ജീവിതസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമായി ജോക്കര്‍
ജീവിതസ്പര്‍ശിയായ കഥകള്‍ പ്രമേയങ്ങളാക്കുന്ന സിനിമകളെ പ്രേക്ഷകര്‍ ഇപ്പോഴും നിരാകരിക്കുന്നില്ല എന്ന് തെളിയിക്കുന്നു 2000ല്‍ മികച്ച വിജയം നേടിയ ചിത്രമായ ജോക്കര്‍.
പ്രമേയത്തില്‍ ഏറെയൊന്നും പുതുമ അവകാശപ്പെടാനില്ലെങ്കിലും അവതരണരീതിയുടെ സവിശേഷതകളാണ് ജോക്കറിനെ ഒരു നല്ല ചിത്രമാക്കുന്നത്. താരപരിവേഷമില്ലാത്ത സിനിമകള്‍ക്കും ചലച്ചിത്ര കമ്പോളത്തില്‍ വിജയിക്കാനാവുന്നു എന്ന് ജോക്കര്‍ അടിവരയിട്ടുറപ്പിക്കുന്നു. നീണ്ട ഒരു ഇടവേളക്കു ശേഷം ജീവിതസ്പര്‍ശിയായ കുറെ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകന്റെ മനസിലേക്ക് പകരുന്ന ഒരു ചിത്രമെന്ന നിലയില്‍ ജോക്കര്‍ ഏറെ ശ്രദ്ധേയമായി.
ശക്തമായ തിരക്കഥയും സംവിധാനത്തിലെ ഇഴയടുപ്പവുമാണ് ജോക്കറിനെ വിജയമാക്കിയത്. സ്ഥിരം വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് ജോക്കറില്‍ ലോഹിതദാസ് ദിലീപിന് നല്‍കിയത്. ബിന്ദു പണിക്കരും മണ്‍മറഞ്ഞ ബഹദൂറും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പാത്രശക്തികൊണ്ടും അഭിനേതാക്കളുടെ മികവ് കൊണ്ടും പ്രേക്ഷകര്‍ മറക്കില്ല.


Click it and Unblock the Notifications