twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാമ്പസിലെ തമാശകളുമായി തില്ലാന തില്ലാന

    By Staff
    |

    കാമ്പസിലെ തമാശകളുമായി തില്ലാന തില്ലാന

    മലയാള സിനിമ ഒരിക്കല്‍ കൂടി കോളേജ് കാമ്പസിലേക്കെത്തുകയാണ്. ഒരു പെണ്‍കുട്ടിയുടെ ഉള്ളറിയാന്‍ പെണ്‍വേഷം കെട്ടി പോകുന്ന ഒരു പുരുഷന്റെ കഥയാണിതെന്നു മാത്രം.

    സെന്റ് ജുഡ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബോബി, ബാലകൃഷ്ണന്‍, ഗോവിന്ദ്, വിക്ടര്‍, മാളവിക, വന്ദന, അഖില എന്നിവര്‍. ഇതില്‍ വിക്ടര്‍ ഒരു ഗ്രൂപ്പിന്റെ നേതാവാണ്. മറുഗ്രൂപ്പിന്റെ നേതാവ് ബോബിയും.

    ഫോണില്‍ക്കൂടിയും കത്തുകളിലൂടെയും നിരന്തരമായ ശല്യപ്പെടുത്തലുകള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുയാണ് ബോബി. ഇതിന്റെ പിന്നില്‍ മാളവികയാണെന്നാണ് ബോബിയുടെയും സുഹൃത്തുക്കളുടെയും കണക്കുകൂട്ടല്‍.

    സത്യസ്ഥിതി കണ്ടുപിടിക്കാന്‍ ബോബിയും റൂംമേറ്റായ ബാലകൃഷ്ണനും തീരുമാനിച്ചു. അവരുടെ സഹായത്തിന് ഉജ്വലനുമുണ്ട്. ഇവരുടെ ജോലിക്കാരനായ ഉജ്വലന്‍ കുരുട്ടുബുദ്ധിയുടെ ആശാനാണ്. തന്റെ ബുദ്ധി ഉപയോഗിച്ച് ബോബിയുടെ പ്രശ്നങ്ങള്‍ക്ക് സമാധാനം കാണാമെന്ന് ഉജ്വലന്‍ ഉറപ്പു നല്കുന്നു.

    അങ്ങനെ ഉജ്വലന്റെ കുരുട്ടുബുദ്ധിയില്‍ തെളിഞ്ഞ സൂത്രം പ്രകാരമാണ് ബോബി മാളവികയുടെ റൂംമേറ്റായി ഹോസ്റലില്‍ എത്തുന്നത്. ശ്രീലക്ഷ്മി എന്ന പേരില്‍. എന്നാല്‍ ബോബിക്ക് അതു മുതല്‍ കഷ്ടകാലം തുടങ്ങുകയായിരുന്നു. അങ്ങനെയാണ് ബോബിക്ക് മാളവികയുടെ നിര്‍ബന്ധപ്രകാരം ഒരു ഫാഷന്‍ പരേഡില്‍ പങ്കെടുക്കേണ്ടി വന്നത്.

    ഇതേത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ ടി.എസ്. സജി. ബോബിയെ അവതരിപ്പിക്കുന്നത് കൃഷ്ണയാണ്. മാളവികയെ ജോമോളും. കാവേരി വന്ദന എന്ന ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, മുകേഷ് എന്നിവര്‍ ഈ ചിത്രത്തില്‍ അതിഥി താരങ്ങളായെത്തുന്നുണ്ട്. കൂടാതെ നര്‍മ്മത്തിന് കൂടുതല്‍ മിഴിവേകാന്‍ ജഗതിയും ജഗദീഷും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X