നേരും നെറിയുമുള്ള കെ.ഡി. ആന്റ് കമ്പനി

By Staff

നേരും നെറിയുമുള്ള കെ.ഡി. ആന്റ് കമ്പനി

കണ്ണനും ദാസനും ബാല്യത്തില്‍ തെങ്കാശി പട്ടണത്തിലെത്തിയവരാണ്. അവര്‍ക്കൊപ്പം ഒരു ബാലികയുമുണ്ടായിരുന്നു - ദേവൂട്ടി. സുഹൃത്തുക്കള്‍ ഇരുവരുടെയും സഹോദരിയാണവള്‍.

ബാല്യകാലം തൊട്ടേ നേരും നെറിയുമായി തെങ്കാശി ചന്തയില്‍ അവര്‍ കപ്പലണ്ടി കച്ചവടം നടത്തി. നേരും നെറിയുമുള്ളവരെ തെങ്കാശിച്ചന്ത ഒരിക്കലും കൈവെടിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അവര്‍ വലുതായപ്പോള്‍ ചന്തയിലെ പ്രധാന കച്ചവടക്കാരുമായി.

ഇന്ന് കണ്ണനും ദാസനും കെ.ഡി. ആന്റ് കമ്പനിയുടെ ഉടമസ്ഥരാണ്. സമ്പന്നരായെങ്കിലും അതിന്റെ അഹങ്കാരമില്ലാത്തവര്‍. ഇപ്പോഴും ചന്തയില്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് അവര്‍ എത്തുന്നത്. കമ്പനിയുടെ പേരു പോലെ തന്നെ അവര്‍ കേഡികളുമാണ്. അടിക്ക് അടി എന്നതാണ് അവരുടെ സിദ്ധാന്തം.

തെങ്കാശി ചന്തയെ ചുറ്റിപ്പറ്റിയാണ് ഇവിടത്ത വീറും വാശിയും വെല്ലുവിളികളും കനക്കുന്നത്. തെങ്കാശി ചന്ത പിടിക്കുന്നവന്‍ അവിടത്ത രാജാവാണ്. ഇപ്പോള്‍ തെങ്കാശി ചന്ത കെ.ഡി. ആന്റ് കമ്പനിയാണ് ഭരിക്കുന്നത്.

ഇതിനിടയിലാണ് ഇവരുടെ കമ്പനിയിലേക്ക് മാനേജരായി ശത്രു എത്തുന്നത്. പലരും ഒഴിവാക്കുന്ന ഇവരുടെ സ്ഥാപനത്തിലെ ജോലി ശത്രു എന്തുകൊണ്ട് ഏറ്റെടുത്തു എന്നത് എല്ലാവര്‍ക്കും അത്ഭുതമാണ്. എന്നാല്‍ ശത്രു വരാനുള്ള കാരണം താന്‍ ഏഴാം വയസ്സു മുതല്‍ പ്രേമിക്കുന്ന ഒരു പെണ്‍കുട്ടിയാണ് - ദേവൂട്ടി. അവര്‍ ഇരുവരും പരസ്പരം സ്നേഹിക്കുന്നുണ്ട്. എന്നാല്‍ അവളുടെ ആങ്ങളമാരാണ് ഈ പ്രേമബന്ധത്തിന് തടസ്സം. കണ്ണനും ദാസനും ദേവൂട്ടിയുടെ വിവാഹം നിശ്ചയിക്കുമ്പോള്‍ ശത്രു രണ്ടും കല്പിച്ച് പൊരുതാനിറങ്ങി.

കെ.ഡി. ആന്റ് കമ്പനിയുടെ പ്രധാന എതിരാളി ദേവരാജന്‍ മുതലാളിയാണ്. മുതലാളിയുടെ മകള്‍ മീനാക്ഷിക്ക് കണ്ണനെയും കണ്ണന് തിരിച്ചും ഇഷ്ടമാണ്. എന്നാല്‍ ഈ പ്രേമബന്ധത്തെ ദാസന്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ മീനാക്ഷിയെയും കണ്ണനെയും ബന്ധിപ്പിക്കാന്‍ ശത്രുവും ദേവൂട്ടിയും ചേര്‍ന്ന് ചില കരുനീക്കങ്ങള്‍ നടത്തുന്നു.

ഇതിനിടയിലാണ് അഗ്രഹാരത്തിലെ ശങ്കരന്‍ നമ്പൂതിരിയുടെ അനന്തിരവള്‍ സംഗീതയുടെ രംഗപ്രവേശം. കണ്ണനും ദാസനും ചേര്‍ന്ന് നടത്തുന്ന തെങ്കാശിയിലെ ഉത്സവത്തിന് പാടാന്‍ വന്നതാണവള്‍. സംഗീതയുടെ വരവ് മറ്റൊരു പ്രേമബന്ധത്തിന് തുടക്കമായി.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന തെങ്കാശിപ്പട്ടണത്തില്‍ ഇങ്ങനെ മൂന്നു പ്രണയ ജോഡികളാണുള്ളത്. പൊള്ളാച്ചിയുടെ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന രംഗങ്ങളാണ് മുഴുവന്‍. ചിത്രം ഉടനീളം ഒരു ഉത്സവച്ഛായയാണെന്ന് സംവിധായകര്‍ അവകാശപ്പെടുന്നു.

കണ്ണനെ സുരേഷ് ഗോപിയും ദാസനെ ലാലും അവതരിപ്പിക്കുന്നു. ദിലിപാണ് ശത്രു. സുരേഷ് ഗോപിയുടെ നായിക സംയുക്താവര്‍മ്മയും ലാലിന്റേത് ഗീതു മോഹന്‍ദാസും ആണ്. ദിലീപിന്റെ കാമുകിയും കണ്ണന്റെയും ദാസന്റെ പെങ്ങളായും ആയ ദേവൂട്ടിയായി കാവ്യ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X