കാറ്റിന്റെ നാനാര്‍ത്ഥങ്ങള്‍
കാറ്റിന്റെ നാനാര്‍ത്ഥങ്ങള്‍
കമലിന്റെ പരീക്ഷണചിത്രമായ മധുരനൊമ്പരക്കാറ്റ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു. കാറ്റിന്റെ മാറിവരുന്ന ഭാവങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണരും ഗ്രാമത്തിലെ വിദ്യാലയത്തില്‍ പഠിപ്പിക്കാനെത്തുന്ന വിഷ്ണുമാഷും മലയാള സിനിമയ്ക്ക് അപരിചിതമായ മുഖങ്ങളായിരുന്നു.
കാംപസ് മനസ്സുകളെ അമ്മാനമാടിയ നിറത്തിന് ശേഷം മധുരവും നൊമ്പരവുമുള്ള കാറ്റുമായെത്തിയ കമല്‍ നല്ല ചിത്രങ്ങളെ എന്നും സ്നേഹിക്കുന്ന മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്തിയില്ല. ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ദൃശ്യങ്ങളാണ് മധുരനൊമ്പരക്കാറ്റിനെ ശ്രദ്ധേയമാക്കുന്നത്. കഥയുടെ മൂഡനുസരിച്ച് നീങ്ങിയ ഛായാഗ്രാഹകനെ അഭിനന്ദിക്കാതെ വയ്യ.
വിധിയുടെ റോളായിരുന്നു ഈ ചിത്രത്തില്‍ കാറ്റിന്. എന്തോ പ്രേക്ഷകനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഒരു തിരക്കഥയാണ് മധുരനൊമ്പരക്കാറ്റിന്റെ പോരായ്മ. അതുകൊണ്ടാവാം ഈ ചിത്രത്തിന് പ്രേക്ഷകരുടെ തള്ളിക്കയറ്റമുണ്ടാവാതിരുന്നതും.


Click it and Unblock the Notifications