സ്ത്രീയുടെ കാണാത്ത ഭാവങ്ങള്‍
സ്ത്രീയുടെ കാണാത്ത ഭാവങ്ങള്‍
മലയാളി പ്രേക്ഷകര്‍ക്ക് അപരിചിതമായ മുഖമാണ് സൂസന്നയുടേത്്. ഭര്‍ത്താവും മക്കളും അല്‍പം അസൂയയും ഹിപ്പോക്രസിയും സീരിയലും സാരിയുമായി കഴിയുന്ന ശരാശരി മലയാളി സ്ത്രീയല്ല സൂസന്ന. അതുകൊണ്ട് തന്നെ സൂസന്നയെ എല്ലാവരും ശ്രദ്ധിച്ചു.ല
കഴിഞ്ഞ വര്‍ഷം വഴിതെറ്റി സഞ്ചരിച്ച മലയാള ചലച്ചിത്രമെന്ന ബഹുമതിക്ക് ഏറ്റവും അര്‍ഹമായത് ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്നയാണ്. വ്യത്യസ്തമായ ഒരു ജനുസ്സില്‍ പെടുന്ന സൂസന്ന പോലൊരു ചിത്രം ഒരു മാസം തികച്ച് ഓടിയത് തന്നെ മലയാള സിനിമയെ സംബന്ധിച്ച് ഒരു വാര്‍ത്തയാണ്. നിര്‍മ്മാതാക്കളുടെ ബുദ്ധിപൂര്‍വമായ വിപണനതന്ത്രം ഇതിന് പിന്നിലുണ്ടെന്നതും വിസ്മരിച്ചുകൂട.
വാണി വിശ്വനാഥിന് വളരെ വ്യത്യസ്തമായ വേഷം ലഭിച്ചതും സൂസന്നയിലാണ്. ആ നടി അത് പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്നത് മറ്റൊരു കാര്യം. താരപരിവേഷമോ ഗാനനൃത്തരംഗങ്ങളുടെ സമൃദ്ധിയോ ഇല്ലാതെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ചിത്രമെന്ന നിലയില്‍ 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ സൂസന്ന മാറി നില്‍ക്കുന്നു.


Click it and Unblock the Notifications