മഹി ഐഎഎസ് എന്ന മായാവി

By Staff

മഹി കാഴ്ചയില്‍ ഒരു സാധാരണക്കാരനാണ്. എന്നാല്‍ സഹിക്കാനാവാത്ത അനീതികള്‍ക്കെതിരെ ആഞ്ഞടിക്കും. അത് തന്റേതായ ശൈലിയിലായിരിക്കും. നേരെ നിന്ന് ആരെയും ആക്രമിക്കുന്ന സ്വഭാവം മഹിക്കില്ല. ഇരുട്ടിന്റെ മറവില്‍ മായാവിയെ പോലെ മഹിയെത്തും. മിന്നല്‍ വേഗത്തില്‍ ശത്രുവിനെ നിരപ്പാക്കും.

തല്ലുകൊണ്ടവനു പോലും അറിയില്ല ആരാണ് തല്ലിയതെന്ന്. അത്ര വേഗത്തിലാണ് മഹിയുടെ നീക്കങ്ങള്‍. അടി കൊടുത്തതിനു ശേഷം മാന്ത്രികനെ പോലെ മഹി അപ്രത്യക്ഷനാകും. ഈ വീരകൃത്യങ്ങള്‍ അറിഞ്ഞ് നാട്ടുകാര്‍ അയാള്‍ക്ക് നല്‍കിയ പേരാണ് മായാവി. പക്ഷേ അത് മഹിയാണെന്ന് അറിയുന്നവര്‍ ചുരുക്കം.

ആരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് നാട്ടുകാരില്‍ ആര്‍ക്കും ഒരിക്കലും കണ്ടെത്താനാവുന്നില്ല. അത്ര വേഗത്തിലാണ് മഹിയുടെ പ്രവര്‍ത്തനം. ഏറ്റവും അടുത്ത ചില കൂട്ടുകാര്‍ക്കു മാത്രമാണ് ഈ ഇരുട്ട് അടി സര്‍വീസുകാരനന്‍ മഹിയാണെന്ന് അറിയാവുന്നത്.

ആരാണ് ഈ മായാവിയെന്ന് നാട്ടുകാര്‍ അമ്പരക്കുമ്പോഴൊക്കെ അവരുടെ മുന്നില്‍ മഹിയും പ്രത്യക്ഷപ്പെടും. മായാവിയുടെ വീരകൃത്യങ്ങള്‍ പറഞ്ഞ് നാട്ടുകാര്‍ മഹിയെ പോലും പേടിപ്പിച്ചു. മായാവിയെ തേടിയുള്ള അലച്ചിലില്‍ മഹിയും അവര്‍ക്കൊപ്പം കൂടും.

മഹിക്ക് ബന്ധുക്കളായി ആരുമില്ല. കൂട്ടുകാരാണ് അയാള്‍ക്കെല്ലാം. അവര്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ അയാള്‍ തയ്യാറാണ്. അവര്‍ക്കു വേണ്ടി എന്തു സഹായവും അയാള്‍ ചെയ്യും.

ചതിയും വഞ്ചനയും എവിടെ കണ്ടാലും മഹി അതിനോട് പ്രതികരിക്കും. പ്രതികരിക്കണമെന്നുറച്ചാല്‍ അയാള്‍ മായാവിയായി മാറും. ഇരുട്ടിന്റെ മറവില്‍ അയാള്‍ അനീതിക്കെതിരെ ആഞ്ഞടിക്കുന്ന അതിമാനുഷനാവും.

ആത്മസ്നേഹിതനും ബാങ്കുദ്യോഗസ്ഥനുമായ ബാലചന്ദ്രനെ സഹായിച്ചതിലൂടെ മഹി നിയമത്തിനു മുന്നില്‍ കുറ്റവാളിയായി. ക്രിമിനലായി അയാള്‍ മുദ്രയടിക്കപ്പെട്ടു. എന്നാല്‍ ശത്രുക്കള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അയാള്‍ വീണ്ടും തന്റെ വജ്രായുധം പുറത്തെടുത്തു.

മമ്മൂട്ടിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്ന കഥാപാത്രമാണ് മഹി. നര്‍മത്തിന്റെ മേമ്പൊടിയോടെയാണ് മായാവിയുടെ കഥ സംവിധായകന്‍ ഷാഫിയും തിരക്കഥാകൃത്തുക്കളായ റാഫി മെക്കാര്‍ട്ടിനും പറയുന്നത്.

ഗോപികയാണ് ചിത്രത്തിലെ നായിക. മനോജ് കെ.ജയന്‍, വിജയരാഘവന്‍, കൊച്ചിന്‍ ഹനീഫ, സായികുമാര്‍, മണിക്കുട്ടന്‍, ആനന്ദ്, കീരിക്കാടന്‍ ജോസ,് സ്ഫടികം ജോര്‍ജ്, സലിംകുമാര്‍, മാമുക്കോയ, കെ.പി.എ.സി.ലളിത, നിമിഷ, മാസ്റര്‍ ടോണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X