വന്ദേമാതരം, സസ്പെന്‍സ് ത്രില്ലര്‍...

By Staff

തെക്കേ ഇന്ത്യയിലെ ചില സുപ്രധാന നഗരങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ അന്താരാഷ്ട്ര തീവ്രവാദി സംഘം പദ്ധതി തയ്യാറാക്കിയെന്ന റിപ്പോര്‍ട്ട് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ചോര്‍ന്ന് കിട്ടിയത് അവിചാരിതമായാണ്.

മാലിക്ക് എന്നൊരാളാണ് സംഘത്തലവന്‍. അതുമാത്രമാണ് അധികൃതര്‍ക്ക് ഈ പദ്ധതിയെക്കുറിച്ച് ആകെ അറിയാവുന്നത്. സംഘത്തെക്കുറിച്ച് അന്വേഷിക്കാനും പദ്ധതി തകര്‍ക്കാനും ഇന്റലിജന്‍സ് ബ്യൂറോയുടെ ദക്ഷിണമേഖലാ കമാന്റര്‍ ഗോപാലകൃഷ്ണനെ നിയോഗിക്കുന്നു.

ഗോപീകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക ദൗത്യസംഘത്തിന് അധികൃതര്‍ രൂപം നല്‍കുന്നു. ഈ സംഘത്തിലേയ്ക്ക് തമിഴ്‍നാട് സ്റ്റേറ്റ് പൊലീസില്‍ നിന്ന് അന്‍വര്‍ ഹുസൈന്‍ എന്നൊരു ഉദ്യോഗസ്ഥന്‍ ഡെപ്യൂട്ടേഷനില്‍ എത്തുന്നതോടെ സംഘത്തിന്റെ പ്രവര്‍ത്തനം ദൃതഗതിയിലാകുന്നു.

അതിസാഹസികമായ നീക്കങ്ങളിലൂടെ ഈ സംഘം അന്താരാഷ്ട്ര തീവ്രവാദികളുടെ പ്രവര്‍ത്തനം നിര്‍വീര്യമാക്കുന്ന കഥയാണ് വന്ദേമാതരം എന്ന ചിത്രം പറയുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ മേഖലാ ഡയറക്ടര്‍ ഗോപീകൃഷ്ണന്റെ റോളിലെത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി. അന്‍വര്‍ ഹുസൈനാകുന്നത് ആക്ഷന്‍ കിംഗ് അര്‍ജുന്‍.

അത്യുജ്ജ്വലമായ ആക്ഷന്‍ രംഗങ്ങള്‍ക്ക് പേരു കേട്ട നടനാണ് അര്‍ജുന്‍. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിലും ഉശിരന്‍ സംഘട്ടനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അനില്‍ അരശ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചേ കണ്ടു തീര്‍ക്കാനാവൂ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മലയാളത്തിലും തമിഴിലും ഒരേ സമയം ഈ ചിത്രം നിര്‍മ്മിക്കുന്നത് ഹെന്‍റിയാണ്. യവനിക എന്ന കെ ജി ജോര്‍ജ് ചിത്രം നിര്‍മ്മിച്ച് ശ്രദ്ധേയനായ നിര്‍മ്മാതാവാണ് ഹെന്‍റി. യവനിക എന്ന ചിത്രം വന്‍ വിജയമായെങ്കിലും പിന്നീട് ഹെന്‍റിയുടേതായി മലയാള ചിത്രങ്ങളൊന്നും ഉണ്ടായില്ല.

തമിഴ് സിനിമയിലാണ് ഹെന്‍റി ശ്രദ്ധിച്ചത്. ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ തമിഴില്‍ ഹെന്‍റി നിര്‍മ്മിച്ചിട്ടുണ്ട്. കോലങ്ങള്‍, ഭാരതി കണ്ണമ്മ, പുതുമൈ പിത്തന്‍, കല്ലഴകന്‍, കണ്ണുക്ക് കണ്ണമ്മ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഹെന്‍റിയാണ്. കലാമൂല്യമുളള ജനപ്രിയ ചിത്രങ്ങള്‍ എന്ന നിലയില്‍ ഹെന്‍റിയുടെ സിനിമകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മറുമലര്‍ച്ചിയില്‍ നായകനായത് മമ്മൂട്ടി തന്നെയാണ്.

ഹെന്‍റിയുടെ മൂന്നാമത് ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. യവനികയിലെ പൊലീസ് ഓഫീസറുടെ വേഷം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തിളക്കമുളള കഥാപാത്രങ്ങളിലൊന്നാണ്.

അടുത്ത പേജില്‍


ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരം ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X