയും ചെയ്യാറുണ്ട്.

എന്താണ് ശിവന്‍കുട്ടിയുടെ ജോലിയെന്ന് ചോദിച്ചാല്‍ ഒരു പ്രത്യേക പണിയെടുത്ത് പറയാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ പ്രത്യേകിച്ചൊരു ജോലി അവന്‍ ചെയ്യുന്നില്ല എന്നതാണ് സത്യം. എന്നാലോ ജീവിക്കാന്‍ വേണ്ടി പല വേഷങ്ങളും കെട്ടുന്നു. ചെയ്യാവുന്ന എന്ത് പണിയും അവന്‍ ചെയ്യും. ടിവിയും റേഡിയോയുമൊക്കെ റിപ്പയര്‍ ചെയ്യുന്നത് അവന് വശമാണ്.

സിനിമ ശിവന്‍കുട്ടിക്ക് ഹരമാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനുമാണ് അവന്‍. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതാണ് അവന് ഏറ്റവുമിഷ്ടം. എന്താണീ സിനിമയുമായി ബന്ധപ്പെട്ട ജോലികളെന്നല്ലേ? മറ്റൊന്നുമല്ല, ബ്ലാക്കില്‍ സിനിമാടിക്കറ്റ് വില്‍ക്കുക, സിനിമാ പോസ്ററുകള്‍ ഒട്ടിക്കുക എന്നിവയൊക്കെ തന്നെ.

ശിവന്‍കുട്ടിക്ക് വേണ്ടി എന്തു ചെയ്യാനും തയ്യാറുള്ള ഒരു സംഘം തന്നെയുണ്ട് ആ തെരുവില്‍. എല്ലാവരും ശിവന്‍കുട്ടിയുടെ ഉറ്റകൂട്ടുകാരാണ്. അവരോടൊപ്പമുള്ള വേളകളിലാണ് ശിവന്‍കുട്ടി ഏറ്റവും സന്തോഷമായി കഴിയുന്നതെന്ന് പറയാം.

ശിവന്‍കുട്ടിയും കൂട്ടുകാരും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ആള്‍ക്കാരാണ്. തെരുവിലെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാരുമായി ഏറ്റുമുട്ടുന്നത് ഇവരുടെ പതിവാണ്. മോഹന്‍ലാല്‍ ഭ്രാന്തനായ ശിവന്‍കുട്ടി യഥാര്‍ഥരൂപം പുറത്തെടുക്കുന്നത് അപ്പോഴാണ്.

പുറമെ ഇങ്ങനെ ചിരിച്ചുല്ലസിച്ച് നടക്കുകയാണ് ശിവന്‍കുട്ടിയെങ്കിലും അവന്റെ മനസില്‍ കണ്ണീരിന്റെ നനവുണ്ട്. അവനെ വേദനയിലേക്ക് വലിച്ചാഴ്ത്തുന്ന ആ കണ്ണീര്‍ പക്ഷേ മറ്റാരും കാണാറില്ല.

ശിവന്‍കുട്ടിയെ മനസില്‍ സൂക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് ആ തെരുവില്‍- തങ്കി. ശിവന്‍കുട്ടിയുമായുള്ള പ്രണയം പൂവണിയുന്നതിനായി ദളവാ തെരുവിലെ ത്രയംബക ദേവീ ക്ഷേത്രത്തില്‍ ചെന്ന് എല്ലാ ദിവസവും അവള്‍ പ്രാര്‍ഥിക്കും. നിഷ്കളങ്കതയും നൈര്‍മല്യവുമുള്ള ഒരു പാവം പെണ്‍കുട്ടിയാണ് അവള്‍.

ദളവാ തെരുവിലെ ജീവിതവും പ്രണയവുമൊക്കെയായി മുന്നോട്ടുപോവുമ്പോഴാണ് ശിവന്‍കുട്ടിയുടെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാവുന്നത്. നഗരത്തിലെ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനിയായ കരിഷ്മയെ പരിചയപ്പെട്ടത് അവന്റെ ജീവിതത്തില്‍ ചില വഴിത്തിരിവുകളുണ്ടാക്കി. ഒരിക്കല്‍ കരിഷ്മക്ക് വേണ്ടി അവന്‍ അവളുടെ കോളജില്‍ ചെന്ന് തല്ലുണ്ടാക്കുക പോലും ചെയ്തു. കരിഷ്മയും ശിവന്‍കുട്ടിയും അടുത്തിഴപഴകുന്നത് മറ്റുള്ളവരുടെ മുന്നില്‍ സംശയങ്ങള്‍ക്ക് വിത്തുപാകി. ശിവന്‍കുട്ടിയുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാവുന്നത് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന രസികന്‍ എന്ന ചിത്രത്തില്‍ ദിലീപ് അവതിപ്പിക്കുന്ന കഥാപാത്രമാണ് ശിവന്‍കുട്ടി. കരിഷ്മയായി ഹരിപ്രിയയും തങ്കിയായി സംവൃതയുമാണ് വേഷമിടുന്നത്.

ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ഥന്‍, നിഷാന്ത് സാഗര്‍, അബി, അനിയപ്പന്‍, സൂരജ് വെഞ്ഞറാമ്മൂട്, ദിനേശ്, കൊച്ചിന്‍ മനാഫ്, മണികണ്ഠന്‍, ഹക്കിം, നാരായണന്‍കുട്ടി, സുകുമാരി, അംബികാ മോഹന്‍, സുമികൃഷ്ണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്ന വി. ജി. മുരളീകൃഷ്ണന്‍ രസികനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗറാണ്. സുധീഷാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X