ഏകാന്തതയില്‍ കിലുങ്ങിയ മഴത്തുള്ളികള്‍

By Staff

ഏകാന്തതയില്‍ കിലുങ്ങിയ മഴത്തുള്ളികള്‍

അന്നയ്ക്ക് ഉറ്റതായി ആലീസ് മാത്രമേയുള്ളൂ. ആലീസിന് അന്നയും. സഹോദരിമാരായ അവര്‍ക്ക് ബന്ധുക്കളായി മറ്റാരുമില്ല. റിട്ടയേഡ് അധ്യാപികമാരായ ഇരുവരും അവിവാഹിതരുമാണ്.

കുടകിലാണ് ഇരുവരും താമസിക്കുന്നത്. കാപ്പിയും ഏലവുമൊക്കെയായി അവര്‍ക്ക് നോക്കിനടത്താന്‍ നോക്കെത്താ ദൂരത്തോളം തോട്ടങ്ങളുണ്ട്. സമ്പന്നതയ്ക്കിടയിലും വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അവരുടെ ജീവിതത്തെ ആയാസമുള്ളതാക്കിതീര്‍ത്തു. പ്രമേഹവും രക്തസമ്മര്‍ദവുമൊക്കെ അവരുടെ ആരോഗ്യത്തെ കെടുത്തി. ഒപ്പം കടുത്ത ഏകാന്തതയും.

ഇവര്‍ക്കിടയിലേക്കാണ് സോഫിയ എന്ന ഹോംനേഴ്സ് വന്നെത്തുന്നത്. കര്‍ക്കശക്കാരിയാണ് സോഫിയ. അവളുടെ ചിട്ടകള്‍ക്കും നിബന്ധനകള്‍ക്കുമനുസരിച്ച് ജീവിക്കേണ്ടി വന്നതോടെ അവരില്‍ രോഗങ്ങളുടെ കാഠിന്യവും കുറഞ്ഞു.

തങ്ങളുടെ അയല്‍വാസികളായി വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചിരുന്ന ദമ്പതികളുടെ മകനായ സോളമന്‍ അവരുടെ അടുത്തെത്തിയത് അവരുടെ ജീവിതത്തില്‍ ഉല്ലാസത്തിന്റെ നാളുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ്. സോളമനില്‍ തങ്ങള്‍ക്ക് ജനിക്കാതെ പോയ മകനെയാണ് അവര്‍ കണ്ടത്. അവനോടൊത്തുള്ള ആട്ടവും പാട്ടുമായി പിന്നീടുള്ള ദിവസങ്ങള്‍ അവരില്‍ സന്തോഷം നിറച്ചു.

സോഫിയ ഏര്‍പ്പെടുത്തിയ ചിട്ടകള്‍ക്ക് സോളമന്‍ മാറ്റം വരുത്തി. സോഫിയയുടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് അയാള്‍ അവര്‍ക്ക് ഇഷ്ടഭക്ഷണവും മറ്റും നല്‍കാന്‍ തുടങ്ങി. അതിന്റെ ഫലമായി പ്രമേഹവും രക്തസമ്മര്‍ദവുമൊക്കെ വര്‍ധിക്കുകയും ചെയ്തു.അതോടെ സോഫിയക്ക് അവന്‍ കണ്ണിലെ കരടായി. ഒരേ വീട്ടില്‍ അവര്‍ ശത്രുക്കളെ പോലെ കഴിഞ്ഞു.

എന്നാല്‍ ആ ശത്രുതയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. കലഹത്തിന്റെ ആദ്യനാളുകള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും പതുക്കെ അടുത്തുതുടങ്ങി. അവരില്‍ പ്രണയം മൊട്ടിട്ടു. സോളമനെയും സോഫിയയെയും വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് അന്ന-ആലീസുമാരും ചിന്തിച്ചു.

എന്നാല്‍ എല്ലാം ശുഭമായി അവസാനിച്ചില്ല. ആഹ്ലാദം കെടുത്തുന്ന കറുത്ത നിഴല്‍ അവരുടെ ജീവിതത്തില്‍ പരന്നു. ദു:ഖത്തിന്റെ കരിനിഴലിനു കീഴിലൂടെ കടന്നുപോകുന്ന അവരുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ചാണ് മഴത്തുള്ളികിലുക്കം തുടര്‍ന്നുപറയുന്നത്.

അക്ബറും ജോസും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന മഴത്തുള്ളികിലുക്കത്തില്‍ സോളമനെയും സോഫിയയെയും അവതരിപ്പിക്കുന്നത് ദിലീപും നവ്യനായരുമാണ്. ഇഷ്ടത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ശാരദയും ഭാരതിയുമാണ് അന്ന-ആലീസുമാരാവുന്നത്. നെടുമുടി വേണു, സുവര്‍ണാ മാത്യു, സലിം കുമാര്‍, ടി. പി. മാധവന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഷൈലേഷ് ദിവാകരന്റേതാണ് കഥ. ജെ. പള്ളാശേരി തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് സുരേഷ് പീറ്റര്‍ സംഗീതം നല്‍കിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X