ഹിറ്റുകളുടെ ഹിറ്റിന്റെ സിംഹഗര്‍ജ്ജനം
ഹിറ്റുകളുടെ ഹിറ്റിന്റെ സിംഹഗര്‍ജ്ജനം
2000ത്തില്‍ പൂര്‍ണ്ണമായും സൂപ്പര്‍ ഹിറ്റെന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഒരു മലയാള ചിത്രത്തിന് മാത്രമേ അര്‍ഹതയുള്ളു. ഷാജി കൈലാസിന്റെ നരസിംഹം.
തകര്‍പ്പന്‍ പ്രകടനത്തിലൂടെ മോഹന്‍ലാല്‍ ആരാധകരെ പൂക്കാവടിയാടിച്ചപ്പോള്‍ കളക്ഷന്റെ കാര്യത്തില്‍ നരസിംഹം ആറാം തമ്പുരാനെയും കടത്തിവെട്ടി. കഥാഗതിക്ക് അനുയോജ്യമായ ചടുലമായ എഡിറ്റിംഗും ക്യാമറാ ഷോട്ടുകളില്‍ നടത്തിയ പരീക്ഷണവും ചേര്‍ന്നപ്പോള്‍ നരസിംഹം പുതുമയാര്‍ന്ന ഒരു അനുഭവമായി മാറുകയായിരുന്നു.
2001ല്‍ ഷാജി കൈലാസായിരിക്കും ഏറ്റവും വെല്ലുവിളി നേരിടാന്‍ പോകുന്ന സംവിധായകന്‍. നരസിംഹത്തിന്റെ ലഹരിയില്‍ മോനേ ദിനേശാ ഇതു പോലൊരു പടം കൂടി വരട്ടെ എന്ന് ലാലിന്റെ ആരാധകര്‍ ആവശ്യപ്പെട്ടാല്‍ ഷാജിക്ക് അതൊരു വെല്ലുവിളി തന്നെയായിരിക്കും.


Click it and Unblock the Notifications