പ്രേമത്തിന്റെ നീലാംബരിയുമായി മഴ
പ്രേമത്തിന്റെ നീലാംബരിയുമായി മഴ
പ്രേക്ഷകഹൃദയങ്ങളിലേക്ക് പ്രണയത്തിന്റെയും സംഗീതത്തിന്റെയും കുളിരുമായാണ് മഴയെത്തിയത്.
ലെനിന്‍ രാജേന്ദ്രന്റെ വ്യത്യസ്തമായ ഈ ചിത്രം പുത്തന്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ മടി കാട്ടി നിന്ന 2000 ത്തിലെ മലയാള ചലച്ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. കമലാ സുരയ്യയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് മഴ.
സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ പ്രധാന കഥാതന്തുവില്‍ ലെനിന്‍ വരുത്തിയ മാറ്റങ്ങള്‍ കഥയുടെ സൗന്ദര്യവും ശക്തിയും കൂട്ടുകയായിരുന്നു. സംയുക്താവര്‍മ്മയ്ക്ക് കഴിഞ്ഞ വര്‍ഷം കിട്ടിയ മികച്ച കഥാപാത്രം മഴയിലെ സുഭദ്രയായിരുന്നു. കൗമാരക്കാരിയുടെ ഭാവങ്ങളും പ്രണയിനിയുടെ വിഹ്വലതകളും സംയുക്ത അനായാസമായി മഴയില്‍ അവതരിപ്പിച്ചു.
2000ത്തിലെ മികച്ച മലയാള ഗാനങ്ങള്‍ രവീന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മഴയിലെ ഗാനങ്ങളായിരുന്നു. മാര്‍ക്കറ്റിംഗില്‍ അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മഴ ഹിറ്റായി മാറുമായിരുന്നു.


Click it and Unblock the Notifications