ജയരാജിന്റെ തിളക്കം തുടങ്ങി

By Staff

ജയരാജിന്റെ തിളക്കം തുടങ്ങി

ദിലിപും കാവ്യാ മാധവനും ഛായാഗ്രാഹകന്‍ അളകപ്പനും ഇപ്പോള്‍ ഒറ്റപ്പാലത്ത് തന്നെ. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ തുടങ്ങുമ്പോഴും ലൊക്കേഷന്‍ ഒറ്റപ്പാലം തന്നെയായതോടെ അവര്‍ക്ക് ഈ സ്ഥലം സ്വന്തം നാട് പോലെയായി.

തിരക്ക് കാരണം ദിലീപിന് സംയുക്തയുടെയും ബിജു മേനോന്റെയും വിവാഹത്തിന് പോലും പോവാനായില്ല. പൂര്‍ണിമാമോഹന്റെയും ഇന്ദ്രജിത്തിന്റെയും വിവാഹത്തിനും ദിലീപ് തനിക്ക് പകരം അയച്ചത് മഞ്ജു വാര്യരെയാണ്. ഒരു ചിത്രത്തിന്റെ ചിത്രീകരണം കഴിയുമ്പോഴേക്കും അടുത്ത ചിത്രം തുടങ്ങുകയായി. ദിലീപിന് തിരക്കൊഴിയുന്നില്ല. കുറച്ചുകാലമായി ദിലീപ് ഒറ്റപ്പാലത്തു തന്നെ.

ഷാഫിയുടെ കല്യാണരാമന്‍ പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ ദിലീപ് ജയരാജിന്റെ തിളക്കത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുതുടങ്ങി. രഞ്ജിത്തിന്റെ മിഴി രണ്ടിലും എന്ന ചിത്രത്തില്‍ ദിലീപിന് അതിഥി വേഷമുണ്ടായിരുന്നു. എല്ലാ ചിത്രങ്ങളും ഒറ്റപ്പാലത്തു വച്ച്.കാവ്യാ മാധവനും കുറെ ദിവസങ്ങളായി ഒറ്റപ്പാലത്തു തന്നെ. രഞ്ജിത്തിന്റെ മിഴി രണ്ടിലും എന്ന ചിത്രത്തിന് ശേഷം തിളക്കത്തില്‍ ദിലീപിന്റെ നായികയായാണ് കാവ്യ അഭിനയിക്കുന്നത്. മിഴി രണ്ടിലും എന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് കാവ്യ അഭിനയിച്ചത്.

തിളക്കത്തിന്റെ ക്യാമറ ചെയ്യുന്ന അളകപ്പന് കാവ്യയെ കാണുമ്പോള്‍ ആശയക്കുഴപ്പമാണ്. രഞ്ജിത്ത് ചിത്രത്തിലെ ഭദ്രയായേ അളകപ്പന് ഇപ്പോഴും കാവ്യയെ കാണാനാവുന്നുള്ളൂ. മനസില്‍ പതിഞ്ഞുപോയ ഭദ്രയുടെ സ്ഥാനത്ത് മറ്റൊരു കഥാപാത്രമായി കാവ്യയെ കാണാന്‍ അളകപ്പന് കുറച്ചുസമയം കൂടി വേണം.

ശാന്തം, കരുണം, ബീഭത്സ, കണ്ണകി തുടങ്ങിയ മധ്യവര്‍ത്തി സിനിമകള്‍ക്ക് ശേഷം കച്ചവടവിജയം മാത്രം ലക്ഷ്യമിട്ട് ജയരാജ് ഒരുക്കുന്ന ചിത്രമാണ് തിളക്കം. റാഫി മെക്കാര്‍ട്ടിനാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഗ്രാമപശ്ചാത്തലത്തില്‍ തമാശയുടെ അകമ്പടിയോടെ ഒരു കഥ പറയുകയാണ് ജയരാജ് തിളക്കത്തില്‍.

ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കിരീടം, ചെങ്കോല്‍ തുടങ്ങിയ ചിത്രങ്ങളിലേതു പോലെ ഒരു കവല ചട്ടമ്പിയായാണ് കൊച്ചിന്‍ ഹനീഫ തിളക്കത്തില്‍ അഭിനയിക്കുന്നത്. ഒരു തയ്യല്‍കാരനെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X