വന്ദേമാതരം, സസ്പെന്‍സ് ത്രില്ലര്‍...
മലയാളത്തില്‍ വന്ദേമാതരം എന്ന പേരിലും തമിഴില്‍ അറുവടൈ എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ നായിക സ്നേഹയാണ്. ഗോപീകൃഷ്ണന്റെ ഭാര്യ നന്ദിനി പൈലറ്റാണ്. തുറുപ്പു ഗുലാന്‍ എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് സ്നേഹയും മമ്മൂട്ടിയും ഒന്നിച്ചത്.
ഹെന്‍റി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. മലയാള സംഭാഷണങ്ങള്‍ എഴുതുന്നത് എ കെ സാജനാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ടി ആനന്ദാണ്.
തമിഴ്, മലയാളം സിനിമകളില്‍ ഇന്നോളം ഉപയോഗിച്ചിട്ടില്ലാത്ത ദൃശ്യവിസ്മയമാണ് ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയില്‍ ചിത്രീകരിച്ച സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.
സിനിമയിലെ ക്ലൈമാക്സിനു മാത്രം ഒരു കോടി രൂപയിലേറെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഏതാണ്ട് 20,000 പേര്‍ പങ്കെടുക്കുന്ന ക്ലൈമാക്സാണത്രേ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ബിഗ് ബി അമിതാഭ് ബച്ചനെ അതിഥി വേഷത്തില്‍ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാവ് ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വേഷത്തിലാണ് ബച്ചനെ പ്രതീക്ഷിക്കുന്നത്. ആ ശ്രമം വിജയിച്ചില്ലെങ്കില്‍ തമിഴ്‍നാട്ടിലെ ഉന്നതനായൊരു രാഷ്ട്രീയ നേതാവ് തന്നെയായിരിക്കും മുഖ്യമന്ത്രിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുക.
ശാരദ ആര്യയാണ് അര്‍ജുന്റെ നായിക. റിയാസ് ഖാന്‍, രാജന്‍ പി ദേവ്, മംമ്ത മോഹന്‍ദാസ്, വിജയകുമാര്‍, ജഗദീഷ്, മാളവിക എന്നിവരും ഈ കുറ്റാന്വേഷണ ചിത്രത്തിലെ വിവിധ വേഷങ്ങള്‍ അഭിനയിക്കുന്നു.
പൂര്‍ണമായും സൂപ്പര്‍ 35 കാമറയില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകര്‍ വെട്രിയും രാജേഷ് യാദവുമാണ്. മലയാള ഗാനങ്ങളെഴുതുന്നത് ഗിരീഷ് പുത്തഞ്ചേരിയും വയലാര്‍ ശരത്തും.
തമിഴ് വരികള്‍ പാ വിജയ്, വൈരമുത്തു, യുഗഭാരതി എന്നിവരുടേതാണ്. ആകെ അഞ്ചു ഗാനങ്ങളുളള ചിത്രത്തിന്റെ സംഗീത സംവിധാനം വിദ്യാസാഗര്‍.
14 കോടി ചെലവിട്ട്, കൊച്ചി, ചെന്നൈ, മാര്‍ത്താണ്ഡം, ഇളവങ്കുടി, തേങ്ങാപ്പട്ടണം എന്നിവടങ്ങളില്‍ ചിത്രീകരിക്കുന്ന വന്ദേമാതരം ജൂലൈ നാലിന് റിലീസ് ചെയ്യും.
മുന്‍പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
വന്ദേമാതരം ചിത്രങ്ങള്‍


Click it and Unblock the Notifications