twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദാദാസാഹിബ് വീണ്ടും സമരത്തിനിറങ്ങിയപ്പോള്‍

    By Staff
    |

    ദാദാസാഹിബ് വീണ്ടും സമരത്തിനിറങ്ങിയപ്പോള്‍

    ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചയാളാണ് മുഹമ്മദ് ദാദാ സാഹിബ്. അതിര്‍ത്തി ഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും കൂടെ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനായി പ്രവര്‍ത്തിച്ച രാജ്യസ്നേഹി.

    ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം ദാദാസാഹിബ് കേരളത്തിലേക്ക് മടങ്ങി. പാലക്കാട്ടെ ഒറ്റപ്പാലത്തേക്ക്. ഇന്ന് ദാദാസാഹിബിന് എണ്‍പത് വയസ്സുണ്ട്. രണ്ടു മക്കളാണ് ദാദാ സാഹിബിനുള്ളത് അബൂബക്കറും ആയിഷയും. നാല്പത് വയസ്സുള്ള അബൂബക്കര്‍ മിലിട്ടറിയില്‍ സുബേദാറാണ്.

    മരിക്കുന്നതിനു മുമ്പ് അബൂബക്കര്‍ വിവാഹിതനായി കാണാനാണ് ബാപ്പയുടെ പ്രധാന ആഗ്രഹം. അബൂബക്കര്‍ ആതിര വാരസ്യാര്‍ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും സാഹിബിനറിയാം. ഈ പ്രണയത്തിന് സാഹിബ് എതിരും അല്ലായിരുന്നു.

    ദാദാ സാഹിബിനെപ്പോലെ തന്നെ തളിയൂര്‍ ഗ്രാമവും രണ്ടു വിവാഹങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അബൂബക്കറും ആതിരയും തമ്മിലുള്ള വിവാഹമാണ് അതില്‍ ഒന്ന്. ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം യുവാവ് വിവാഹം കഴിക്കുന്നതില്‍ ആ ഗ്രാമത്തിന് ഒരു അപാകതയും തോന്നിയിരുന്നുമില്ല. അത്രയം സൗഹാര്‍ദ്ദത്തിലും സാഹോദര്യത്തിലും കഴിഞ്ഞിരുന്ന ഗ്രാമമായിരുന്നു അത്. അബൂബക്കറിന്റെ സഹോദരി ആയിഷയുടെ വിവാഹമാണ് രണ്ടാമത്തേത്.

    അനീതി കണ്ടാല്‍ പൊട്ടിത്തെറിക്കുന്ന പ്രകൃതമാണ് അബൂബക്കറിന്റേത്. പട്ടാളത്തില്‍ നിന്നു വിരമിച്ചെങ്കിലും രാജ്യത്തിന്റെ അതിര്‍ത്തി കാത്ത അനുഭവം ഇന്നും അയാളെ കോരിത്തരിപ്പിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ സ്വതന്ത്ര ഇന്ത്യയെ ചൂഷണം ചെയ്യുന്ന ഏതൊരു നീക്കത്തെയും ബാപ്പയെപ്പോലെ അബൂബക്കറും എതിരിട്ടു.

    എന്നാല്‍ പെട്ടെന്ന് സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തിന് മാറ്റം വന്നു. അബൂബക്കര്‍ പാക് ചാരനെന്ന് മുദ്ര കുത്തപ്പെട്ടതോടെ ഗ്രാമത്തിലാകമാനം വര്‍ഗ്ഗീയതയുടെ കാറ്റ് ആഞ്ഞ് വീശി. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റു ചെയ്യപ്പെട്ട അബൂബക്കര്‍ അവസാനം കൊലമരത്തിലേറേണ്ടിവന്നു.

    അബൂബക്കറിന്റെ വധശിക്ഷ ദാദാസാഹിബിലും ആതിരയിലും കനത്ത പ്രഹരമാണ് ഏല്‍പിച്ചത്. തോരാത്ത കണ്ണീരുമായി കഴിയുന്ന ആതിരയുടെ മുന്നില്‍ ദാദാസാഹിബ് തകര്‍ന്നു. കണ്ണീരിന്റെ വിലയറിയാവുന്ന ദാദാസാഹിബ് അതോടെ പുതിയൊരങ്കത്തിന് തയ്യാറാവുകയാണ്.

    വിനയന്‍ സംവിധാനം ചെയ്യുന്ന ദാദാസാഹിബിന് അതോടെ പിരിമുറുക്കമായി. വ്യത്യസ്ത പ്രമേയങ്ങളുമായി മലയാളി മനസ്സുകളില്‍ കുടിയേറിയ വിനയന്റെ പുതിയ പരീക്ഷണമാണ് ദാദാസാഹിബ്. വിനയനും മമ്മൂട്ടിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.

    ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി ഈ ചിത്രത്തില്‍ മൂന്നു കാലഘട്ടങ്ങളാണ് അവതരിപ്പിക്കുന്നത്. ദാദാസാഹിബിന്റെ യൗവനവും വാര്‍ദ്ധക്യവും പിന്നെ മകന്‍ അബൂബക്കറിന്റെയും. മമ്മൂട്ടിയുടെ നായികയായ ആതിര വാരസ്യാരെ അവതരിപ്പിക്കുന്നത് പുതുമുഖം ആതിരയാണ്. ആയിഷയെ കാവേരി അവതരിപ്പിക്കുന്നു. മുരളി, സായികുമാര്‍, രാജന്‍ പി. ദേവ്, രഹ്ന തുടങ്ങിയ വന്‍ നിര തന്നെ ചിത്രത്തിലുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X