മലയാള സിനിമ 2000: ഒരു തിരിഞ്ഞു നോട്ടം

By Staff

മലയാള സിനിമ 2000: ഒരു തിരിഞ്ഞു നോട്ടം

കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു കേട്ട പരാതികളിലൊന്ന് മലയാള സിനിമ പ്രതിസന്ധിയില്‍ എന്നതാണ്. മികച്ച ചിത്രങ്ങളുടെ കണക്കെടുത്താല്‍ വിരലിലെണ്ണാന്‍ പോലും കിട്ടില്ല എന്നതാണ് സത്യം.

ഡിജിറ്റല്‍ സംവിധാനമടക്കമുള്ള സൗകര്യങ്ങളുമായി ടിവി ചാനലുകള്‍ രംഗത്തെത്തിയപ്പോള്‍ പ്രേക്ഷകരെ എങ്ങനെയും തിയേറ്ററിലെത്തിക്കാനുള്ള തത്രപ്പാടിലായി ചലച്ചിത്രപ്രവര്‍ത്തകര്‍. കഥയും കാര്യവും മാറി മാറി പരീക്ഷിച്ചിട്ടും ജനപ്രിയ സംവിധായകര്‍ക്ക് പോലും പ്രേക്ഷകരുടെ പള്‍സ് മനസിലാക്കാന്‍ കഴിഞ്ഞില്ല. പ്രഗത്ഭര്‍ക്ക് പോലും ചുവട് പിഴച്ചു. അങ്ങനെയാണ് മൂന്നാം ക്ലാസ് പ്രേക്ഷകരെങ്കിലും രക്ഷിക്കുമെന്ന പ്രതീക്ഷയുമായി ഇറങ്ങിയത്.

പരീക്ഷണമായി പുറത്തിറക്കിയ സെക്സ് ചിത്രം കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റിനൊപ്പമാണ് മത്സരിച്ചത്. ഈ ചിത്രം കളക്ഷന്‍ വാരിക്കൂട്ടിയപ്പോള്‍ പിന്നെ നീലച്ചിത്രങ്ങളുടെ ഒഴുക്ക് തന്നെ മലയാളത്തിലുണ്ടായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 73 ചിത്രങ്ങളില്‍ 21 എണ്ണവും നീലച്ചിത്രങ്ങളായിരുന്നു. ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടുമ്പോഴും മാദകമേനി നിറഞ്ഞു നിന്ന പോസ്ററുകള്‍ കേരളത്തിലങ്ങോളമിങ്ങോളം സ്ഥിരം കാഴ്ചയായി. വര്‍ഷം അവസാനിക്കുമ്പോഴും വല്ലുവിളി ഉയര്‍ത്തുന്ന നായികയെ തേടുകയാണ് സംവിധായകരും നിര്‍മ്മാതാക്കളും.

കാശ് മുടക്കി തിയേറ്ററിലെത്തുന്ന എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തിയ ഒരു ചിത്രം പോലും മലയാളത്തില്‍ 2000ത്തില്‍ ഉണ്ടായില്ല. കലാമൂല്യമുള്ളതെന്ന് കണ്ണുമടച്ച് വിലയിരുത്താവുന്ന ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തിയില്ല. ഒരു കണക്കെടുപ്പിന് മുതിരുമ്പോള്‍ തമ്മില്‍ ഭേദം എന്ന മാനദണ്ഡമായിരിക്കും ആരും സ്വീകരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X